Question:

1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ് ?

Aഫ്രഞ്ചുകാർ

Bഇംഗ്ലീഷുകാർ

Cപോർട്ടുഗീസുകാർ

Dഡച്ചുകാർ

Answer:

D. ഡച്ചുകാർ

Explanation:

തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741 ഓഗസ്റ്റ് 10-ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.


Related Questions:

ശ്രീമൂലം തിരുന്നാൾ തിരുവിതാംകൂർ നിയമനിർമ്മാണ സഭ സ്ഥാപിച്ച വർഷം?

തിരുവിതാംകൂറിലെ അശക്തനും അപ്രാപ്യനുമായ ഭരണാധികാരി എന്ന് അറിയപ്പെടുന്നത് ആര് ?

നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?

വേലുത്തമ്പി ദളവയുടെ ഭരണപരിഷ്കാരങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. 

2.സർക്കാർകാര്യങ്ങളിൽ കാര്യതമാസം വരാതിരിക്കാൻ വേണ്ടിയുള്ള പൂർണ്ണ നടപടികൾ സ്വീകരിച്ചു. 

3.നികുതി വിഭാഗം ദളവയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായി. 

4.ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കാക്കാൻ വേണ്ടിയുള്ള പ്രത്യേക ഉദ്യോഗാസ്ഥരെ നിയമിച്ചു. 

5.ഗ്രാമങ്ങളിൽ വരെ വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു. 

തിരുവിതാംകൂറിൽ പണ്ടാരപ്പാട്ട വിളംബരം നടന്നത് ഏത് ഭരണാധികാരിയുടെ കാലഘട്ടത്തിലാണ് ?