സ്ട്രാറ്റോസ്ഫിയറുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്?
1. ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷപാളി
2. ജെറ്റ് വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യം
3. ഭൂമിയുടെ പിണ്ഡത്തിന്റെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അന്തരീക്ഷമണ്ഡലം
4. ഇടിമിന്നൽ ഉണ്ടാകുന്നത് ഇവിടെയാണ്
പാരീസ് ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവനകൾ ഏത്?
1. ലോകത്തെ കാർബൺഡയോക്സൈഡിനെ അളവ് കുറയ്ക്കാൻ വേണ്ടി ഒരു രൂപം കൊണ്ട ഉടമ്പടി
2. പാരീസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പ് വെച്ചത് 2015 ഒക്ടോബർ രണ്ടിനാണ്
3. ക്യോട്ടോ പ്രോട്ടോകോൾ ഇന്ന് പകരമായി വന്നതാണ് പാരീസ് ഉടമ്പടി
4. 2014 ലാണ് പാരീസ് ഉടമ്പടി നിലവിൽ വന്നത്
അന്തരീക്ഷത്തിൽ കാണപ്പെടുന്ന വാതകങ്ങളെ അവയുടെ അളവിന്റെ അവരോഹണ ക്രമത്തിൽ ക്രമീകരിക്കുക?
1. നൈട്രജൻ
2. ആർഗൺ
3. ഓക്സിജൻ
4. CO2
മോൺഡ്രിയൽ ഉടമ്പടിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
1. ആഗോളതാപനം കുറയ്ക്കാൻ രൂപംകൊണ്ട ഉടമ്പടിയാണ്
2. 1989 ൽ ഒപ്പു വച്ചു
3. കാനഡയിലെ മോൺഡ്രിയയിൽവച്ചാണ് ഉടമ്പടി ഒപ്പു വച്ചത്
4. 1987 ൽ ഉടമ്പടി നിലവിൽ വന്നു
ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?
1. പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്ന സസ്യമാണ് തുളസി
2. ഓസോൺപാളിക്ക് വരുന്ന കേടുപാടുകൾ അറിയപ്പെടുന്നതാണ് ഓസോൺ ശോഷണം
3. ട്രോപ്പോസ്ഫിയർ എന്ന വാക്കിനർത്ഥം 'സംയോജന മേഖല ' എന്നാണ്
4. സെപ്റ്റംബർ 16 ലോക ഒസോൺദിനമാണ്
താഴെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാമാണ് ആഗോളതാപനത്തിൻറെ മനുഷ്യനിർമ്മിതമായ കാരണങ്ങൾ:
1.വനനശീകരണം
2.രാസവളങ്ങളുടെ അമിത ഉപയോഗം
3.ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ.
4.വർദ്ധിച്ച വ്യവസായവൽക്കരണം
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ് ജിം കോർബെറ്റ്ദേശീയോദ്യാനം.
2.ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.
3.ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്,1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ലോകത്തിലെ ആദ്യത്തെ കടൽ വെള്ളരി സംരക്ഷണ മേഖലയാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ്.
2.ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലെ ചെറിയപാനി റീഫിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
3.2018ലാണ് ഡോ.കെ.കെ മുഹമ്മദ് കോയ സീ കുക്കുമ്പർ കൺസർവേഷൻ റിസർവ് രൂപീകരിച്ചത്.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.അന്തരീക്ഷത്തിലേക്ക് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായ സ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും മേൽ ചുമത്തുന്ന നികുതിയാണ് കാർബൺ നികുതി.
2. ന്യൂസീലൻഡാണ് ലോകത്തിൽ ആദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് ശരീര താപനിലയില്‍ വ്യത്യാസം വരാത്ത ജീവികളെ ശീതരക്ത ജീവികൾ എന്ന് വിളിക്കുന്നു.
2.അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് ശരീര താപനിലയില്‍ ക്രമമായ മാറ്റം വരുത്തുന്ന ജീവികളെ ഉഷ്ണ രക്ത ജീവികൾ എന്ന് വിളിക്കുന്നു.