Question:

താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

Aഹിമാദ്രി

Bഹിമാചല്‍

Cസിവാലിക്

Dആരവല്ലി

Answer:

D. ആരവല്ലി

Explanation:

ആരവല്ലി 

  • ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന  പർവതനിരകൾ
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മലനിരകളിൽ ഒന്നാണ്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര
  • "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്ന വാക്കിന്റെ അർഥം.
  • താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര
  • ആരവല്ലി ഗുജറാത്ത് മുതൽ ഡൽഹി വരെ രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ  692 കി.മീ വ്യാപിച്ച് കിടക്കുന്നു
  • 600m മുതൽ 900m വരെയാണ് ആരവല്ലി പർവതനിരകളുടെ ശരാശരി ഉയരം.
  • ആരവല്ലിയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌.
  • 5653 അടി(1722 മീറ്റർ) ഉയരത്തിൽ ഗുജറാത്ത് ജില്ലയുടെ അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞ്ഞാറൻ അറ്റത്തായാണ്‌ ആരവല്ലി സ്ഥിതിചെയ്യുന്നത് 

Related Questions:

സിന്ധു നദിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1.പാക്കിസ്ഥാൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി 

2.കിഴക്കോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി  

3.പാകിസ്താനിലെ ഏറ്റവും വലിയ നദി

4.അറബിക്കടലിൽ പതിക്കുന്ന ഒരേ ഒരു ഹിമാലയൻ നദി.

ഇന്ത്യയുടെ തെക്കു ഭാഗത്തു കിടക്കുന്ന അയൽ രാജ്യം : -

റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?

The narrow stretch of land that connects peninsular India with north eastern states of India is called :

ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?