Question:
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിമാപനത്തിന് ഉപയോഗിക്കുന്നത് ഏത് ?
AWAIS
BMMPI
CCAT
DTAT
Answer:
A. WAIS
Explanation:
മുതിർന്നവരിലും പ്രായമായ കൗമാരക്കാരിലും ബുദ്ധിശക്തിയും വൈജ്ഞാനിക ശേഷിയും അളക്കാൻ രൂപകൽപ്പന ചെയ്ത ഒരു IQ ടെസ്റ്റാണ് വെഷ്ലർ അഡൾട്ട് ഇൻ്റലിജൻസ് സ്‌കെയിൽ (WAIS).
മിനസോട്ട മൾട്ടിഫാസിക് പേഴ്‌സണാലിറ്റി ഇൻവെൻ്ററി (എംഎംപിഐ / MMPI) എന്നത് വ്യക്തിത്വ സവിശേഷതകളും സൈക്കോപാത്തോളജിയും വിലയിരുത്തുന്നതിനായി വികസിപ്പിച്ചെടുത്ത ഏറ്റവും സാധാരണമായ സൈക്കോമെട്രിക് പരിശോധനയാണ്.
പ്രക്ഷേപണ തന്ത്രങ്ങൾ (Projective Techniques):
ചിത്രങ്ങൾ, പ്രസ്താവനകൾ, മറ്റു രൂപങ്ങൾ എന്നിവയിലൂടെ വ്യക്തിയുടെ സ്വഭാവ ഗുണങ്ങൾ, മനോഭാവങ്ങൾ, ആശയങ്ങൾ എന്നിവ പുറത്തു കൊണ്ടു വരുന്ന രീതിയാണ്, പ്രക്ഷേപണ തന്ത്രങ്ങൾ.
പ്രധാന പ്രക്ഷേപണ തന്ത്രങ്ങൾ:
- Rorshach Ink-Blot Test
- Thematic Apperception Test (TAT)
- Word Association Test (WAT)
- Children's Apperception Test (CAT)