Question:

താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80

A+ , -

B+ , x

Cx , -

D÷ , x

Answer:

B. + , x

Explanation:

9+8x10-4÷2=80 എന്ന വാക്യത്തിലെ +, x എന്നിവ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും. 9x8+10-4÷2 = 9x8+10-2 = 72+10-2 =82-2 =80


Related Questions:

രാഹുൽ 75 മീറ്റർ നീളമുള്ള വേലികെട്ടാൻ തീരുമാനിച്ചു. ആദ്യത്തെ ദിവസം 12 1/4 മീറ്റർ നീളത്തിൽ വേലി കെട്ടി. രണ്ടാം ദിവസം 11 3/7 മീറ്റർ നീളത്തിൽ വേലികെട്ടി. ഇനി എത്ര മീറ്റർ കൂടി വേലി കെട്ടാനുണ്ട് ?

മൂന്ന് സംഖ്യകളുടെ ആകെത്തുക 15 ആണ്. ആദ്യത്തെ സംഖ്യയുടെയും മൂന്നാമത്തെ സംഖ്യയുടെയും ആകെത്തുകയിൽ നിന്ന് രണ്ടാമത്തെ സംഖ്യ കുറച്ചാൽ, 5 ലഭിക്കും .ആദ്യത്തെ സംഖ്യയുടെ 2 മടങ്ങിനോട് രണ്ടാമത്തെ സംഖ്യ കൂട്ടിയാൽ കിട്ടുന്ന തുകയിൽ നിന്നും മൂന്നാമത്തെ സംഖ്യ കുറച്ചാൽ നമുക്ക് 4 ലഭിക്കും. എങ്കിൽ, ആദ്യത്തെ സംഖ്യ?

36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?

നാല് കിലോഗ്രാം പഞ്ചസാരയ്ക്ക് 50 രൂപ വിലയായാൽ 225 രൂപയ്ക്ക് എത്ര കിലോഗ്രാം പഞ്ചസാര ലഭിക്കും?

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?