Question:
ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :
- ഓരോ പ്രവിശ്യക്കും ജനസംഖ്യാനുപാതികമായി 1: 1,00,000 ആനുപാതത്തിലാണ് സീറ്റുകളുടെ അനുവദിച്ചത്.
- ബ്രിട്ടീഷ് ക്യാബിനറ്റ് കമ്മിറ്റി നിർദ്ദേശിച്ച രൂപരേഖ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത്
- വിഭജന ശേഷം നിർമ്മാണ സഭയിലെ അംഗ സംഖ്യ 289 ആയി കുറഞ്ഞു.
- ഓരോ പ്രവിശ്യയിലെയും സീറ്റുകൾ മുസ്ലീങ്ങൾ, സിക്കുകാർ, പൊതുവിഭാഗം എന്നിങ്ങനെ സമുദായങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതിക പ്രകാരം വീതിച്ചു നൽകി
A(i)(ii)(iii) എന്നിവ
Bi)(iii)(iv) എന്നിവ
C(ii)(iv) എന്നിവ
Dഎല്ലാം ശരിയാണ്
Answer:
C. (ii)(iv) എന്നിവ
Explanation:
വിഭജന ശേഷം നിർമ്മാണ സഭയിലെ അംഗ സംഖ്യ 299 ആയി കുറഞ്ഞു. ഓരോ പ്രവിശ്യക്കും ജനസംഖ്യാനുപാതികമായി 1: 10,00,000 ആനുപാതത്തിലാണ് സീറ്റുകളുടെ അനുവദിച്ചത്.