Question:
മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത് ഏത് അവയവത്തിൽ വച്ചാണ്?
Aവൃക്കകൾ
Bഹൃദയം
Cആമാശയം
Dകരൾ
Answer:
D. കരൾ
Explanation:
- ശരീരത്തിൽ രൂപപ്പെടുന്നതും ശരീരത്തിലെത്തുന്നതുമായ വിഷവസ്തുക്കളെ ഹാനികരമല്ലാത്ത വസ്തുക്കളാക്കി മാറ്റുന്നത് കരളാണ്.
- ഉപാപചയ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന വിഷവസ്തുവായ അമോണിയയെ താരതമ്യേന വിഷാംശം കുറഞ്ഞ യൂറിയയാക്കി കരൾ മാറ്റുന്നു
കരളിലെ യൂറിയ നിർമ്മാണം
- പ്രോട്ടീനുകളുടെ വിഘടനഫലമായി അമിനോ ആസിഡുകൾ രൂപപ്പെടുന്നു.
- ഇവയുടെ ഉപാപചയപ്രവർത്തനഫലമായി നൈട്രജൻ അടങ്ങിയ പല ഉപോൽപ്പന്നങ്ങളും രൂപപ്പെടുന്നുണ്ട്.
- ഇവയിൽ ഏറ്റവും ഹാനികരമായ ഒന്നാണ് അമോണിയ.
- ഇത് ഉടൻതന്നെ ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടേണ്ടതുണ്ട്.
- കോശങ്ങളിൽ രൂപപ്പെടുന്ന അമോണിയ രക്തത്തിലൂടെ കരളിലെത്തുന്നു.
- കരളിൽവച്ച് എൻസൈമു കളുടെ സാന്നിധ്യത്തിൽ കാർബൺ ഡൈഓക്സൈഡും ജലവുമായി ചേർന്ന് യൂറിയ ആയി മാറുന്നു
- പല ജീവജാലങ്ങളുടെയും ഒരു മാലിന്യ ഉൽപ്പന്നമാണ് യൂറിയ . മനുഷ്യ മൂത്രത്തിലെ പ്രധാന ഘടകമാണ് യൂറിയ.
- ശരാശരി ഒരു വ്യക്തി ഒരു ദിവസം 20 മുതൽ 30 ഗ്രാം വരെ യൂറിയ മൂത്രത്തിലൂടെ പുറന്തള്ളുന്നു.