മൊബൈൽഫോൺ അടിമത്തത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ കേരള പോലീസ് ആരംഭിച്ച പദ്ധതി ?

"കളിയും ചിരിയും കരച്ചിലുമായ്

ക്കഴിയും നരനൊരു യന്ത്രമായാൽ

അoമ്പ പേരാറെ നീ മാറിപ്പോമോ

ആകൂലമായൊരഴുക്കുചാലായ് "  

ഈ വരികൾ ആരുടേതാണ് ?

2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?

2022 ജൂലൈ മാസം അന്തരിച്ച പ്രതാപ് പോത്തനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക:

  1. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടി.

  2. അഭിനയിച്ച ആദ്യ സിനിമ "ചാകര ".

  3. 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു.

കേരളത്തിൽ അവയവമാറ്റ ശസ്ത്രക്രിയക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാൻഡിങ് ആശുപത്രി നിലവിൽ വരുന്നത് എവിടെയാണ് ?

മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം

 

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ശരിയായ ഉത്തരം തെരെഞ്ഞെടുക്കുക.

  1. 1981-ൽ സ്ഥാപിതമായി
  2. 1979-ൽ സ്ഥാപിതമായി
  3. പ്രസിദ്ധീകരിച്ച പുസ്തകം പി. നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ ആണ് 
  4. കേരളത്തിലെ സാംസ്‌കാരിക വകുപ്പിന് കിഴിൽ പ്രവർത്തിക്കുന്നു 

ബർലിൻ കുഞ്ഞനന്തൻ നായറിന്റെ ആത്മകഥ ?

കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?

പഴകിയ പഴങ്ങൾ ഉപയോഗിച്ച് പെൻസിലിൻ നിർമിക്കാനുള്ള സാങ്കേതിക വിദ്യയുടെ പേറ്റന്റ് ലഭിച്ച സർവകലാശാല ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പദ്ധതികൾ ?

  1. 941 മിഷൻ

  2. മികവ്

  3. ഹരിതമിത്രം

  4. ഹരിത കേരളം

മൃഗശാലകളിലെ സുരക്ഷയ്ക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുന്ന സംസ്ഥാനം ?

വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ സഹായത്തോടെ പോലീസ് നടപ്പാക്കുന്ന പദ്ധതി ?

ഇന്ത്യയിൽ സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത നേ​ടു​ന്ന ആ​ദ്യ പ​ഞ്ചാ​യ​ത്ത് എ​ന്ന നേ​ട്ടം സ്വന്തമാക്കിയ പഞ്ചായത്ത് ഏതാണ് ?

സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും ഭരണകാര്യങ്ങൾ ഒരു കുടകീഴിൽ ആക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ ഏതാണ് ?

താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?

  1. മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.

  2. ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.

  3. കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്

  4. സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി

കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?

കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?

കേരളത്തിൽ നിലവിൽ വരുന്ന സ്വകാര്യ വ്യവസായ പാർക്കുകളിൽ പെടുന്നത് ഏതൊക്കെയാണ് ?

  1. വിഎംപിഎസ് ഫുഡ് പാർക്ക് ആൻഡ് വെഞ്ചേഴ്‌സ് , കണ്ണൂർ 

  2. മലബാർ എന്റർപ്രൈസസ് , മലപ്പുറം 

  3. ഇന്ത്യൻ വെർജിൻ സ്‌പൈസസ് , കോട്ടയം 

  4. കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് , പാലക്കാട് 

2022 ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആജീവാനന്ത സംഭാവനക്കുള്ള വയോ സേവന പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ് ? 

  1. എം ലീലാവതി
  2. പി ജയചന്ദ്രൻ
  3. യേശുദാസ് 
  4. എം എ യൂസഫലി 

ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?

സംസ്ഥാന വിവരാവകാശ കമ്മീഷണറെയും കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

  1. മുഖ്യമന്ത്രി 
  2. സംസ്ഥാന അസംബ്ലി പ്രതിപക്ഷ നേതാവ് 
  3. മുഖ്യമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി 
  4. ഗവർണർ 

മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?

  1. ഈ ഭേദഗതിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയ ഒരാൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനാ കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.

  2. മുൻ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് NHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്. 

  3. ഈ ഭേദഗതിയിലൂടെ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, ജഡ്ജിയോ ആ ഒരാൾക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനാകാമെന്ന് വ്യവസ്ഥി ചെയ്യുന്നു. 

  4. മുൻ നിയമപ്രകാരം ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് SHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്. 

ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?

ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള ഫയൽ തീർപ്പാക്കൽ മികച്ച രീതിയിൽ നടപ്പാക്കിയ പഞ്ചായത്തുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?

താഴെപ്പറയുന്നവ ചേരുംപടി ചേർക്കുക

എ. ടി. കോവൂർ ഇ. ജെ. ഫിലിപ്പ്
സിനിക് എബ്രഹാം തോമസ്
കാണം എം. വാസുദേവൻ നായർ
ഏകലവ്യൻ കെ. എം. മാത്യു

കേരള സർക്കാർ വികസിപ്പിച്ച മലയാള സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ് ഏത് ?

Who did first malayalam printing?

താഴെ പറയുന്നവയിൽ കൗടില്യന്റെ കൃതി ഏത് ?

നിലവിലെ കേരള സാമൂഹ്യനീതി വകുപ്പ് മന്ത്രിയാര് ?

കുട്ടികളുടെ ഹാജറും പഠന പുരോഗതിയും അറിയാൻ വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ഏത്?

KASP വിപുലീകരിക്കുക.

വിളർച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന "വിവാ കേരളം" ക്യാമ്പയിനിലൂടെ ലക്ഷ്യം കൈവരിച്ച ആദ്യ പഞ്ചായത്ത് ഏത്?

കേരളത്തിൽ ഡിജിറ്റൽ പഠനരീതി പ്രോത്സാഹിപ്പിക്കുന്നതിൽ ഒന്നാമത് എത്തിയ ജില്ലകൾ ?

കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത് ?

കേരളം മുഴുവൻ ജൈവ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ഏത് ?

ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?

' വരിക വരിക സഹജരെ .... ' എന്നത് ആരുടെ വരികളാണ് ?

The Chairman of the Governing Body of Kudumbashree Mission is :

Who is the Brand Ambassador of the programme "Make in Kerala" ?

Who wrote the theme song of 'Run Kerala Run' in connection with National Games?

Which is the second university established in Kerala ?

കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കുമുള്ള സ്വയം തൊഴിൽ പദ്ധതി ?

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

മാലിക് ഇബ്നു ദീനാർ മസ്ജിദ് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗസംഖ്യ എത്ര ?

ജഡായു എർത്ത് സെന്ററിന്റെ പ്രഥമ ജടായു പുരസ്കാരം നേടിയത്?

കേരളത്തിലെ ഏത് ബീച്ചിൻറ സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തുന്നതിനാണ് അടുത്തിടെ സീറോ വേസ്റ്റ് ഡെസ്റ്റിനേഷൻ എന്ന പദ്ധതി ആരംഭിച്ചത്?