Question:

ട്രാൻസ് ഹിമാലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്

2.ടിബറ്റിലെ 'കൈലാസം' സ്ഥിതിചെയ്യുന്നത് ട്രാൻസ് ഹിമലയത്തിലാണ്.

3. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.

A1 മാത്രം തെറ്റ്.

B2 മാത്രം തെറ്റ്.

Cഎല്ലാ പ്രസ്താവനകളും തെറ്റ്

Dഎല്ലാ പ്രസ്താവനകളും ശരി

Answer:

D. എല്ലാ പ്രസ്താവനകളും ശരി

Explanation:

ഹിമാദ്രിക്ക്  വടക്കായി സസ്ക്കർ പർവതനിരകൾക്ക് സമാന്തരമായാണ് ട്രാൻസ് ഹിമാലയം നിലകൊള്ളുന്നത്. ടിബറ്റിൽ നീണ്ടുകിടക്കുന്ന ട്രാൻസ് ഹിമാലയത്തിൻറെ ഭാഗമാണ് കൈലാസപർവ്വതം. എഷ്യയിലെ നീളം കൂടിയ നദികളായ സത്‌ലജ്, ബ്രഹ്മപുത്ര, കർണാലി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനത്തിനടുത്താണ് കൈലാസപർവ്വതം സ്ഥിതി ചെയ്യുന്നത്. ബുദ്ധ ഹിന്ദു ജൈനമതങ്ങളുടെ പുണ്യസ്ഥലമാണ് കൈലാസപർവ്വതം. ഹിന്ദുമതത്തിൽ കൈലാസപർവ്വതം ശിവന്റെ വാസസ്ഥാനമായി കരുതുന്നു. 'കാംഗ് റിമ്പോച്ചെ' എന്നാണ് ടിബറ്റൻ ഭാഷയിൽ കൈലാസം അറിയപ്പെടുന്നത്.


Related Questions:

The Kanchenjunga mountain peak is situated in which state of India?

ഇന്ത്യൻ ഉപഭുഖണ്ഡത്തിൻ്റെ പടിഞ്ഞാറ് ഭാഗത്ത് കാണപ്പെടുന്ന പർവ്വതനിര ഏതാണ് ?

50,000 ചതുരശ്ര കിലോമീറ്ററിലധികം വരുന്ന ഹിമാനികളെ വിളിക്കുന്നത്?

The Outer Himalayas are also known by the name of?

താഴെ പറയുന്നവയിൽ ഹിമാലയ പർവ്വതനിരയുടെ സവിശേഷത ഏത് ?