Question:

വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന രീതിക്ക് പറയുന്ന പേര് ?

Aസമ്പർക്ക പ്രക്രിയ

Bഹേബർ പ്രക്രിയ

Cഹാൾ ഹെറൌൾട്ട് പ്രക്രിയ

Dബേയർ പ്രക്രിയ

Answer:

B. ഹേബർ പ്രക്രിയ

Explanation:

ഹേബർ പ്രക്രിയ

  • അമോണിയയുടെ വ്യാവസായിക നിർമ്മാണത്തിനായി ഉപയോഗിക്കുന്ന പ്രക്രിയ.
  • 1909 ൽ ഫ്രിറ്റ്സ് ഹേബർ ആണ് ഇത് ആവിഷ്കരിച്ചത്.
  • 500°C ൽ 250 അന്തരീക്ഷമർദ്ദത്തിൽ നൈട്രജൻ വാതകത്തേയും ഹൈഡ്രജൻ വാതകത്തേയും കൂട്ടിയോജിപ്പിച്ചാണ് അമോണിയ നിർമ്മിക്കുന്നത്.
  • സുഷിരങ്ങളുള്ള ഇരുമ്പാണ് ഉൽപ്രേരകമായി ഉപയോഗിക്കുന്നത്.
  • ഓസ്മിയം ആണ് മികച്ച ഉൽപ്രേരകം എങ്കിലും വിലകൂടുതലായതിനാൽ സൂക്ഷ്മസുഷിരങ്ങളുള്ള ഇരുമ്പ് തന്നെയാണ് സാധാരണയായി ഉപയോഗിക്കുന്നത്.

Related Questions:

കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു?

ബേക്കലൈറ്റ് ഏതുതരം പോളിമർ?

ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?

 

 സ്രോതസ്സ് 

അടങ്ങിയിരിക്കുന്ന ആസിഡ് 

1. വിനാഗിരി

അസറ്റിക് ആസിഡ്  

2. ഓറഞ്ച്

സിട്രിക്ക് ആസിഡ്  

3. പുളി 

ടാർടാറിക്ക് ആസിഡ് 

4. തക്കാളി 

ഓക്സാലിക്ക് ആസിഡ്

പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?