Question:

ഇന്ത്യ - പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാസംവിധാനം കൂടുതൽ കടുത്തതാക്കനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയേത് ?

Aമധുകർ ഗുപ്ത കമ്മിറ്റി

Bആശോക് മെഹ്ത കമ്മിറ്റി

Cനരസിംഹം കമ്മിറ്റി

Dബൽവന്ത് റായ് മെഹ്ത കമ്മിറ്റി

Answer:

A. മധുകർ ഗുപ്ത കമ്മിറ്റി

Explanation:

മധുകർ ഗുപ്ത കമ്മിറ്റി

  • പാകിസ്ഥാൻ അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ നിർദേശിക്കാൻ ആഭ്യന്തര മന്ത്രാലയം രൂപം നൽകിയ ഉന്നതതല സമിതിയാണ് മധുകർ ഗുപ്ത കമ്മിറ്റി
  • 2015 ജൂലൈയിൽ പഞ്ചാബിലെ രണ്ട് ഭീകരാക്രമണങ്ങൾക്ക് ശേഷമാണ് ഈ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചത്.

കമ്മിറ്റി നിർദേശങ്ങൾ

  • പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് ഇന്ത്യൻ സംസ്ഥാനങ്ങളുടെയും സുരക്ഷാ സംവിധാനങ്ങൾ സമിതി പരിശോധിച്ചു.
  • വ്യത്യസ്ത കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും വെല്ലുവിളികൾ കണക്കിലെടുത്ത് നാല് സംസ്ഥാനങ്ങൾക്ക് പ്രത്യേകം സുരക്ഷാസംവിധാനങ്ങൾ നിർദ്ദേശിച്ചു.
  • അതിർത്തി വേലിയിലെ വിടവുകളും കേടുപാടുകളും ഫ്ലാഗ് ചെയ്യുവാനും  സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുവാനും ശുപാർശ ചെയ്തു.
  • നദീതീരങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തു..
  • ചതുപ്പുനിലം കാരണം നുഴഞ്ഞുകയറ്റ സാധ്യതയുള്ള പല സ്ഥലങ്ങളിലും ലേസർ ഭിത്തികൾ സ്ഥാപിക്കാത്തതിൽ കമ്മിറ്റി അതൃപ്തി പ്രകടിപ്പിച്ചു.

Related Questions:

1977- ല്‍ പഞ്ചായത്തീരാജ് പരിഷ്കാരങ്ങളെക്കുറിച്ച് പഠനം നടത്തിയ കമ്മീഷന്‍ ഏത് ?

ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?

സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?

Article lays down that there shall be a Public Service Commission for the union and a Public Service Commission for each states :