Question:
വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
Aആൽഫ്രഡ് വെഗ്നർ
Bഅർണോൾഡ് ഹോംസ്
Cഹെൻട്രി കാവൻഡിഷ്
Dജോൺ ഡാൽട്ടൻ
Answer:
A. ആൽഫ്രഡ് വെഗ്നർ
Explanation:
വൻകര വിസ്ഥാപന സിദ്ധാന്തം
- സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം .
- വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് - ആൽഫ്രഡ് വേഗ്നർ (ജർമനി)
- 'The Origin of Continents and Oceans' എന്ന പുസ്തകത്തിലാണ് ആൽഫ്രഡ് വേഗ്നർ വൻകര വിസ്ഥാപന സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിച്ചത്.
- വേഗ്നറുടെ സിദ്ധാന്തമനുസരിച്ചു ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ഭൂഖണ്ഡം - പാൻജിയ
- മാതൃഭൂഖണ്ഡം എന്ന പേരിലറിയപ്പെട്ടിരുന്ന ഭൂഖണ്ഡം - പാൻജിയ
- പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം - പന്തലാസ്സ