ഫോസ്ഫറസ് പെന്റാക്ലോറൈഡിന്റെ ജ്യാമിതി ട്രൈഗോണൽ ബൈപിരമിഡൽ ആണ്. മിക്സഡ് ഹാലൈഡ് PCIF പരിഗണിക്കുമ്പോൾ താഴെ പറയുന്നവയിൽ −22°Cക്ക് മുകളിലുള്ള താപനി ലയിൽ ശരിയായ പ്രസ്താവന ഏതാണ് ?
ക്ലോറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും ഫ്ലൂറിൻ ആറ്റങ്ങൾ മധ്യരേഖ സ്ഥാനവും ഉൾക്കൊള്ളുന്നു
ഫ്ലൂറിൻ ആറ്റങ്ങൾ അക്ഷീയ സ്ഥാനവും രണ്ട് ക്ലോറിൻ ആറ്റങ്ങളും ഒരു ഫ്ലൂറിൻ ആറ്റവും മധ്യരേഖാ സ്ഥാനത്തും ഉൾക്കൊള്ളുന്നു
സംയുക്തത്തിന്റെ NMR സ്പെക്ട്രം ഒരു ഇരട്ടി മാത്രം കാണിക്കുന്നു. ഇത് ഫ്ലൂറിൻ അനുരണനത്തെ 31P കൊണ്ട് വിഭജിക്കുന്നതിന്റെ ഫലമാണ്
ഒന്നിലധികം വിധത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന ഫ്ലൂറിൻ ആറ്റങ്ങളുടെ വിഭജനത്തിന്റെ ഗുണിത ഫലങ്ങൾ NMR സ്പെക്ട്രം കാണിക്കുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?
(i) ഉരുക്കി വേർതിരിക്കൽ
(ii) കാൽസിനേഷൻ
(iii) ലീച്ചിംഗ്
(iv) റോസ്റ്റിംഗ്
A(g) + 3B(g) ⇔ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം മാർഗ്ഗങ്ങളാണ് പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്?
(i) C യുടെ ഗാഢത വർദ്ധിപ്പിക്കുന്നു
(ii) താപനില വർദ്ധിപ്പിക്കുന്നു
(iii) മർദ്ദം വർദ്ധിപ്പിക്കുന്നു
(iv) A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ശരിയായി യോജിക്കുന്നത്?
സ്രോതസ്സ് |
അടങ്ങിയിരിക്കുന്ന ആസിഡ് |
1. വിനാഗിരി |
അസറ്റിക് ആസിഡ് |
2. ഓറഞ്ച് |
സിട്രിക്ക് ആസിഡ് |
3. പുളി |
ടാർടാറിക്ക് ആസിഡ് |
4. തക്കാളി |
ഓക്സാലിക്ക് ആസിഡ് |
ആറ്റത്തിനുള്ളിൽ കാണുന്ന കണങ്ങളുടെ പേരും അവയുടെ ചാർജും തന്നിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകമാണ് ഓക്സിജൻ
2.എല്ലാ ആസിഡുകളിലെയും പൊതു ഘടകം ആണ് ഓക്സിജൻ.
3.ഓക്സിജനുമായി സംയോജിക്കുന്ന പ്രക്രിയയാണ് ജ്വലനം.
ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?
(i) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്
(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്
(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.
(iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.