പ്രതിശീർഷ വരുമാനവും ആയി ബന്ധപ്പെട്ട് കൊണ്ട് ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?
1.പ്രതിശീർഷ വരുമാനം ആളോഹരിവരുമാനം എന്ന പേരിലും അറിയപ്പെടുന്നു.
2.ദേശീയ വരുമാനത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഭാഗിക്കുമ്പോള്‍ കിട്ടുന്നതാണ് പ്രതിശീര്‍ഷ വരുമാനം അല്ലെങ്കില്‍ ആളോഹരി വരുമാനം.
3.രാജ്യങ്ങളെ തമ്മില്‍ താരതമ്യം ചെയ്യാനും രാജ്യങ്ങളുടെ സാമ്പത്തിക നില മനസ്സിലാക്കാനും പ്രതിശീര്‍ഷ വരു മാനം സഹായിക്കുന്നു.
ഒരു വികസനസൂചികയെന്ന നിലയില്‍ പ്രതിശീര്‍ഷ വരുമാനത്തിന്റെ പോരായ്മകള്‍ എന്തെല്ലാമാണ് ?
1.പ്രതിശീര്‍ഷവരുമാനം ഒരു ശരാശരി വരുമാനമാണ്, സംഖ്യാപരമായ കണക്കുകൂട്ടല്‍ മാത്രമാണ്.
2.വിദ്യാഭ്യാസം,പോഷകാഹാരലഭ്യത, ആരോഗ്യസംരക്ഷണം തുടങ്ങിയവ ഈ വികസനസൂചികയുടെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.
3.സമ്പത്തിന്റെ തുല്യമായ വിതരണവും അതു വഴിയുണ്ടാകുന്ന സാമൂഹികക്ഷേമവും ഈ വികസനസൂചിക പരിഗണിക്കുന്നില്ല