Question:

കണ്ണൂരിലെ സെന്റ് ആഞ്ചലോ കോട്ട പണികഴിപ്പിച്ചതാര് ?

Aഫ്രാൻസിസ്കോ ഡി അൽമേഡ

Bഅൽബുക്കർക്ക്

Cവാസ്കോ ഡ ഗാമ

Dകബ്രാൾ

Answer:

A. ഫ്രാൻസിസ്കോ ഡി അൽമേഡ

Explanation:

സെന്റ് ആഞ്ചലോ കോട്ട

  • കണ്ണൂർ ജില്ലയിൽ അറബിക്കടലിനെ അഭിമുഖമായി സ്ഥിതിചെയ്യുന്ന കോട്ട.
  • കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു.
  • ഡോൺ ഫ്രാൻസിസ്കോ ഡി അൽമേഡ ആണ് കണ്ണൂർ കോട്ടയെന്നറിയപ്പെടുന്ന സെന്റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്.
  • സെൻറ് ആഞ്ചലോ കോട്ട നിർമ്മിച്ച വർഷം : 1505
  • ത്രികോണാകൃതിയിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത് 
  • യൂറോപ്യൻ സാങ്കേതിക വിദ്യയിൽ കുമ്മായവും ശർക്കരയും മുട്ടവെള്ളയും ചേർത്തൊരുക്കിയ സുർക്കി മിശ്രിതം ഉപയോഗിച്ച് ചെങ്കല്ലിലാണ് കോട്ട പണിതിരിക്കുന്നത് 
  • 1663 ൽ ഡച്ചുകാർ നിയന്ത്രണം ഏറ്റെടുത്ത ഈ കോട്ട 1772 ൽ അറക്കൽ രാജവംശത്തിന് കൈമാറി 

ഫ്രാൻസിസ്കോ ഡി അൽമേഡ.

  • ഇന്ത്യയിലെ ആദ്യ പോർച്ചുഗീസ് വൈസ്രോയി
  • വൈസ്രോയിയായിരുന്ന കാലഘട്ടം : 1505 - 1509
  • ബ്ലൂ വാട്ടർ പോളിസി (നീല ജല നയം) നടപ്പിൽ വരുത്തിയ പോർച്ചുഗീസ് വൈസ്രോയി
  • ശക്തമായ നാവികസേനയെ വളർത്തിയെടുത്ത് സമുദ്ര മേധാവിത്വം സ്ഥാപിച്ച് പോർച്ചുഗീസ് വ്യാപാരം പുഷ്ടിപ്പെടുത്തുക എന്ന നയമാണ് ബ്ലൂ വാട്ടർ പോളിസി.



Related Questions:

ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?