Question:

ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?

A2005 ജൂണ്‍ 13

B2006 ജൂണ്‍ 15

C2006 ജൂണ്‍ 13

D2005 ജൂണ്‍ 15

Answer:

A. 2005 ജൂണ്‍ 13

Explanation:

ദേശീയവിജ്ഞാന കമ്മീഷൻ

  • അറിവില്‍ അധിഷ്ഠിതമായ ഒരു നല്ല സമൂഹത്തെ വികസിപ്പിച്ചെടുക്കുക എന്നതാണ് ദേശീയ വിജ്ഞാന കമ്മീഷന്‍റെ പ്രധാന ലക്ഷ്യം.
  • ദേശീയവിജ്ഞാന കമ്മീഷൻ നിലവിൽ വന്നത് : 2005 ജൂൺ 13
  • 2005 ഒക്ടോബര്‍ 2 മുതല്‍ 2008 ഒക്ടോബര്‍ 2വരെ മൂന്നുവര്‍ഷമായിരുന്നു ആദ്യം പ്രവർത്തന കാലാവധി നിശ്ചയിച്ചിരുന്നത്.
  • പ്രധാനമന്ത്രിയുടെ ഉന്നതോപദേശക സമിതി കൂടിയായിരുന്നു ദേശീയ വിജ്ഞാന കമ്മീഷന്‍.
  • ദേശീയ വിജ്ഞാന കമ്മീഷന്റെ ആദ്യ ചെയർമാൻ : സാംപിത്രോഡ 
  • 2014 ൽ അധികാരത്തിലെത്തിയ NDA ഗവൺമെന്റ് ദേശീയ വിജ്ഞാന കമ്മീഷനെ പിരിച്ചുവിട്ടു 

ദേശീയ വിജ്ഞാന കമ്മീഷന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

  • ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ വൈജ്ഞാനിക വെല്ലുവിളികള്‍ നേരിടാന്‍ തക്കവണ്ണം ഭാരതത്തിന്‍റെ വിദ്യാഭ്യാസ സമ്പ്രദായത്തെ മികവുറ്റതാക്കി തീര്‍ക്കുക
  • വൈജ്ഞാനിക മേഖലയില്‍ ഭാരതത്തിന്‍റെ മത്സരബുദ്ധി വളര്‍ത്തുക
  • ശാസ്ത്ര-സാങ്കേതിക പരീക്ഷണശാലകളില്‍ വിജ്ഞാന സൃഷ്ടിയെ പ്രോത്സാഹിപ്പിക്കുക.
  • ബൌദ്ധികാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക.
  • കൃഷിയിലും വ്യവസായത്തിലും പുതിയ പുതിയ അറിവുകള്‍ പരീക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.
  • സര്‍ക്കാരിനെ സുതാര്യവും കഴിവുറ്റതും വിശ്വസനീയവുമായ ഒരു പ്രജാക്ഷേമ സംരംഭമാക്കി തീര്‍ക്കുന്ന വിധത്തില്‍ പുതിയ അറിവുകള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക. 
  • പൊതു ജനനന്മയ്ക്കായി അറിവ് പങ്കുവെയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക.





Related Questions:

സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?

Select the goal of the Sarva Shiksha Abhiyan (SSA) from the following.

i.Comprehensive development of children up to six years of age

ii.Ensure universal primary education for all

iii.Ensure availability of secondary education

iv.Improve the quality of higher education

ഏത് വിദ്യാഭ്യാസ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് യു.ജി.സി രുപീകരിക്കപ്പെട്ടത് ?