Question:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.യന്ത്ര സാമഗ്രികളും മറ്റു സാധനങ്ങളും ഉപയോഗിക്കുമ്പോള്‍ പഴക്കം കൊണ്ട് തേയ്മാനം സംഭവിക്കുന്നു.ഇത് പരിഹരിക്കാൻ ആവശ്യമായ ചെലവിനെ തേയ്മാന ചെലവ് എന്ന് വിളിക്കുന്നു.
2.മൊത്ത ദേശീയ ഉല്‍പ്പന്നത്തില്‍ നിന്ന് തേയ്മാനച്ചെലവ് കുറയ്ക്കുമ്പോള്‍ ലഭ്യമാകുന്നതിനെയാണ് അറ്റ ദേശീയ ഉല്‍പ്പന്നം എന്നു പറയുന്നത്.
A1 മാത്രം.
B2 മാത്രം.
C1ഉം 2ഉം
Dരണ്ടു പ്രസ്താവനകളും തെറ്റ്
Answer:
C. 1ഉം 2ഉം
Explanation:
യന്ത്ര സാമഗ്രികളും മറ്റു സാധനങ്ങളും ഉപയോഗിക്കുമ്പോള്‍ പഴക്കം കൊണ്ട് തേയ്മാനം സംഭവിക്കുന്നു.ഇത് പരിഹരിക്കാൻ ആവശ്യമായ ചെലവിനെ തേയ്മാന ചെലവ് എന്ന് വിളിക്കുന്നു. മൊത്ത ദേശീയ ഉല്‍പ്പന്നത്തില്‍ നിന്ന് തേയ്മാനച്ചെലവ് കുറയ്ക്കുമ്പോള്‍ ലഭ്യമാകുന്നതിനെയാണ് അറ്റ ദേശീയ ഉല്‍പ്പന്നം എന്നു പറയുന്നത്. അറ്റ ദേശീയ ഉല്‍പ്പന്നം = മൊത്തദേശീയ ഉല്‍പ്പന്നം - തേയ്മാനച്ചെലവ്.