Question:

ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ സഞ്ചരിക്കുന്നത് ഷെല്ലുകളിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Aറുഥർഫോർഡ്

Bമാക്സ്വെൽ

Cനീൽസ്ബോർ

Dചാഡ് വിക്

Answer:

C. നീൽസ്ബോർ

Explanation:

ബോർ ആറ്റം മാതൃക

  • ഓർബിറ്റുകൾ അഥവാ ഷെല്ലുകൾ എന്ന് വിളിക്കുന്ന വൃത്താകാരമായ പാതയിലൂടെ ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും കറങ്ങുന്നു
  • ഷെല്ലുകളെ K, L, M , N... എന്ന് സൂചിപ്പിക്കുന്നു
  • K ഷെല്ലിൽ 2, Lഷെല്ലിൽ 8, M ഷെല്ലിൽ 18 എന്നിങ്ങനെ ഇലക്ട്രോണുകൾ വിന്യസിക്കാം
  • ഒരുഷെല്ലിൽ കൊള്ളുന്ന പരമാവധി ഇലക്ട്രോണുകളെ കണ്ടുപിടിക്കാൻ 2 n² എന്ന സൂത്രവാക്യം ഉപയോഗിക്കാം. n = ഷെൽ നമ്പർ (1,2,3 ...)
  • ബോർ ആറ്റം മാതൃകയുടെ മേന്മകൾ :-ആറ്റത്തിന്റെ സ്ഥിരത വിശദീകരിക്കാൻസാധിച്ചു ,ഹൈഡ്രജൻ സ്പെക്ട്രം വിശദീകരിച്ചു
  • ബോർ ആറ്റം മാതൃകയുടെ പരാജയങ്ങൾ :- അനിശ്ചിതത്വ നിയമം വിശദീകരിക്കുന്നതിൽ പരാജയപ്പെട്ടു. ദ്രവ്യത്തിന്റെ ദ്വൈത സ്വഭാവത്തെ  വിശദീകരിക്കാൻ സാധിച്ചില്ല 

Related Questions:

റൂഥർഫോർഡിന് രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച വർഷം?

ആവർത്തന പട്ടികയിലെ പതിനേഴാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിൽ ആണ് ഉൾപ്പെടുന്നത് ?

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

താഴെ പറയുന്നതിൽ ഹരിതഗൃഹവാതകം ഏതാണ് ?

The Element which is rich in most leafy vegetables is: