ലോകാരോഗ്യ സംഘടനയുടെ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി ഇന്ത്യ ഗവണ്മെൻറ് സമ്പൂർണ പോളിയോ പ്രതിരോധ പ്രചാരണം ആരംഭിച്ച വർഷം ഏത്?

ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്?

തീവ്ര പ്രകാശത്തില്‍ കാഴ്ച സാധ്യമാക്കുന്ന കോശങ്ങള്‍ ഏതാണ് ?

ചൊവ്വയിൽ ആദ്യമായി പറന്ന ചെറു ഹെലികോപ്റ്റർ ഏതാണ് ?

മനുഷ്യ രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ഏത് ?

തന്നിരിക്കുന്നവയിൽ തെർമോപ്ലാസ്റ്റിക്സ് ഉദാഹരണം അല്ലാത്തത് ഏത്?

തെർമോസ്റ്റിങ് പ്ലാസ്റ്റിക്കിന് ഉദാഹരണമാണ്

താഴെ പറയുന്ന ഇന്ധനങ്ങളിൽ ഏത് ഉപയോഗിക്കുമ്പോഴാണ് അന്തരീക്ഷ മലിനീകരണം കുറയുന്നത് ?

നീന്തൽക്കുളങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വാതകം :

ഇന്ത്യയിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എന്നായിരുന്നു ?

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ കലോറി മൂല്യം എത്ര ?

പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് ?

ഭൂമിയിലെ ആകെ ജീവിവർഗത്തിൻ്റെ എത്ര ശതമാനമാണ് ഷഡ്പദങ്ങൾ ?

സർക്കാരിന്റെ രോഗപ്രതിരോധവൽക്കരണ പ്രക്രിയയിൽ ജീവകം A ഉൾപ്പെടുത്തിയതിന്റെ ഉദ്ദേശ്യങ്ങൾ ഏവ ?
1) കോർണിയ വരൾച്ച തടയുന്നതിന്
2) തിമിരബാധ തടയുന്നതിന്
3) ഗ്ലോക്കോമ തടയുന്നതിന്
4) നിശാന്ധത തടയുന്നതിന്

WHO അംഗീകാരം നൽകിയ ലോകത്തിലെ ആദ്യ മലേറിയ വാക്സിൻ ഏതാണ് ?

ലോകത്ത് ആദ്യമായി മനുഷ്യനിൽ പന്നിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജകരമായി നടന്നതെവിടെ ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഹോളോഗ്രാഫിയുമായി ബന്ധപ്പെട്ട് ശരിയായത് ഏതാണ് ?

  1. വസ്തുക്കളുടെ ത്രിമാന ചിത്രങ്ങൾ എടുക്കുന്ന സാങ്കേതികവിദ്യ

  2. ഹോളോഗ്രാഫിയുഡെ പിതാവ് എന്നറിയപ്പെടുന്നത് - തിയോഡർ മെയ്‌മാൻ

  3. ഉപയോഗപ്പെടുത്തിയിരിക്കുന്നു പ്രകാശ പ്രതിഭാസം - ഇന്റർഫെറൻസ് 

മൂലകങ്ങളുടെ അവർത്തനപ്പട്ടികയും ഇലക്ട്രോൺ വിന്യാസവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരി ഏതാണ് ?

  1. d സബ് ഷെല്ലിൽ പരമാവധി ഉൾക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം -10

  2. എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ് 

  3. d ബ്ലോക്ക് മൂലകങ്ങളെ സംക്രമണ മൂലകങ്ങൾ എന്ന് വിളിക്കുന്നു 

  4. ന്യൂക്ലിയസ്സിൽ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊർജ്ജം കുറഞ്ഞു വരുന്നു 

ലോഹങ്ങളുടെ ക്രിയാശീല ശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ് ?

മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്? 

1.  ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ് 

2.  1989 ൽ ഒപ്പു വച്ചു 

3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ്  ഉടമ്പടി ഒപ്പു വച്ചത്‌ 

4.  1987 ൽ ഉടമ്പടി നിലവിൽ വന്നു

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

1. പ്രകാശസംശ്ലേഷണ സമയത്ത്  ഓസോൺ പുറത്തുവിടുന്ന സസ്യമാണ് തുളസി 

2.  ഓസോൺപാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നതാണ് ഓസോൺ ശോഷണം 

3.  ട്രോപ്പോസ്ഫിയർ എന്ന വാക്കിനർത്ഥം 'സംയോജന മേഖല ' എന്നാണ് 

4. സെപ്റ്റംബർ 16 ലോക ഒസോൺദിനമാണ് 

ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏവ? 

1.  ആഗോളതാപനം കുറയ്ക്കാനായി രൂപംകൊണ്ട ഉടമ്പടിയാണ്  മോൺഡ്രിയൽപ്രോട്ടോകോൾ 

2.  എൽനിനോ എന്ന പ്രതിഭാസത്തിനു കാരണം ആഗോളതാപനം ആണ് 

3.  ക്യോട്ടോപ്രോട്ടോക്കോൾ നിലവിൽ വന്നത് 2005 ലാണ്. 

4.  കാലാവസ്ഥാ ദിനം മാർച്ച് 24 ആണ് 

 പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏത്? 

1. ലോകത്തെ  കാർബൺഡയോക്സൈഡിനെ അളവ് കുറയ്ക്കാൻ വേണ്ടി ഒരു രൂപം കൊണ്ട ഉടമ്പടി 

2. പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വെച്ചത് 2015 ഒക്ടോബർ രണ്ടിനാണ് 

3. ക്യോട്ടോ പ്രോട്ടോകോൾ ഇന്ന് പകരമായി വന്നതാണ് പാരീസ് ഉടമ്പടി 

4. 2014 ലാണ് പാരീസ് ഉടമ്പടി നിലവിൽ വന്നത് 


താഴെ തന്നിരിക്കുന്നതിൽ ജലജന്യരോഗം ഏത് ? 

  1. ഹെപ്പറ്റൈറ്റിസ് എ 
  2. ഹെപ്പറ്റൈറ്റിസ് ബി 
  3. ഹെപ്പറ്റൈറ്റിസ് സി 
  4. ലെപ്‌റ്റോസ്‌പൈറോസിസ് 

താഴെ പറയുന്ന പ്രത്യേകതകൾ ഏത് തരം ആൽക്കഹോളിനാണ് ഉള്ളത് ? 

1) ദ്രവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്ക് മാറാനുള്ള പ്രവണത കൂടുതൽ 

2) കത്തുന്നു 

3) നിറമില്ല 

4) രൂക്ഷഗന്ധം 

5) കത്തുന്നത് പോലുള്ള രുചി 

ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ കോശം ആണ് നാഡീകോശം . 

2. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം അണ്ഡം ആണ്.

3.നാഡീ കോശവും ഹൃദയകോശവും ഒരിക്കൽ നശിച്ചാൽ പിന്നെ പുനർനിർമിക്കാൻ കഴിയില്ല.   

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നാഡീകോശത്തിന്റെ നീളമുള്ള ഭാഗമാണ് ആക്സോൺ.  

2.നാഡീയ ആവേഗങ്ങളുടെ സംവഹനം ആണ് ആക്സോണിന്റെ ധർമ്മം 

3.ആക്സോണിനെ വലയം ചെയ്യുന്ന ഭാഗമാണ്  ഷ്വാൻകോശം. 

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ആക്സോണിനെ പൊതിഞ്ഞു കാണുന്ന വെള്ളനിറത്തിലുള്ള ആവരണമാണ് മയലിൻഷീത്ത് . 

  2. ആക്സോണിനെ മർദ്ദം ക്ഷതം തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുക എന്നുള്ളതാണ് മയലിൻ ഷീത്തിന്റെ ധർമ്മം.

മനുഷ്യശരീരത്തിലെ സുഷുമ്ന നാഡികളുടെ എണ്ണം എത്ര ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ നിന്നും ഉള്ള സന്ദേശങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതാണ് സംവേദ നാഡി .

2.ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും സന്ദേശങ്ങൾ മസ്തിഷ്കത്തിലേക്ക് എത്തിക്കുന്നത് പ്രേരക നാഡി ആണ്. 

