ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1. ജന്തുകോശങ്ങളിൽ കോശഭിത്തി (cell wall) കാണപ്പെടുന്നില്ല.
2. കോശഭിത്തിയിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ കാത്സ്യം, മഗ്നീഷ്യം എന്നിവയാണ്
3. കോശഭിത്തി നിർമിക്കപ്പെട്ടിരിക്കുന്നത് ലിപ്പിഡുകളും പ്രോട്ടീനുകളും കൊണ്ടാണ്
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1. കോശത്തിലെ പവർ ഹൗസ് എന്നറിയപ്പെടുന്നത് മൈറ്റോകോൺട്രിയ ആണ്.
2. കോശശ്വസനം നടക്കുന്നതും മൈറ്റോകോൺട്രിയയിലാണ്
ശരിയായ പ്രസ്താവന ഏത്?
1. പദാർത്ഥങ്ങളെ കോശത്തിന് അകത്തു സഞ്ചരിക്കാൻ അന്തർദ്രവ്യജാലിക സഹായിക്കുന്നു.
2. റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലിക എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു.
കോശങ്ങളുടെ വലിപ്പവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക:
1.ഭൂമിയിലെ ഏറ്റവും വലിയ കോശം ഒട്ടകപ്പക്ഷിയുടെ മുട്ടയാണ്.
2.മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡമാണ്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.കോശസ്തരതിനകത്ത് നിറഞ്ഞിരിക്കുന്ന ദ്രവ്യപദാർത്ഥം കോശദ്രവ്യം എന്നറിയപ്പെടുന്നു.
2.കോശസ്തരതിനുള്ളിലെ എല്ലാ പദാർത്ഥങ്ങളെയും ചേർത്ത് ജീവദ്രവ്യം എന്ന് വിളിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ദോഷകരമായ സൂക്ഷ്മാണുക്കളെ ചെറുക്കാനുള്ള മൾട്ടിസെല്ലുലാർ ജീവികളുടെ കഴിവാണ് പ്രതിരോധശേഷി എന്നറിയപ്പെടുന്നത്.
2.രണ്ടു തരത്തിലുള്ള പ്രതിരോധ സംവിധാനങ്ങളാണ് മനുഷ്യശരീരത്തിൽ ഉള്ളത്.
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണ് അലർജി.
2.ഒരു വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതമായ പ്രതികരണമാണ് സ്വയം പ്രതിരോധ വൈകൃതം.
ശരിയായ പ്രസ്താവന ഏത് ?
1.ജീവനുള്ളതും എന്നാൽ നിർവീര്യമാക്കപെട്ടതും ആയ രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കുന്നുണ്ട്.
2.ജീവനുള്ള രോഗാണുക്കളെ വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.
3.രോഗാണുവിൻ്റെ കോശ ഭാഗങ്ങളെ മാത്രമായും വാക്സിൻ ആയി ഉപയോഗിക്കാറുണ്ട്.
തെറ്റായ പ്രസ്താവന ഏത് ?
1.കോശത്തിന്റെ ട്രാഫിക് പോലീസ് എന്നാണ് ഗോൾഗി കോംപ്ലക്സ് അറിയപ്പെടുന്നത്.
2.കോശമാംസ്യങ്ങളെ വേർതിരിക്കുന്നതിനും , കൃത്യമായ ലക്ഷ്യങ്ങളിലേയ്ക്ക് അയയ്ക്കുന്നതിനും ഇവ മുഖ്യമായ പങ്ക് വഹിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലൈസോസോമുകൾ ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പടുന്നു.
2.കോശത്തിനുള്ളിൽ പ്രവേശിക്കുന്ന സൂക്ഷ്മജീവകളേയോ അനാവശ്യകോശങ്ങളെത്തന്നെയോ ലൈസോസോം നശിപ്പിക്കുന്നു.
കോശവിഭജനത്തെ കുറിച്ച് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ കണ്ടെത്തുക:
1.ശരീരകോശങ്ങളിലെ കോശ വിഭജനം ക്രമഭംഗം എന്നറിയപ്പെടുന്നു.
2.പ്രത്യുല്പാദനകോശങ്ങളിലെ കോശ വിഭജനം ഊനഭംഗം എന്നറിയപ്പെടുന്നു.
ഊന ഭംഗവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഊനഭംഗം രണ്ട് ഘട്ടങ്ങളായി നടക്കുന്നു.
2.ഊനഭംഗംത്തിൻറെ ആദ്യത്തെ ഘട്ടത്തിൽ രണ്ട് പുത്രിക കോശങ്ങളാണ് ഉണ്ടാകുന്നത്
അന്തർദ്രവ്യജാലികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
1.പരുക്കൻ അന്തർദ്രവ്യജാലിക മാംസ്യ നിർമ്മാണത്തിന് സഹായിക്കുന്നു .
2.മൃദു അന്തർദ്രവ്യജാലിക കൊഴുപ്പുകളുടെ നിർമാണത്തിനാണ് സഹായിക്കുന്നത്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ത്വക്കിന് നിറം നൽകുന്ന വർണ്ണ വസ്തു മെലാനിൻ ആണ്.
2.മെലാനിൻറെ അഭാവത്തിൽ ആൽബിനിസം എന്ന രോഗം ഉണ്ടാകുന്നു.
ശരിയായ പ്രസ്താവന ഏത് ?
1.നാഡീവ്യവസ്ഥയിൽ കാണപ്പെടുന്നതും ന്യൂറോണുകളല്ലാത്തതുമായ വിവിധതരം കോശങ്ങളുടെ ഒരു കൂട്ടമാണ് ഗ്ലിയൽ സെല്ലുകൾ.
2.നക്ഷത്ര ആകൃതി ഉള്ളതിനാൽ ആസ്ട്രോസൈറ്റുകൾ എന്നും ഇവ അറിയപ്പെടുന്നു.