റിസർവ് ബാങ്കിൻറെ സാമ്പത്തിക വർഷം ജനുവരി - ഡിസംബറിൽ നിന്നും ജൂലൈ - ജൂണിലേക്ക് മാറ്റിയത് ഏത് വർഷം ?

"India's International Bank" എന്നത് ഏത് ബാങ്കിൻ്റെ മുദ്രാവാക്യമാണ് ?

ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങളിൽ പെടാത്തത് ഏത് ?

1978 ലെ നോട്ട് നിരോധന സമയത്തെ RBI ഗവർണർ ആരായിരുന്നു ?

ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ്' സ്ഥാപിതമായത് ഏത് വർഷം ?

താഴെ പറയുന്നവയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശേഷണം അല്ലാത്തത് ഏത് ?

പുതിയതായി നിലവിൽ വന്ന 200 രൂപ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?

കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?

' ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ ' എന്ന പുസ്തകം രചിച്ചത് ആരാണ് ?

ഗ്രാമീണ ബാങ്കുകളുടെ ശിൽപി എന്നറിയപ്പെടുന്നത് ആരാണ് ?

1991 ൽ പുതിയ സാമ്പത്തിക നയം അവതരിപ്പിക്കാൻ പ്രേരിപ്പിച്ച ഏറ്റവും അടിയന്തിര പ്രശ്‌നം ഏതായിരുന്നു ?

എന്ത് ഉത്പാദിപ്പിക്കണം, എങ്ങനെ ഉത്പാദിപ്പിക്കണം, ആർക്ക് വേണ്ടി ഉത്പാദിപ്പിക്കണം എന്നെല്ലാം ആസൂത്രണം ചെയ്‌ത്‌ ജനക്ഷേമം മനസ്സിലാക്കി ഉത്പാദനം, വിതരണം എന്നിവ നടത്തപ്പെടുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

എല്ലാ മേഖലകളിലും മുതൽ മുടക്കാനുള്ള സാമ്പത്തിക ശേഷി പൊതുമേഖലക്ക് കുറവായതിനാൽ അത് സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നത് ഏത് സമ്പദ്‌വ്യവസ്ഥയിലാണ് ?

പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

ഗവൺമെൻ്റിൻ്റെ ബജറ്റുമായി ബന്ധപ്പെട്ട നയം അറിയപ്പെടുന്നത് എന്ത് ?

ഏഷ്യ - പസഫിക് മേഖലയിലെ "Central banker of the Year 2020" ആയി തിരഞ്ഞെടുക്കപ്പെട്ടതാര് ?

ഇന്ത്യൻ പ്രമുഖ വ്യവസായി രാകേഷ് ജുൻജുൻവാലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാനക്കമ്പനി ?

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശക്തമായ ഇൻഷുറൻസ് ബ്രാൻഡ് LIC സ്ഥാപിതമായ വർഷം ഏതാണ് ?

നീതി ആയോഗിൻ്റെ ആദ്യ സമ്മേളനം നടന്നതെന്ന് ?

വ്യവസായ ശാലകളുടെ സാങ്കേതികാവൽക്കരണം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ദീർഘകാല വായ്പകൾ നൽകുന്ന ബാങ്കുകൾ ഏത് ?

ക്രഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക് ഏത് ?

Voice Biometrics Authentication ആരംഭിച്ച ബാങ്ക് ഏത് ?

സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?

നികുതിയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനാ വകുപ്പ് ഏത് ?

ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ചത് ആര് ?

GST ഏകീകരണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച സമിതിയുടെ തലവൻ ആരാണ് ?

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.

3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?

In light of the GST Act, which of the following statements are true ?

  1. GST is to be levied on supply of goods or services.

  2. All transactions and processes would be only through electronic mode

  3. Cross utilization of goods and services will be allowed.

ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

ഫിസ്കൽ റെസ്പോൺസിബിലിറ്റി ആന്റ് ബഡ്ജറ്റ് മാനേജ്മെൻറ് ആക്ട് ( FRBMA -2003 ) മായി ബന്ധപ്പെട്ട് താഴെ പറയുന്ന ലക്ഷ്യങ്ങളിൽ ഏതാണ് ശരിയായിട്ടുള്ളത്?

  1. ധനക്കമ്മി GDP യുടെ 5% ആയി കുറയ്ക്കണം.

  2. റവന്യൂക്കമ്മി പൂർണ്ണമായി ഇല്ലാതാക്കണം.

  3. സാമ്പത്തിക പ്രവർത്തങ്ങളിൽ കൂടുതൽ സുതാര്യത വേണം.

"ഓംബുഡ്‌സ്മാന്റെ പ്രവർത്തനം അഴിമതി തടയുന്നതിന് പൊതുജനങ്ങൾക്ക് സഹായകമായി മാറുന്നു." ഇതിനെ അടിസ്ഥാനമാക്കി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായവ തിരഞ്ഞെടുക്കുക:

  1. ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ അഴിമതി നടത്തിയാൽ ഓംബുഡ്സ്മാനിൽ പരാതി നൽകാം

  2. ജനങ്ങൾക്ക് നേരിട്ട് പരാതി ഓംബുഡ്സ്മാനെ ഏൽപ്പിക്കാൻ സാധ്യമല്ല

  3. പരാതികളിൽ അന്വേഷണം നടത്തി  ശുപാർശ ചെയ്യാൻ ഓംബുഡ്സ്മാന് അധികാരമുണ്ട്.

ഏതൊക്കെ സാഹചര്യങ്ങളിലാണ് നമുക്ക് ഓംബുഡ്സ്മാനില്‍ പരാതി ബോധിപ്പിക്കുവാന്‍ കഴിയുക ?

  1. അഴിമതി

  2. സ്വജനപക്ഷപാതം

  3. ധനദുര്‍വിനിയോഗം

  4. ബാങ്കിങ് രംഗത്തെ തര്‍ക്കങ്ങള്‍

GDP - യുടെ ഘടക ചിലവ് ?

ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

i. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാങ്കുകളെയാണ് ഇന്ത്യയിലെ ഷെഡ്യൂൾഡ് ബാങ്കുകൾ സൂചിപ്പിക്കുന്നത്.

ii. തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക് എന്നീ പേയ്മെന്റ്സ് ബാങ്കുകൾക്കും ഷെഡ്യൂൾഡ് പദവിയുണ്ട്.

iii. 2021ൽ PayTM പേയ്മെന്റ് ബാങ്കിന്‌ RBI ‘ഷെഡ്യൂൾഡ്’ പദവി നൽകി.

iv. സെൻട്രൽ ബാങ്കിന് ആനുകാലിക റിട്ടേണുകൾ സമർപ്പിക്കേണ്ടതുണ്ട്.

താഴെപ്പറയുന്ന ജോഡികളിൽ ശരിയായി യോജിക്കുന്നത് ഏത് ?

  1. മൂന്നാം പഞ്ചവത്സര പദ്ധതി     -    വ്യവസായ വികസനം

  2. അഞ്ചാം പഞ്ചവത്സര പദ്ധതി   -    സുസ്ഥിര വികസനം

  3. എട്ടാം പഞ്ചവത്സര പദ്ധതി       -       മാനവശേഷി വികസനം 

  4. പ്രന്ത്രണ്ടാം പഞ്ചവത്സര പദ്ധതി   -    ഗ്രാമീണ വികസനം

ഇന്ത്യാ ഗവൺമെന്റിന്റെ 'Make in India' പോളിസിയെ സാമ്പത്തികാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ത്വരിതഗതിയിലുള്ള വ്യവസായവൽകരണത്തിന് ഊന്നൽ നൽകിയ പദ്ധതിയായിരിന്നു രണ്ടാം പ‍‍ഞ്ചവത്സര പദ്ധതി.

  2. മഹലനോബിസ് പദ്ധതി എന്ന പേരിലാണ് രണ്ടാം പഞ്ചവത്സര പദ്ധതി അറിയപ്പെട്ടത്.

നാഷണൽ ഹൈവേ ആക്ട് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാനിരക്ക് 4.27% ഉം കൈവരിച്ചത് 4.5% ഉം ആയിരിന്നു.

  2. റൂർക്കേല ഇരുമ്പുരുക്ക് ശാല സ്ഥാപിക്കാൻ സഹായിച്ച രാജ്യം റഷ്യ ആണ്

  3. മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്നു

  4. ദുർഗാപ്പൂർ ഇരുമ്പുരുക്ക് ശാല സ്ഥാപിക്കാൻ സഹായിച്ച രാജ്യം ബ്രിട്ടൻ ആണ്

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.

2.മുംബൈയിലെ “യോഗക്ഷേമ”  എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 14 വാണിജ്യബാങ്കുകൾ ദേശസാൽക്കരിച്ചത് നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലായിരുന്നു.

  2. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിതമായതും നാലാം പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ്.

മൂന്നാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1962 ലെ ഇന്ത്യ-ചൈന യുദ്ധവും 1965 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധവും ഈ പദ്ധതിയെ അതിൻറെ ലക്‌ഷ്യം കൈവരിക്കുന്നതിൽ നിന്നും തടഞ്ഞു.

2.1965 ൽ ഉണ്ടായ കടുത്ത വരൾച്ചയും മൂന്നാം പഞ്ചവത്സര പദ്ധതിയെ പ്രതികൂലമായി ബാധിച്ചു

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചനിരക്ക്മായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മൂന്നാം പഞ്ചവത്സര പദ്ധതി 5.56% വളർച്ചനിരക്ക് ലക്ഷ്യം വെച്ചു.

2.എന്നാൽ മൂന്നാം പഞ്ചവത്സരപദ്ധതിക്ക് 2.4% മാത്രമേ വളർച്ച കൈവരിക്കാൻ സാധിച്ചുള്ളൂ.

2022ലെ നാഷണൽ ക്ലീൻ എയർ പ്രോഗ്രാം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ?

2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?

ഇന്ത്യ ടുഡേ മൂഡ്‌ ഓഫ് ദി നേഷൻ സർവേ റിപ്പോർട്ട്‌ പ്രകാരം രാജ്യത്തെ ജനപ്രീതിയാർന്ന മുഖ്യ മന്ത്രിമാരിൽ ഒന്നാമതെത്തിയത് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണം ഡി.പി ധർ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 

  2. മിനി കോൺസ്റ്റിറ്റ്യൂഷൻ എന്നറിയപ്പെടുന്ന നാൽപ്പത്തി രണ്ടാം ഭേദഗതി നിലവിൽ വന്നതും അഞ്ചാം പഞ്ചവത്സര പദ്ധതി കാലത്തിലാണ്.

ഏഴാം പഞ്ചവത്സര പദ്ധതി കൈവരിച്ച വളർച്ചാ നിരക്ക് എത്രയായിരുന്നു ?

ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?