Question:
' ഉൾക്കാഴ്ച പഠന സിദ്ധാന്തം ' ഏത് മനഃശാസ്ത്ര ചിന്താധാരയാണ് മുന്നോട്ടു വച്ചത് ?
Aസാമൂഹിക ജ്ഞാനനിർമ്മിതിവാദം
Bവ്യവഹാരവാദം
Cഗസ്റ്റാൾട്ട് മനഃശാസ്ത്രം
Dഘടനാവാദം
Answer:
C. ഗസ്റ്റാൾട്ട് മനഃശാസ്ത്രം
Explanation:
ഗസ്റ്റാൾട്ട് സമീപനം / സമഗ്ര സിദ്ധാന്തം (Gestalt Approach)
വില്യം വൂണ്ടിന്റെ ഘടനാവാദത്തോടും, അന്തർ നിരീക്ഷണ സമീപനങ്ങളോടും പാവ്ലോവ്, വാട്സൺ തുടങ്ങിയവരുടെ വ്യവഹാര വാദത്തിനോടുമുള്ള വിമർശനം എന്ന നിലയിൽ ജർമനിയിൽ രൂപം കൊണ്ട പ്രസ്ഥാനമാണ് ഗസ്റ്റാൾട്ട് മനശാസ്ത്രം. ഈ പ്രസ്ഥാനം അമേരിക്കയിലാണ് വളർന്ന് വന്നത്.
പരിസരത്തിന്റെ സമഗ്രതയിൽ നിന്നുളവാകുന്ന ഉൾക്കാഴ്ചയാണ് പഠനത്തിന് നിദാനം എന്ന് കരുതുന്ന സമീപനമാണ്, ഗസ്റ്റാൾട്ട് സിദ്ധാന്തം.
ഗസ്റ്റാൾട്ട് മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് / സമഗ്ര വാദത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്, മാക്സ് വെർതിമർ ആണ്.
ഗസ്റ്റാൾട്ട്:
ഗസ്റ്റാൾട്ട് എന്ന ജർമൻ പദത്തിന്റെ അർത്ഥം ‘രൂപഘടന / ആകൃതി / സമഗ്ര രൂപം / സാകല്യ രൂപം' എന്നാണ്.
പൂർണതയ്ക്ക് അതിന്റെ അംശങ്ങളെ അപേക്ഷിച്ചുള്ള സവിശേഷ രൂപഗുണമാണ്, ‘ഗസ്റ്റാൾട്ട്’.
സമഗ്രത:
സമഗ്രത എന്നത് എന്തിന്റെയും ഘടകങ്ങളുടെ ആകെത്തുക എന്നതിനേക്കാൾ, ഘടകങ്ങൾ ചേർന്ന് കിട്ടുന്ന രൂപത്തെ അർത്ഥമാക്കുന്നു.
സമഗ്ര മനശാസ്ത്രത്തിന്റെ സംഭാവന എന്നത്, അന്തർ ദൃഷ്ടി പഠനം എന്നും, പ്രശ്നപരിഹാര മാർഗങ്ങൾ എന്നും അറിയപ്പെടുന്നു.
അംശങ്ങളുടെ ആകെ തുകയെക്കാൾ, മെച്ചപ്പെട്ടതാണ് സമഗ്രത.
ഒരു പ്രതിഭാസത്തിന്റെ സമഗ്രാനുഭവം എന്നത് പ്രത്യക്ഷണത്തിന് അടിസ്ഥാനമാണ്.
സമഗ്രതയിലാണ് യഥാർത്ഥമായ അറിവ് ഉല്പാദിപ്പിക്കപ്പെടുന്നത്.
പ്രത്യക്ഷണത്തെ (Perception) അടിസ്ഥാനമാക്കിയുള്ള മനോവിജ്ഞാന ശാഖയാണ്, ഗസ്റ്റാൾട്ട് മനഃശാസ്ത്രം.
ഓരോ വ്യക്തിയുടെയും, ദൃശ്യപ്രപഞ്ചം വ്യത്യസ്തമാണ്.
അതിനാൽ വ്യക്തിഗതാനുഭവങ്ങളാണ് (Individual Experience) പഠനത്തിന്റെ അടിത്തറ നിർണയിക്കുന്നത്.
അന്തർദൃഷ്ടി പഠനം (Insightful Learning):
പഠന പ്രവർത്തനം തയാറാക്കുമ്പോൾ പഠന സന്ദർഭങ്ങളെയും, പഠനാനുഭവങ്ങളെയും, സമഗ്ര രൂപത്തിൽ തയ്യാറാക്കേണ്ടതാണെന്ന് ഗസ്റ്റാൾട്ട് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിലുള്ള പഠനത്തിന് ഉൾക്കാഴ്ച (അന്തർദൃഷ്ടി) (Insight) എന്ന് കോഹ്ളർ പേര് നൽകി.
ഏറ്റവും ഉയർന്ന പഠനം നടക്കുന്നത് അന്തർദൃഷ്ടി പഠനത്തിലൂടെയാണെന്നും, അന്തർദൃഷ്ടി പഠനത്തിലൂടെ ഒരു പഠന സന്ദർഭത്തിന്റെ നിർദ്ധാരണം പെട്ടെന്ന് സാധ്യമാകുന്നുവെന്നും കോഹ്ളർ വാദിച്ചു.
പഠന സന്ദർഭത്തെ സമഗ്രമായി കണ്ട് നിരീക്ഷിച്ച് ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ, പ്രശ്നപരിഹാരം (പഠനം) നടക്കുന്നു എന്നതാണ് അന്തർദൃഷ്ടി പഠനം.