Question:

ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന് ?

A1955

B1834

C1833

D1950

Answer:

B. 1834

Explanation:

ലോ കമ്മീഷൻ ഓഫ് ഇന്ത്യ (നിയമകമ്മീഷൻ)

  • ഗവൺമെന്റിന്റെ ഉത്തരവനുസരിച്ച് സ്ഥാപിതമാകുന്ന ഒരു എക്സിക്യൂട്ടീവ് ബോഡിയാണ് ലോ കമ്മീഷൻ ഓഫ് ഇന്ത്യ.
  • നിയമപരിഷ്‌കരണത്തെക്കുറിച്ച് ഗവേഷണം ചെയ്യുകയും സർക്കാരിനെ ഉപദേശിക്കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ കർത്തവ്യം 
  • നിയമവിദഗ്ധർ അടങ്ങുന്ന കമ്മീഷൻ വിരമിച്ച ഒരു ജഡ്ജിയുടെ നേതൃത്വത്തിലുള്ളതാണ് .
  • കമ്മീഷൻ ഒരു നിശ്ചിത കാലാവധിക്കായി സ്ഥാപിക്കപ്പെടുകയും  നിയമ-നീതി മന്ത്രാലയത്തിന്റെ ഉപദേശക സമിതിയായി പ്രവർത്തിക്കുകയും ചെയ്യുന്നു

ഒന്നാം  നിയമ കമ്മീഷൻ 

  • ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിൽ ആദ്യത്തെ നിയമ കമ്മീഷൻ സ്ഥാപിതമായത്
  • 1833-ലെ ചാർട്ടർ ആക്ട് പ്രകാരം സ്ഥാപിച്ച ആദ്യത്തെ നിയമകമ്മീഷൻ 1834ലാണ് നിലവിൽ വന്നത് 
  • അധ്യക്ഷൻ മക്കാലെ പ്രഭുവായിരുന്നു.
  • ഈ കമ്മീഷൻ നൽകിയ ഏറ്റവും പ്രധാനപ്പെട്ട ശുപാർശകളിൽ ചിലത് ഇന്ത്യൻ ശിക്ഷാനിയമത്തെ കുറിച്ചുള്ളവയാണ്.

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ലോ കമ്മീഷൻ 1955 ൽ മൂന്ന് വർഷത്തേക്ക് സ്ഥാപിതമായി.
  • ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറൽ കൂടിയായ എം.സി.സെതൽവാദായിരുന്നു ഈ കമ്മീഷന്റെ ചെയർമാൻ.

Related Questions:

ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം ?

ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു

ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?

ലോക്പാലിന്റെ ആദ്യത്തെ ചെയർപേഴ്സൺ ആരാണ് ?

ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനായ വ്യക്തി ആരാണ് ?