Question:

ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു  ഹെൻട്രി വാൻസിറ്റാർട്ട്. 

2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്

3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.

A1,2

B1,3

C2 മാത്രം.

D1,2,3

Answer:

D. 1,2,3

Explanation:

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം. പ്ലാസ്സി യുദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യൻ ഭരണത്തിലേയ്ക്ക് പ്രവേശനം നൽകിയെങ്കിൽ ബക്സർ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി. 1765-ൽ അലഹബാദ് ഉടമ്പടിയോടെ യുദ്ധം അവസാനിച്ചു. ഇതനുസരിച്ച് കോറ, അലഹബാദ് പ്രാന്തങ്ങളും, 50 ലക്ഷം രൂപയും, അവധിലെങ്ങും കച്ചവടം ചെയ്യാനുളള സ്വാതന്ത്ര്യവും കമ്പനിക്കു ലഭിച്ചു.ബംഗാൾ, ബിഹാർ, ഒറീസ എന്നിവിടങ്ങളിൽ നിന്ന് നികുതി പിരിച്ചെടുക്കാൻ ഉള്ള അവകാശം (ദിവാനി )ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചു. മാത്രമല്ല ബംഗാളിൽ ക്രമസമാധാനപാലനത്തിന് ചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള അവകാശവും കമ്പനിക്ക് കിട്ടി. ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ഹെൻട്രി വാൻസിറ്റാർട്ട് ആയിരുന്നുവെങ്കിലും ഉടമ്പടി സമയത്ത് ഗവർണർ ആയിരുന്ന റോബർട്ട് ക്ലൈവ് ആണ് ഉടമ്പടിയിൽ ഒപ്പുവച്ചത്.


Related Questions:

ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?

പ്രഭുവായിപ്പിറന്ന ദർവേഷ് എന്ന് വിളിക്കപ്പെട്ട മുഗൾ ചക്രവർത്തി ആരായിരുന്നു?

ഹര്‍ഷവര്‍ധനന്‍റെ ആസ്ഥാന കവി?

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?

താഴെ പറയുന്നതിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് 1919 മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

1) മൊണ്ടേകു - ചെംസ്ഫോർഡ് റിഫോംസ് എന്നും അറിയപ്പെടുന്നു 

2) ഇന്ത്യയിൽ ആദ്യമായി ദ്വിസഭയും നേരിട്ടുള്ള തിരഞ്ഞെടുപ്പും അവതരിപ്പിച്ചു 

3) ഗവർണറുടെ ലെജിസ്ലേറ്റീവ് കൗൺസിലിലെ 6 അംഗങ്ങളിൽ 3 പേര് ഇന്ത്യക്കാർ ആയിരിക്കണം എന്ന് നിർദേശിച്ചു

4) ലണ്ടനിൽ ഇന്ത്യ ഹൈക്കമ്മീഷണർക്ക് ഒരു പുതിയ ഓഫീസ് നിർമ്മിച്ചു