Question:
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ആണ് മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍.
2.ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമാണ് നിര്‍ദ്ദേശകതത്വങ്ങള്‍.
3.നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.
A1,2 മാത്രം ശരി
B1,3 മാത്രം ശരി
C2,3 മാത്രം ശരി
Dഎല്ലാം ശരിയാണ്
Answer:
D. എല്ലാം ശരിയാണ്
Explanation:
നിയമ നിർമാണത്തിലും നിർവഹണത്തിലും രാഷ്ട്രം പിന്തുടരേണ്ട ചില അടിസ്ഥാന ലക്ഷ്യങ്ങളാണ് നിർദേശകതത്വങ്ങൾ. ഇന്ത്യയെ ഒരു ക്ഷേമരാഷ്ട്രം ആക്കി മാറ്റുകയാണ് നിർദേശകതത്വങ്ങളുടെ ലക്ഷ്യം. നിർദേശകതത്വങ്ങൾ ന്യായവാദങ്ങൾക്ക് അർഹമല്ല. നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.