Question:

റേഡിയം എന്ന മൂലകം കണ്ടുപിടിച്ചത് ?

Aമാക്സ്പ്ലാങ്ക്

Bലാവോസിയെ

Cഅലക്സാണ്ടർ ഫ്ലമിങ്ങ്

Dമേരി ക്യൂറി

Answer:

D. മേരി ക്യൂറി

Explanation:

റേഡിയം (Radium):

  • റേഡിയം ഒരു റേഡിയോ ആക്റ്റീവ് മൂലകമാണ് 
  • മേരി ക്യൂറിയും, ഭർത്താവ് പിയറി ക്യൂറിയും ചേർന്നാണ്, 1898 ൽ റേഡിയം കണ്ടെത്തിയത്.
  • യുറാനൈറ്റ് സാമ്പിളിൽ നിന്നുമാണ് റേഡിയം കണ്ടെത്തിയത്
  • തന്റെ കണ്ടുപിടുത്തത്തിന് മേരിക്ക് നൊബേൽ സമ്മാനം ലഭിച്ചു

Note:

  • നൊബേൽ സമ്മാനം ലഭിക്കുന്ന ആദ്യത്തെ വനിത ആയിരുന്നു മേരി ക്യൂരി
  • രണ്ട് നൊബേൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി കൂടി ആയിരുന്നു മേരി ക്യൂരി (physics - 1903, chemistry - 1911) 

മൂലകങ്ങളും കണ്ടുപിടിച്ചവരും 
Cl -കാൾ വില്യം ഷീലെ 
Ca -സർ ഹംഫ്രീ  ഡേവി
Ba -സർ ഹംഫ്രീ  ഡേവി
Co -ജോർജ് ബ്രാൻസ് 
ഫ്രാൻസിയം -മാർഗരട്റ്റ്  കാതറിൻ പെറി 


Related Questions:

പ്ലംബിസം എന്ന രോഗത്തിന് കാരണം ആയ ലോഹം ഏതാണ് ?

പ്ലാസ്റ്റിക് വ്യവസായത്തില്‍ പി.വി.സി. എന്നാല്‍?

ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?

മാഗ്നലിയം (Magnalium) എന്ന ലോഹ സങ്കരത്തിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളാണ് :

ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?