Question:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ആറ്റത്തിലെ ഭാരം കുറഞ്ഞ കണം ആണ്  ഇലക്ട്രോണ്‍.

2.ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണമായ ഇലക്ട്രോണിനെ കണ്ടെത്തിയത്  ജെ ജെ തോംസൺ ആണ്.

3.ആറ്റത്തിലെ ഭാരം കൂടിയ കണം പ്രോട്ടോണ്‍ ആണ്

A2 മാത്രം ശരി

B1,2 മാത്രം ശരി

C1,3 മാത്രം ശരി

D2,3 മാത്രം ശരി

Answer:

B. 1,2 മാത്രം ശരി

Explanation:

 ആറ്റം 

  • ഒരു പദാർതഥത്തിന്റെ രാസപരമായ ഏറ്റവും ചെറിയകണം 
  • കണ്ടെത്തിയത് -ജോൺ ഡാൾട്ടൺ 
  • ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് -ഓസ്റ്റ്വാൾഡ് 
  • ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് -റൂഥർഫോർഡ് 
  • ന്യൂക്ലിയസിന്റെ ചാർജ്ജ് -പോസിറ്റീവ് 
  • ന്യൂക്ലിയസിൽ കാണപ്പെടുന്ന കണികകൾ -പ്രോട്ടോൺ ,ന്യൂട്രോൺ 
  • പ്രോട്ടോൺ ,ഇലക്ട്രോൺ ,ന്യൂട്രോൺ എന്നിവയാണ് ആറ്റത്തിലെ മൌലികകണങ്ങൾ 
  • ആറ്റത്തിലെ പ്രോട്ടോണിന്റെ എണ്ണമാണ് അറ്റോമിക് നമ്പർ (Z)
  • പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുകയാണ് മാസ് നമ്പർ (A)

പ്രോട്ടോൺ 

  • കണ്ടെത്തിയത് -ഏണസ്റ്റ് റൂഥർഫോർഡ് 
  • ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം 
  • മാസ് (Kg )-1.6726×10-27 
  • ഒരു ഹൈഡ്രജൻ ആറ്റത്തിന്റെ മാസിന് തുല്യമാണ്  പ്രോട്ടോണിന്റെ മാസ് 
  • "ഒരു ആറ്റത്തിന്റെ ഐഡെൻറിറ്റി കാർഡ് ,ഫിംഗർപ്രിൻറ് "എന്നെല്ലാം അറിയപ്പെടുന്നു 

ന്യൂട്രോൺ 

  • കണ്ടെത്തിയത് -ജെയിംസ് ചാഡ് വിക് 
  • ആറ്റത്തിലെ ചാർജജില്ലാത്ത കണം 
  • ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ കണം 
  • മാസ് (Kg )-1.6749× 10-27 

ഇലക്ട്രോൺ 

  • കണ്ടെത്തിയത് -ജെ . ജെ . തോംസൺ 
  • ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണം 
  • മാസ് (Kg )-9.109×10-31
  • ആറ്റത്തിലെ ചലിക്കുന്ന കണം 
  • ഏറ്റവും ഭാരം കുറഞ്ഞ കണം 
  • ചാർജ്ജ് കണ്ടെത്തിയത് -മില്ലിക്കൻ 
  • ചാർജ്ജ്(കൂളോ൦ ) -1.602× 10-19

Related Questions:

ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?

ജെ ജെ തോംസൺ നോബൽ പുരസ്കാരം നേടി കൊടുത്ത വിഷയം?

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏതാണ് ?

ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :

ആദ്യം കണ്ടുപിടിച്ച ആസിഡ് :