താഴെ തന്നിരിക്കുന്നവയിൽ ശെരിയായത് ഏത് ?
1.മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കൂട്ടിച്ചേർത്തത് 86-ാമത് ഭേദഗതിയിലൂടെയാണ്
2. ദേശീയ പട്ടികജാതി -പട്ടികവർഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തത് 65 ആം ഭേദഗതി,1990 ആണ്
3.ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകിയത് 52 ആം ഭേദഗതി പ്രകാരമാണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.മനുഷ്യക്കടത്ത്, അടിമത്തം, നിർബന്ധിച്ച് തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നത് ആർട്ടിക്കിൾ 23 പ്രകാരമാണ്.
2.ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം നൽകുന്നത് ആർട്ടിക്കിൾ 25 ആണ്.
3.കരുതൽ തടങ്കൽ നെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ആണ് അനുച്ഛേദം 22.
1) ബ്രിട്ടീഷ് അക്കാദമിയുടെ ഫെല്ലോ സ്ഥാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ
2) രാജ്യസഭയുടെ പിതാവ് എന്ന വിശേഷിക്കപ്പെടുന്നു
3) കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ആദ്യമായി ലഭിച്ച വ്യക്തി
4) 1962 മുതൽ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു.
മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?
1) സാന്താ ക്ലോസിൻ്റെ വസതി സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡണ്ട്
2) 2008 ൽ പദ്മവിഭൂഷൺ നൽകി ആദരിച്ചു
3) പശ്ചിമ ബംഗാളിൽ നിന്ന് രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വ്യക്തി
4) 2019 ൽ ഭാരത രത്ന നൽകി ആദരിച്ചു
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
1.ഗോവധനിരോധനം,മൃഗസംരക്ഷണം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്നത് അനുച്ഛേദം 49-ൽ ആണ്.
2.അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കാൻ അനുശാസിക്കുന്നത് ആർട്ടിക്കിൾ 51 ആണ്.
3.തൊഴിലാളികൾക്ക് ജീവിക്കാനാവശ്യമായ കൂലി ഉറപ്പു വരുത്തണമെന്ന് അനുശാസിക്കുന്നത് അനുഛേദം 43-ൽ ആണ്
ചുവടെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?
1.മൗലികാവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ്.
2. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്തിലാണ് മൗലിക അവകാശങ്ങളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്.
3.മൗലികാവകാശങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് സർദാർ വല്ലഭായി പട്ടേൽ ആണ്.
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?
1) ആന്ധ്രാപ്രദേശിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി
2) കൃതി - Without Fear or Favour
3) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി
4) 1996 ജൂൺ ഒന്നിന് ബാംഗ്ലൂരിൽ അന്തരിച്ചു.
താഴെ പറയുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
1) 1979 ജൂലൈ 28 മുതൽ 1980 ജനുവരി 14 വരെ പ്രധാനമന്ത്രി പദവി വഹിച്ചു
2) പാർലമെൻ്റിനെ അഭിമുഖീകരിക്കാത്ത ഏക പ്രധാനമന്ത്രി
3) ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി
4) ന്യൂനപക്ഷ സർക്കാരിൻ്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.രാഷ്ട്രപതി ഭരണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ എല്ലാ ഭരണ കാര്യങ്ങളും രാഷ്ട്രപതിക്ക് സ്വയം ഏറ്റെടുക്കാം.
2. ഹൈക്കോടതിയുടെ എല്ലാ അധികാരവും രാഷ്ട്രപതിക്ക് ഏറ്റെടുക്കാം .
മൗലികകടമകളിൽ ഉൾപ്പെടാത്തവ ഏത്?
(i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു
(ii) പൊതു മുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക
(iii) തുല്യമായ ജോലിയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ വേതനം
(iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക