ഒരു രാജ്യത്തിന്റെ പുരോഗതിക്ക് ഗണ്യമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവരാണ് 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ - ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവനകളെ തിരഞ്ഞെടുക്കുക :
1. 15 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് തൊഴിലുള്ളവരും തൊഴിലന്വേഷകരും.
2. ഈ വിഭാഗത്തെ ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ രാജ്യപുരോഗതി കൈവരിക്കാം.
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സര്‍ക്കാര്‍ നയമാണ് ധനനയം.
2.സാമ്പത്തിക സ്ഥിരത കൈവരിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നിവയാണ് ധന നയത്തിന്റേ ലക്ഷ്യങ്ങൾ .
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സമയനിർണ്ണയത്തിനായി ഓരോ രാജ്യവും ഒരു നിശ്ചിതരേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു.
2.ഓരോ രേഖാംശരേഖയിലും വ്യത്യസ്ത പ്രാദേശികസമയമായിരിക്കും ഉള്ളത്. ഒരു രാജ്യത്തിൽ തന്നെ വിവിധ സ്ഥലങ്ങൾക്ക് വ്യത്യസ്ത സമയമായാൽ അത് ഒട്ടേറെ ആശയക്കുഴപ്പങ്ങളും പ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ രാജ്യത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി പരിഗണിക്കുന്നു.
3.ഈ രേഖയിലെ പ്രാദേശികസമയം രാജ്യത്തെ സ്റ്റാൻഡേർഡ് സമയമായി കണക്കാക്കുന്നു.
'വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യന് ഏറെ പ്രയോജനകരമാണ് '.ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിദൂര സംവേദന സാങ്കേതികവിദ്യ മനുഷ്യനെ ഏതെല്ലാം മേഖലകളിൽ സഹായിക്കുന്നു എന്ന് കണ്ടെത്തുക
ഭൂവിനിയോഗം മനസ്സിലാക്കുന്നതിന് സഹായിക്കുന്നു.
വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവ ബാധിച്ച പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗപ്പെടുന്നു.
ഭൂഗര്‍ഭജല സാധ്യത കണ്ടെത്തലിന് ഉപയോഗിക്കുന്നു.
കാലാവസ്ഥ നിര്‍ണ്ണയത്തിന് ഉപയോഗപ്പെടുത്തുന്നു.
റോഡ് ശൃംഖലയുടെ വികസനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏവ?
1.പ്രദേശത്തിന്റെ ഭൂപ്രകൃതി
2.സാമ്പത്തിക വികസനതലം
താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?
1.സമയ നിര്‍ണ്ണയത്തിന് ആധാരമാക്കുന്നു.
2.സമയ മേഖലകളായി തിരിച്ചറിയുന്നു
3.വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു.
സ്ഥാനാർഥികൾക്ക് ചെലവഴിക്കാനാകുന്ന തുകയുടെ പരിധിയുമായി ബന്ധപ്പെട്ട് അനുയോജ്യമായ ജോഡി കണ്ടെത്തുക.
A. ലോക്സഭാ മണ്ഡലത്തില്‍ | a. 75 ലക്ഷം രൂപവരെ |
B. നിയമസഭാ മണ്ഡലത്തില്‍ | b. 28 ലക്ഷം വരെ |
C. കേന്ദ്ര ഭരണ പ്രദേശത്തെ ലോക്സഭാ മണ്ഡലത്തിൽ | c. 95 ലക്ഷം രൂപ വരെ |
D. കേന്ദ്ര ഭരണ പ്രദേശത്തെ നിയമസഭാ മണ്ഡലങ്ങളിൽ | d. 40 ലക്ഷം രൂപ വരെ |