Question:

താഴെ പറയുന്നവിൽ ഏത് പ്രതിഭാസത്തിനാണ് പ്രകാശത്തിന്റെ അപവർത്തനവുമായി ബന്ധമില്ലാത്തത്‌?

1.നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നു

2.രാവും പകലും ഉണ്ടാകുന്നത്

3.സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്

4.ആകാശനീലിമ 

A1&3

B2&3

C2&4

D3&4

Answer:

C. 2&4

Explanation:

  • അപവർത്തനം - സാന്ദ്രത വ്യത്യാസമുള്ള രണ്ടു മാധ്യമങ്ങൾക്കിടയിലൂടെ പ്രകാശരശ്മി സഞ്ചരിക്കുമ്പോൾ ,സഞ്ചാര പാതയ്ക്കുണ്ടായിരുന്ന വ്യതിയാനം 

ഉദാഹരണങ്ങൾ 

  • നദികളുടെ ആഴം യഥാർത്ഥത്തിലുള്ളതിനേക്കാൾ കുറഞ്ഞിരിക്കുന്നതായി തോന്നുന്നത് 
  • സൂര്യോദയത്തിന് അല്പം മുൻപും സൂര്യാസ്തമയം കഴിഞ്ഞു അല്പസമയത്തേക്കും സൂര്യനെ കാണുന്നത്
  • നക്ഷത്രങ്ങൾ മിന്നിതിളങ്ങാൻ കാരണമായ പ്രതിഭാസം 
  • ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന ഒരു കമ്പ് വളഞ്ഞതായി തോന്നുന്നത് 
  • മരുഭൂമിയിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുന്നത് 

Related Questions:

തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും ? -

ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വികസിക്കുന്ന പദാർത്ഥം

കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്തുവരുകയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം :

മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?

താഴെപ്പറയുന്നവയിൽ കാന്തിക പദാർത്ഥമല്ലാത്തത് ഏത്?