Question:

ഏത് ഗ്രഹത്തിലാണ് വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുതലുള്ളത് ?

Aബുധന്‍

Bവ്യാഴം

Cശുക്രൻ

Dനെപ്‌ട്യൂണ്‍

Answer:

C. ശുക്രൻ

Explanation:

ശുക്രൻ (വീനസ്)

  • പ്രഭാത നക്ഷത്രം (Morning Star), സായാഹ്‌ന നക്ഷത്രം (Evening Star) എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രഹം.
  • ലൂസിഫർ എന്നറിയപ്പെടുന്ന സൗരയൂഥത്തിലെ ഗ്രഹം
  • റോമൻ ജനതയുടെ പ്രണയദേവതയുടെ പേര് - വീനസ്
  • ഏറ്റവും തിളക്കമുള്ള ഗ്രഹം
  • ശുക്രനിലെ തിളക്കത്തിന് കാരണം - ശുക്രമേഘങ്ങൾ മൂലമുള്ള സൂര്യപ്രകാശ പ്രതിഫലനം 
  • ഏറ്റവും ചൂട് കൂടിയ ഗ്രഹം 
  • ഹരിതഗൃഹപ്രഭാവമാണ് ശുക്രനിൽ ചൂട് കൂടാൻ കാരണം.
  • ഭൂമിക്ക് പുറമെ ഹരിതഗൃഹപ്രഭാവമുള്ള ഏകഗ്രഹം ശുക്രനാണ്
  • വലുപ്പത്തിൽ ആറാം സ്ഥാനത്തുള്ള ഗ്രഹം
  • സൾഫ്യൂറിക് ആസിഡ് നിറഞ്ഞ മേഘപാളികളാൽ മൂടപെട്ടതാണ് ശുക്രൻ.
  • അതിനാൽ ആസിഡ് മഴ തുടർച്ചയായി വീനസിൽ പെയ്യുന്നു.
  • അഗ്നിപർവ്വതങ്ങളും, സമതലങ്ങളും ചേർന്നതാണ് ശുക്രന്റെ ഉപരിതലം.
  • വീനസിൽ സ്ഥിതിചെയ്യുന്ന ഏറ്റവം വലിയ കൊടുമുടി - മാക്‌സ്‌വെൽ മോണ്ട്സ്
  • ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന വാതകം - കാർബൺ ഡയോക്‌സൈഡ്
  • ശുക്രനിലെ വിശാലമായ പീഠഭൂമിയാണ് ലക്ഷ്മിപ്ലാനം.

ഭൂമിയും ശുക്രനും :

  • ഭൂമിയോട് ഏറ്റവും അടുത്തുള്ള ഗ്രഹം
  • 'ഭൂമിയുടെ ഇരട്ട' എന്നറിയപ്പെടുന്നു.
  • ഭൂമിക്ക് സമാനമായ വലുപ്പം ഉള്ളതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്.
  • രാത്രിയിൽ ചന്ദ്രൻ കഴിഞ്ഞാൽ ഭൂമിയിൽ നിന്നും കാണുവാൻ സാധിക്കുന്ന ഏറ്റവും തിളക്കമേറിയ ആകാശഗോളം

സൂര്യനും ശുക്രനും

  • 'സൂര്യന്റെ അരുമ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഗ്രഹം
  • സൂര്യനിൽ നിന്നുള്ള ശുക്രന്റെ അകലം - 0.7 അസ്‌ട്രോണോമിക്കൽ യൂണിറ്റ്
  • സൂര്യപ്രകാശ പ്രതിഫലനം ഏറ്റവും കൂടുതലുള്ള ഗ്രഹം
  • ഭൂമിക്കും സൂര്യനുമിടയിൽ ശുക്രൻ വരുന്ന പ്രതിഭാസം - ശുക്രസംതരണം
  • ശുക്രസംതരണം എന്ന പ്രതിഭാസം ആദ്യമായി പ്രവചിച്ചത് - കെല്ലർ
  • ഏറ്റവും ഒടുവിലത്തെ ശുക്രസംതരണം ദൃശ്യമായത് - 2012 ജൂൺ 6
  • കിഴക്കുനിന്നും പടിഞ്ഞാറോട്ട് കറങ്ങുന്ന ഗ്രഹങ്ങൾ - വീനസ്, യുറാനസ്
  • സൂര്യൻ പടിഞ്ഞാറുദിച്ച് കിഴക്ക് അസ്തമിക്കുന്ന ഗ്രഹം - വീനസ്
  • ശുക്രന്റെ ഭ്രമണകാലം 243 ദിവസമാണ്. (ഏറ്റവും വേഗം കുറഞ്ഞ സ്വയം ഭ്രമണമാണിത്).
  • ഭ്രമണകാലം പരിക്രമണകാലത്തിനേക്കാൾ കൂടുതലുള്ള ഗ്രഹം.
  • പരിക്രമണത്തേക്കാൾ സ്വയം ഭ്രമണത്തിന് കൂടുതൽ സമയം ആവശ്യമുള്ളതിനാലാണ് ശുക്രനിൽ വർഷത്തേക്കാൾ ദിവസത്തിന് ദൈർഘ്യം കൂടുന്നത്.
  • സൂര്യനെ വലം വെക്കാൻ 224.7 ദിവസമാണ് വേണ്ടത്. 
  • ഏറ്റവും വൃത്താകാരമായ പ്രദക്ഷിണപഥമുള്ള ഗ്രഹം

ശുക്രനിലെ പര്യവേഷണങ്ങൾ :

  • ശുക്രഗ്രഹത്തെ നിരീക്ഷിക്കുവാൻ വിക്ഷേപിച്ച ആദ്യ പേടകമായ മറീനർ 2 വിക്ഷേപിച്ച രാജ്യം - അമേരിക്ക (1962)
  • ശുക്രനിൽ പര്യവേഷണം നടത്താൻ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച വാഹന പരമ്പരയാണ് വെനീറ.
  • ശുക്രനെ പഠിക്കുവാനായി യൂറോപ്യൻ സ്പേസ് ഏജൻസി വിക്ഷേപിച്ച പേടകം - വീനസ് എക്‌സ്പ്രസ്സ്
  • ശുക്രനിലെ അന്തരീക്ഷത്തിൽ ഓസോൺ പാളിയുണ്ടെന്ന് നിരീക്ഷിച്ച ബഹിരാകാശ പേടകം - വീനസ് എക്‌സ്പ്രസ്സ്




Related Questions:

ഭൂമിയിൽ 60 കിലോഗ്രാം ഭാരം ഉള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭപ്പെടുന്ന ഭാരമെത്ര?

സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?

താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?

ചൊവ്വയിൽ ജീവന്‍റെ ഏതെങ്കിലുമൊരു രൂപം കണ്ടെത്താനുള്ള ശ്രമത്തിന് തിരിച്ചടിയാകുന്ന രാസവസ്തു?

വ്യോമയാന ഗതാഗത നിയന്ത്രണത്തിനുവേണ്ടി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം ?