ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ആണ് മാര്‍ഗ്ഗനിര്‍ദ്ദേശകതത്വങ്ങള്‍.
2.ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമാണ് നിര്‍ദ്ദേശകതത്വങ്ങള്‍.
3.നിർദേശക തത്വങ്ങൾ നടപ്പിലാക്കാൻ ഒരു പൗരന് കോടതിയെ സമീപിക്കാൻ കഴിയില്ല.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഭരണഘടന പ്രകാരം 3 തരം അടിയന്തരാവസ്ഥകൾ ഉണ്ട്.
2.അടിയന്തരാവസ്ഥകൾ പ്രഖ്യാപിക്കുന്നതിനുള്ള അധികാരം രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്.
3.ഇന്ത്യയില്‍ 3 തവണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്നത് ആര്‍ട്ടിക്കിള്‍ 40 ൽ ആണ്.
2. പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ആന്ധാപ്രദേശാണ്.
തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?
1. ഗോവ
2. ത്രിപുര
3.നാഗാലാൻഡ്
4. മിസ്സോറാം
അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്.
2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു
3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു.
ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
1.1977 ൽ നിലവിൽ വന്നു.
2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു
3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു.
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
1.എല്ലാ പഞ്ചായത്തീരാജ് സംവിധാനങ്ങൾക്കും അഞ്ച് വർഷമാണ് കാലാവധി
2.ചെയർമാൻ സ്ഥാനത്തിന്റെ മൂന്നിലൊന്ന് സീറ്റ് സംവരണം വനിതകൾക്കാണ്.
3.പഞ്ചായത്ത് ഭരണ സമിതി പിരിച്ചു വിടേണ്ടി വന്നാൽ ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തി പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തിയിരിക്കണം എന്ന് അനുശാസിക്കുന്നു.
രഷ്ട്രപതിയുടെ വിവേചനാധികാരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1) തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുന്ന സന്ദർഭങ്ങളിൽ രാഷ്ട്രപതിക്കു തൻ്റെ വിവേചനാധികാരം ഉപയോഗിക്കാം.
2) പാർലമെൻ്റ് പാസാക്കുന്ന ഏതു ബില്ലും തടഞ്ഞുവയ്ക്കാനോ അനുമതി നിഷേധിക്കാനോ തിരിച്ചയക്കാനോ രാഷ്ട്രപതിക്ക് അധികാരമുണ്ട്.
3) മന്ത്രിസഭ നൽകിയ ഉപദേശം പുനഃപരിശോധന നടത്താനായി തിരിച്ചയയ്ക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ട്. മന്ത്രിസഭയുടെ ഉപദേശത്തിൽ ചില വൈകല്യങ്ങളോ നിയമപരമായ ബലക്കുറവോ ഉണ്ടെന്നു തോന്നുമ്പോഴോ അല്ലെങ്കിൽ അവ രാജ്യതാൽപര്യങ്ങൾക്കു നിരക്കുന്നതല്ലെന്നു ബോധ്യമായാലോ പ്രസ്തുത ഉപദേശം പുനപരിശോധിക്കാൻ രാഷ്ട്രപതിക്ക് ആവശ്യപ്പെടാം
4) ഒരിക്കൽ തിരിച്ചയയ്ക്കുന്ന തീരുമാനം ഉപദേശം പുനഃപരിശോധനയ്ക്ക് ശേഷം വീണ്ടും സമർപ്പിക്കപ്പെടുകയാണെങ്കിൽ അതിന് അഗീകാരം നൽകാൻ രാഷ്ടപതി ബാധ്യസ്ഥനാണ്.
ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?
1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.
2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക
3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.
4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. സ്റ്റേറ്റ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും സർവീസ് കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ .
2. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.
3. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ ചേർന്ന് ജോയിന്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനെ കുറിച്ചും 1985ലെ അഡ്മിനിസ്ട്രേറ്റീവ് ആക്ടിൽ പരാമർശിക്കുന്നു .
പൗരത്വവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു.
2. ഏതെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിയും ഇന്ത്യൻ പൗരനാകുകയോ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുകയോ ചെയ്യരുത്
3. പാർലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന അല്ലെങ്കിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും അത്തരം പൗരനായി തുടരും.
4. പൗരത്വം ഏറ്റെടുക്കുന്നതും അവസാനിപ്പിക്കുന്നതും പൗരത്വവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സംബന്ധിച്ച് പാർലമെന്റിന് അധികാരമുണ്ടാകും