ആക്സോണിനെ ആവരണം ചെയ്തിരിക്കുന്ന കൊഴുപ്പു നിറഞ്ഞ തിളങ്ങുന്ന വെള്ളനിറമുള്ള സ്തരം ഏത് ?

മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മനുഷ്യനിൽ ആന്തര സമസ്ഥിതി പാലിക്കാൻ സഹായിക്കുന്ന മസ്തിഷ്ക്ക ഭാഗം തലാമസ് ആണ്.

  2. ഹൃദയസ്പന്ദനം, ശ്വാസോച്ഛാസം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം മെഡുല്ല ഒബ്ലോംഗേറ്റ  ആണ്.

സെറിബ്രവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം 

  2. സെറിബ്രത്തിന്റെ  ഇടത്-വലത് അർദ്ധ ഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത് കോർപ്പസ് കലോസം ആണ് .

  3. ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ആണ് സെറിബ്രം .

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. മനുഷ്യശരീരത്തിലെ "റിലേ സ്റ്റേഷൻ "എന്നറിയപ്പെടുന്നത് തലാമസ് ആണ്.

2. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗമാണ് തലാമസ് .

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ സ്ഥാപിതമായത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മെറ്റ്സാറ്റ്. 

2.2007 ൽ ആണ് വിക്ഷേപിച്ചത് . 

3.ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കല്പനാചൗളയോടുള്ള ആദരസൂചകമായിട്ട്  മെറ്റ്സാറ്റ്-ന് കൽപ്പന - I എന്ന് നാമകരണം ചെയ്തു .

ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹങ്ങളാണ്:

വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് മായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. 2004 സെപ്റ്റംബർ 20 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത് .

2. GSAT -3 ഉപഗ്രഹമാണ് എഡ്യൂസാറ്റ് എന്നറിയപ്പെടുന്നത്. 

3. വിക്ഷേപണ സമയത്തെ ഐ. എസ്. ആർ. ഒ ചെയർമാൻ  ജി .മാധവൻ നായർ ആയിരുന്നു. 


ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം  ആണ് RLV -TD.

  2. ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-37 .

താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?

പ്രതിരോധ കുത്തിവെയ്പ്പിന് ഒപ്പം കുഞ്ഞിന് നൽകുന്ന വൈറ്റമിൻ ഏതാണ്?

ജീവകം D യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

  1. സൂര്യപ്രകാശത്തിൽ സാന്നിധ്യത്തിൽ  ത്വക്കിൽ  നിർമിക്കപ്പെടുന്ന ജീവകം

  2. ഇതിന്റെ കുറവു മൂലം കുട്ടികളിൽ ഉണ്ടാകുന്ന രോഗമാണ് ഓസ്റ്റിയോ മലേഷ്യ 

  3. ഇതിന്റെ കുറവുമൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗമാണ് റിക്കറ്റ്സ് 

  4. മുട്ട,  പാൽ,  മത്സ്യം എന്നിവ ജീവകം D യുടെ ഉറവിടങ്ങളാണ്. 

കോബാൾട്ട് അടങ്ങിയ ജീവകം ഏതാണ്?

താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?

സ്ക്രബ് ടൈഫസ് രോഗത്തിന് പ്രത്യേകമായുള്ള ലാബോറട്ടറി പരിശോധന.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.തലച്ചോറിലെ  രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ വിളിക്കുന്ന പേരാണ് സെറിബ്രൽ ഹെമറേജ്.

2.തലച്ചോറിലെ രക്തം കട്ട പിടിക്കുന്ന അവസ്ഥയെ  വിളിക്കുന്ന പേരാണ് സെറിബ്രൽ ത്രോംബോസിസ്.

ഇവയിൽ പാർക്കിൻസൺസ് രോഗവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?

1.കൈകാലുകള്‍ക്ക് അനുഭവപ്പെടുന്ന വിറയല്‍ പ്രധാന രോഗലക്ഷണമായതുകൊണ്ട് "വിറവാതം' എന്നും പറയാറുണ്ട്.

2.ഡോപ്പാമിൻറെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് വിറവാതം