Question:
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?
- ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം 1745 മുതൽ മുതൽ1747 വരെ ആയിരുന്നു.
- യൂറോപ്പിലുണ്ടായ ആംഗ്ലോ ഫ്രഞ്ച് യുദ്ധത്തിൻറെ പരിണത ഫലമായിരുന്നു ഒന്നാം കർണാട്ടിക് യുദ്ധം.
A1 മാത്രം ശരി
B2 മാത്രം ശരി
C1ഉം 2ഉം ശരി
D1ഉം 2ഉം തെറ്റ്
Answer:
B. 2 മാത്രം ശരി
Explanation:
- 1746 മുതൽ 1748 വരെയായിരുന്നു ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൻറെ കാലഘട്ടം.
- ഒന്നാമത്തെ കർണാട്ടിക് യുദ്ധം യൂറോപ്പിലെ ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ചുവടുപിടിച്ചായിരുന്നു.
- ഇതിൽ ഫ്രാൻസും ബ്രിട്ടണും വിരുദ്ധ ചേരികളിലായിരുന്നു.
- ഇന്ത്യയിൽ വ്യാപാര കുത്തക നേടിയെടുക്കാനുള്ള ബ്രിട്ടീഷുകാരുടെയും ഫ്രഞ്ച്കാരുടെയും ശ്രമമായിരുന്നു ഇതിന് മുഖ്യ കാരണമായത്.
- ഫ്രഞ്ച് ഗവർണറായിരുന്ന ഡ്യൂപ്ലൈ ഇംഗ്ലീഷുകാരുമായി ചർച്ചകൾ നടത്തി.എങ്കിലും ബ്രിട്ടീഷുകാർ സന്ധിക്ക് തയ്യാറായില്ല.
- യുദ്ധത്തിനൊടുവിൽ ഡ്യൂപ്ലൈ ഇംഗ്ലീഷുകാരിൽ നിന്നും മദ്രാസ്സ് പിടിച്ചെടുത്തു .