Question:
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയെ ജൈവമണ്ഡലം എന്ന് വിളിക്കുന്നു.
2.ശിലാമണ്ഡലം,ജലമണ്ഡലം,വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്
A1 മാത്രം.
B2 മാത്രം.
Cരണ്ടു പ്രസ്താവനകളും തെറ്റാണ്
Dരണ്ട് പ്രസ്താവനകളും ശരിയാണ്
Answer:
D. രണ്ട് പ്രസ്താവനകളും ശരിയാണ്
Explanation:
ആഗോള ആവാസവ്യവസ്ഥകളുടെ ആകെത്തുകയാണ് ജീവമണ്ഡലം. ഭൂമിയിലെ എല്ലാ തരം ജീവികളും നിലനിൽക്കുന്ന മേഖലകളും അവയെ നേരിട്ടോ അല്ലാതെയോ ബാധിക്കാവുന്ന എല്ലാ ഘടകങ്ങളും (സൂര്യകിരണങ്ങളും കോസ്മിക് കിരണങ്ങളും ഒഴികെ) ഇവയെല്ലാം ഉൾപ്പെടുന്ന എല്ലാ ആവാസവ്യവസ്ഥകളും ഒരുമിച്ചുള്ള ഒരു അടഞ്ഞതും(Closed), സ്വയം നിയന്ത്രിതവുമായ (Self-regulating)വ്യൂഹമാണു് ജൈവമണ്ഡലം(Biosphere) ശിലാമണ്ഡലം,ജലമണ്ഡലം,വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്.