Question:

നീഗ്രോകളെ നിഷ്കാസനം ചെയ്യുന്നതിനായി അമേരിക്കയിൽ രൂപം കൊണ്ട സംഘടന ഏത്?

Aക്ലൂ ക്ലൂക്സ് ക്ലാൻ

Bഅങ്കിൾ ടോംസ് ക്യാബിൻ

Cഹോളോകോസ്റ്റ്

Dഓവർ അമേരിക്കൻ കസിൻ

Answer:

A. ക്ലൂ ക്ലൂക്സ് ക്ലാൻ

Explanation:

കു ക്ലക്സ് ക്ലാൻ (KKK)

  • അമേരിക്കൻ ഐക്യനാടുകളിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സംഘടനകളുടെ പേരാണ് കു ക്ലക്സ് ക്ലാൻ (KKK)

  • അക്രമത്തിലൂടെ ഭീതി പരത്തി വെളുത്ത വർഗക്കാരായ അമേരിക്കക്കാരുടെ താത്പര്യങ്ങളും,അവകാശങ്ങളും സംരക്ഷിക്കുകയെന്നതായിരുന്നു സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.

  • 1865 ൽ ടെനീസ്സിയിലാണ് ഈ സംഘടന പിറവിയെടുത്തത്.

  • കോൺഫെഡറേഷൻ ആർമ്മിയിലെ ആറ് ചെറുപ്പക്കാരായ സ്കോട്ടിഷ് - ഐറിഷ് വെറ്ററൻസ് ചേർന്നാണ് ഈ സംഘടനയ്ക്ക് രൂപം നൽകിയത്.

  • 'തോക്കിന്റെ കാഞ്ചിവലിക്കുന്ന ശബ്ദം', എന്നായിരുന്നു കു ക്ലക്സ് ക്ലാൻ എന്ന വാക്കിൻറെ അർത്ഥം.

  • 'കത്തുന്ന മരക്കുരിശാ'ണ് സംഘടനയുടെ ചിഹ്നം.

  • ആദ്യകാലങ്ങളിൽ അമേരിക്കൻ ഐക്യനാടുകളുടെ ദക്ഷിണ സംസ്ഥാനങ്ങളിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഈ സംഘടന പിന്നീടു ദേശീയ സംഘടനയായി മാറി.

  • ആഫ്രിക്കൻ അമേരിക്കക്കാർ , ജൂതർ, മറ്റു ന്യൂന പക്ഷങ്ങൾ എന്നിവരെ പീഡിപ്പിക്കുവാൻ അക്രമം, ഭീകര പ്രവർത്തനം, കൊലപാതകം എന്നീ മാർഗങ്ങൾ കു ക്ലക്സ് ക്ലാൻ ഉപയോഗിച്ചിരുന്നു.

  • റോമൻ കത്തോലിക് ക്രിസ്തു മതത്തെയും, തൊഴിലാളി സംഘടനകളെയും ഇവർ എതിർത്തിരുന്നു.

  • സംഘടനയുടെ മൂന്നാമത്തെ പതിപ്പ് അഥവാ ക്ലാൻ ഇപ്പോഴും നിലനിൽക്കുന്നു.


Related Questions:

ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക

1.ഐക്യരാഷ്ട്രസംഘടനയുടെ രൂപീകരണം

2.ജര്‍മ്മനിയുടെ പോളണ്ടാക്രമണം

3.പാരീസ് സമാധാന സമ്മേളനം

“അങ്കിൾഹൊ'' എന്നറിയപ്പെടുന്നത് :

മിസ്റ്റർ നൈറ്റ് എന്നറിയപ്പെട്ട റഷ്യൻ നേതാവ് ആരാണ് ?

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്

രാഷ്ട്രവും പൗരനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പൗരത്വ നിർവചനം നൽകിയ ചിന്തകൻ ?