Question:

ദത്താവകാശ നിരോധന നയം ഇന്ത്യയിൽ നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര്?

Aഡൽഹൗസി

Bമിന്റോ

Cമൗണ്ട് ബാറ്റൻ

Dവെല്ലസ്ലി

Answer:

A. ഡൽഹൗസി

Explanation:

ഇന്ത്യയിലെ ബ്രിട്ടിഷ്സാമ്രാജ്യത്തിന്റെ വികസനത്തിനുവേണ്ടി 1848ന്മുതൽ 1856 വരെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു ആവിഷ്കരിച്ച പദ്ധതിയാണ് ദത്തപഹാരനയം അഥവാ ദത്തവകാശനിരോധന നയം, (Doctrine of lapse). യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യൻ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമാക്കുവാൻ ദത്തപഹാര നയത്തിലൂടെ ഡൽഹൗസി പ്രഭുവിനു കഴിഞ്ഞു. ദത്തപഹാരനയം അനുസരിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രഭാവത്തിൻ കീഴിലായിരുന്ന ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി അയോഗ്യനാണെന്ന് തെളിയുകയാണെങ്കിലോ മരിക്കുമ്പോൾ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടർച്ചക്കാർ ഇല്ലെങ്കിലോ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയിൽ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.


Related Questions:

കറുപ്പ് ചെടിയുടെ ശാസ്ത്രീയ നാമം എന്താണ് ?

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതി തടയുന്നതിനായി രൂപംകൊണ്ടു. 
  2. കേരളത്തിൽ തദ്ദേശസ്വയംഭരണ ഓംബുസ്മാൻ 7 അംഗങ്ങളടങ്ങിയ ഒരു സ്ഥാപനമായാണ് 2000-ൽ പ്രവർത്തനമാരംഭിച്ചത്.

ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?

സേവനാവകാശ നിയമത്തിൽ 30 ദിവസത്തിന് ശേഷം സമർപ്പിക്കപ്പെടുന്ന അപ്പീലുകളിൾ മതിയായ കാരണം ഉണ്ടെങ്കിൽ സ്വീകരിക്കാമെന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

വനത്തില്‍ അനധികൃതമായി കയറിയാല്‍ 1961ലെ വനം വകുപ്പ് നിയമ പ്രകാരം പരമാവധി ലഭിക്കുന്ന ശിക്ഷ ?