Question:

ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

Aഇന്ദിരാഗാന്ധി

Bനരേന്ദ്രമോദി

Cജവഹർലാൽ നെഹ്റു

Dമൻമോഹൻ സിംഗ്

Answer:

C. ജവഹർലാൽ നെഹ്റു

Explanation:

  • 1954-ൽ ചൈനയുമായി അതിർത്തിതർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പിട്ട കരാറാണ് പഞ്ചശീലതത്വങ്ങൾ.
  • ജവഹർലാൽ നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എൻ ലായുമാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
  • 1954 ഏപ്രിൽ 29 നായിരുന്നു പരസ്പരം ഒപ്പു വെച്ചത്.

പഞ്ചശീല തത്വങ്ങൾ ഇനി പറയുന്നവയാണ് :

  1. രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
  2. ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
  3. സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
  4. പരസ്പരം ആക്രമിക്കാതിരിക്കുക
  5. സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക

Related Questions:

Whose period is known as the Golden age of the Indian History?

ബംഗാള്‍ വിഭജനം നടത്തിയത്‌?

താഴെ പറയുന്നത് കാലഗണന പ്രകാരം എഴുതുക .

  1. കാക്കോരി ട്രെയിൻ കൊള്ള 
  2. ചിറ്റഗോങ്ങ് ആയുധ കൊള്ള 
  3. ബാർദോളി സത്യാഗ്രഹം 
  4. ഇന്ത്യൻ നാവിക കലാപം 

1950 ൽ നിലവിൽ വന്ന ആസൂത്രണ കമ്മീഷൻറ്റെ ആദ്യ ചെയർമാൻ

സിന്ധു നദീതട സംസ്കാര കേന്ദ്രവും ഉദ്ഖനന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും  

  1. ഹാരപ്പ  - ദയാറാം സാഹ്നി 
  2. മോഹൻജൊദാരോ - R D ബാനർജി 
  3. രൂപാർ  - Y D ശർമ്മ 
  4. ബൻവാലി - R S ബിഷ്ത്

ശരിയായ ജോഡി ഏതാണ് ?