ചേരുംപടി ചേർക്കുക.
1. അനുച്ഛേദം 40 - (a) ജോലി ചെയ്യുന്നതിനുള്ള അവകാശം
2.അനുച്ഛേദം 41 - (b) മദ്യനിരോധനം
3.അനുച്ഛേദം 44 - (c) ഏകീകൃത സിവിൽകോഡ്
4.അനുച്ഛേദം 47 - (d) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം ?
1973 ലെ കേശവാനന്ദ ഭാരതി കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
രണ്ടാം ദേശീയ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം നിലനിന്ന ദേശീയ അടിയന്തരാവസ്ഥ
2.1971 ൽ ഡോ. സക്കീർ ഹുസൈൻ ആണ് പ്രഖ്യാപിച്ചത്.
3.ഇന്ത്യാ-പാക് യുദ്ധത്തെ തുടർന്ന് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
തന്നിരിക്കുന്നതിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിലില്ലാത്ത സംസ്ഥാനങ്ങൾ ഏതെല്ലാം ?
1. ഗോവ
2. ത്രിപുര
3.നാഗാലാൻഡ്
4. മിസ്സോറാം
അശോക് മേത്ത കമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.1977ലാണ് കമ്മിറ്റി നിലവിൽ വന്നത്.
2.കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നു
3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചു.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ നിലവിൽ വന്നത്
2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.
3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ്
ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.
1.1977 ൽ നിലവിൽ വന്നു.
2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു
3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു.
താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത് ?
1.എല്ലാ പഞ്ചായത്തീരാജ് സംവിധാനങ്ങൾക്കും അഞ്ച് വർഷമാണ് കാലാവധി
2.ചെയർമാൻ സ്ഥാനത്തിന്റെ മൂന്നിലൊന്ന് സീറ്റ് സംവരണം വനിതകൾക്കാണ്.
3.പഞ്ചായത്ത് ഭരണ സമിതി പിരിച്ചു വിടേണ്ടി വന്നാൽ ആറുമാസത്തിനുള്ളിൽ ഇലക്ഷൻ നടത്തി പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തിൽ എത്തിയിരിക്കണം എന്ന് അനുശാസിക്കുന്നു.
ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1) ഗവൺമെൻ്റിന് അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.
2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും.
3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.
4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കൂട്ടത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ ഏതെല്ലാം ?
ഇക്കൂട്ടത്തിൽ, ലക്ഷ്യപ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ ?
1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്.
2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യുണിയനായിരിക്കും ഇന്ത്യ
3) ഇന്ത്യൻ യൂണിയനിൽപ്പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായ വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.
4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിൻ്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽനിന്നാണു സിദ്ധിക്കുക.
ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽനിന്നു കടം കൊണ്ട് വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
1) തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ - അയർലൻഡ്
2) അവശിഷ്ടാധികാരങ്ങൾ - കാനഡ
3) സ്പീക്കർ - യുഎസ്എ
4) ജുഡീഷ്യൽ റിവ്യൂ - ബ്രിട്ടൻ
കാലഗണനാക്രമത്തിൽ എഴുതുക:
a) ഭരണഘടനയുടെ കരടുരൂപം തയാറാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചു.
b) ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടനാ നിർമാണസഭയുടെ സ്ഥിരം അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
c) ഭരണഘടനാ നിർമാണസഭയിലേക്കുള്ള തിരഞ്ഞടുപ്പ് നടന്നു.
d) ഭരണഘടനാ നിർമാണസഭയുടെ ആദ്യ സമ്മേളനം. നടന്നു,
കോ വാറന്റോ റിട്ടുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:
കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) ഒരു വ്യക്തിയെ ആറു മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം.
2) ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്നു ഗവൺമെൻ്റിനു തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെൻ്റിനു അധികാരമുണ്ട്.
3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം.
4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്.
ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?
പൗരന്മാരുടെ മൗലികചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
1) 1976 ലെ 42-ാം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി മൗലികചുമതലകൾ ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
2) ഇന്ത്യൻ ഭരണഘടനയിൽ 11 മൗലിക ചുമതലകളാണുള്ളത്.
3) മൗലിക ചുമതലകൾ നിയമവിധേയമാണ്.
4) പൊതുമൂതൽ സംരക്ഷിക്കുകയും അക്രമങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്നതു മൗലിക ചുമതലകളിൽ ഉൾപ്പെടുന്നു.
പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.
2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല.
3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും
4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ പ്രത്യേകതയാണ്.
വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഭരണ രീതികൾ വിലയിരുത്തി ശരിയായവ യോജിപ്പിക്കുക
പ്രസിഡൻഷ്യൽ ഭരണം | റഷ്യ |
അർധ പ്രസിഡൻഷ്യൽ സമ്പ്രദായം | ജപ്പാൻ |
പാർലമെൻ്ററി വ്യവസ്ഥ | അമരിക്ക |
ഭരണഘടനാപരമായ രാജവാഴ്ച്ച | ബിട്ടൻ |
കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെ?
1) ഈ വ്യവസ്ഥയനുസരിച്ചു രാജ്യത്തെ മുഴുവൻ ഏക നിയോജകമണ്ഡലമായി കണക്കാക്കുന്നു
2) ഒരു നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നിലധികം പ്രതിനിധികളെ തിരഞ്ഞെടുക്കാം
3) ഒരു കക്ഷിക്കു കിട്ടിയ വോട്ടിൻ്റെ വിഹിതത്തേക്കാൾ കൂടുതൽ സീറ്റുകൾ നിയമനിർമാണസഭയിൽ ലഭിച്ചുവെന്നുവരാം
4) തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥിക്കു ഭ രിപക്ഷം വോട്ടുകൾ ലഭിക്കുന്നു
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.
2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.
3.മൗലിക കടമകൾ യുഎസ്എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.
താഴെ തന്നിരിക്കുന്നതിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ധർമ്മം
2.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 323-A ൽ ആണ്
3.അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള അധികാരം രാഷ്ട്രപതിക്ക് ആണ്.
4.പബ്ലിക് സർവീസിലേക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും സർവീസ് കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ നിയമിച്ചിരിക്കുന്നത്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1978 ലെ 44 th ഭരണഘടന ഭേദഗതി പ്രകാരമാണ് ട്രൈബ്യൂണൽ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്.
2.ഭരണഘടനാ ഭാഗം XIV-A ട്രൈബ്യൂണലിനെ കുറിച്ച് പ്രതിപാദിക്കുന്നു.
താഴെ പറയുന്ന പ്രസ്താവനകളിൽ മണി ബില്ലുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭം രൂപകല്പന ചെയ്തത് ?
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ആണ് താഴെ നൽകിയിരിക്കുന്നത്.ശരിയായവ തിരഞ്ഞെടുക്കുക:
(i) ഭാഗം III ൽ ഉൾപ്പെടുത്തിയിരിക്കുന്നു
(ii) റഷ്യൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടത്
(iii) ന്യായവാദാർഹമായത്
(iv) സ്വത്തവകാശത്തെ ഒഴിവാക്കി
വിദ്യാഭ്യാസത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക :
(i)76-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളിൽ ഉൾപ്പെടുത്തി
(ii) ഇന്ത്യൻ ഭരണഘടനയിലൂടെ വകുപ്പ് 21(A) യിൽ ഉൾപ്പെടുത്തി
(iii) 6 വയസ്സു മുതൽ 14 വയസ്സു വരെ നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം
അറ്റോർണി ജനറലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത് ?
പൗരത്വവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു.
2. ഏതെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിയും ഇന്ത്യൻ പൗരനാകുകയോ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുകയോ ചെയ്യരുത്
3. പാർലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന അല്ലെങ്കിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും അത്തരം പൗരനായി തുടരും.
4. പൗരത്വം ഏറ്റെടുക്കുന്നതും അവസാനിപ്പിക്കുന്നതും പൗരത്വവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സംബന്ധിച്ച് പാർലമെന്റിന് അധികാരമുണ്ടാകും
ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക .
ലിസ്റ്റ് വിഷയങ്ങൾ
1. യൂണിയൻ ലിസ്റ്റ് എയർവേസ്, തുറമുഖങ്ങൾ, ബാങ്കിംഗ്
2. സ്റ്റേറ്റ് ലിസ്റ്റ് വനങ്ങൾ, ട്രേഡ് യൂണിയനുകൾ, വിദ്യാഭ്യാസം
3. സമവർത്തി ലിസ്റ്റ് മദ്യം, കൃഷി, ഭൂമി
മുകളിൽ പറഞ്ഞ ജോഡികളിൽ ഏതാണ് ശരി?
ലോകായുക്തയുടെ ചുമതലകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?