ദീർഘദൃഷ്ടിയുമായി(ഹൈപ്പർ മെട്രോപ്പിയ) ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായതിനെ കണ്ടെത്തുക:

1.അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കാത്ത അവസ്ഥ.

2.നേത്ര ഗോളത്തിന്റെ  നീളം കുറയുമ്പോൾ ഉണ്ടാകുന്ന കാഴ്ച വൈകല്യം. 

3.ഇവിടെ പ്രതിബിംബം റെറ്റിനക്ക് പിന്നിൽ രൂപപ്പെടുന്നു. 

4.കോൺവെക്സ് ലെൻസ് ഉപയോഗിച്ച് ഇത് പരിഹരിക്കാൻ സാധിക്കും.

ഇവയിൽ കണ്ണിലെ കോൺ കോശങ്ങളുമായി മാത്രം ബന്ധപ്പെടുന്ന പ്രസ്താവനകൾ ഏത് ?

  1. പകൽ വെളിച്ചത്തിൽ കാഴ്ചയ്ക്ക് സഹായിക്കുന്നു.

  2. അയോഡോപ്സിൻ എന്ന വർണ്ണവസ്തു അടങ്ങിയിരിക്കുന്നു.

  3. നിറങ്ങൾ തിരിച്ചറിയുന്നതിന് സഹായിക്കുന്നു.

ചെവിയെക്കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.

2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.

3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.

ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത് ?

താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ബാഹ്യകർണം, മധ്യകർണം, ആന്തരകർണം എന്നിങ്ങനെ ചെവിയുടെ ഭാഗങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു.

2. സെറുമിനസ് ഗ്രന്ഥികൾ മധ്യകർണത്തിൽ ആണ് കാണപ്പെടുന്നത്.

പോളിമെറേയ്സ്  ചെയിൻ റിയാക്ഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്  ?

1.അഭിലഷണീയഗുണങ്ങളുള്ള ഒരു ഡി.എൻ.ഏ തന്മാത്രയുടെ ആവശ്യാനുസരണമുള്ള പകർപ്പുകൾ നിർമ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് പി.സി.ആർ അഥവാ പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ. 

2.1984 ൽ ക്യാരി മുള്ളിസ് ആണ് ഇത് വികസിപ്പിച്ചെടുത്തത്. 

3.ഡി.എൻ.ഏ ആംപ്ലിഫിക്കേഷൻ എന്നും ഇത് അറിയപ്പെടുന്നു.

ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

 i)ശ്വസന വ്യാപ്തം        :1100 - 1200 mL  

ii)ഉഛ്വാസ സംഭരണ വ്യാപ്തം :     2500 - 3000 mL 

iii)നിശ്വാസ സംഭരണ വ്യാപ്തം :    1000 - 1100 mL 

 iv) ശിഷ്ട വ്യാപ്തം    :  500 mL  


ലോകത്തിലെ ആദ്യത്തെ മൈക്രോസെൻസർ അടിസ്ഥാനമാക്കിയുള്ള എക്‌സ്‌പ്ലോസീവ് ട്രേസ് ഡിറ്റക്ടർ ( ഇടിഡി ) കണ്ടെത്തിയ സർവ്വകലാശാല ഏതാണ് ?

'സ്നെല്ലൻസ് ചാർട്ട്' എന്ത് പരിശോധിക്കാൻ ഉപയോഗിക്കുന്നു ?

മനുഷ്യന് വ്യക്തമായ കാഴ്ചക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം (നികട ബിന്ദു) എത്ര സെന്റിമീറ്ററാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ ' ഐൻസ്റ്റീനിയം ' മൂലകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1952 ൽ ആണ് ഈ മൂലകം കണ്ടെത്തിയത്  
  2. ഐൻസ്റ്റീനിയത്തിന്റെ ഏറ്റവും സുലഭമായി കാണപ്പെടുന്ന ഐസോടോപ്പ് ഐൻസ്റ്റീനിയം - 253 യുടെ ഹാഫ് ലൈഫ് പീരീഡ് 20 ദിവസമാണ്  
  3. ഐൻസ്റ്റീനിയം നഗ്നനേത്രം കൊണ്ട് കാണാൻ സാധിക്കുകയില്ല 

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.

2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.

അന്തരീക്ഷ പാളിയായ ട്രോപോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷപാളി

  2. ജൈവമണ്ഡലം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളി

  3. മാനവരാശിയുടെ ഭവനം എന്നറിയപ്പെടുന്ന അന്തരീക്ഷപാളി

  4. ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% വും കാണപ്പെടുന്ന അന്തരീക്ഷ പാളി.

ഇവയിൽ ആഗോളതാപനത്തിൻ്റെ പരിണിത ഫലങ്ങൾ ഏതെല്ലാമാണ് ?

1.ആഗോള കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്നു 

2.പർവ്വതങ്ങളുടെ മുകളിലുള്ള മഞ്ഞുരുകുന്നതിന് കാരണമാകുന്നു 

3.സമുദ്ര ആവാസവ്യവസ്ഥയുടെ പ്രധാന പരിപാലകാരായ പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാകുന്നു

4.അതികഠിനമായ ശൈത്യവും അതികഠിനമായ വേനൽക്കാലവും ഉണ്ടാക്കുന്നു 

മനുഷ്യ ഹൃദയത്തിന്റെ അറകളായ ഇടതു ഏട്രിയത്തിനും ഇടതു വെൻട്രിക്കിളിനും ഇടയിൽ കാണപ്പെടുന്ന വാൽവിന്റെ പേര് എഴുതുക ?

വൃക്കകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. ഏട്രിയൽ നാടിയൂററ്റിക് ഫാക്ടർ റെനിൻ - ആൻജിയോ ടെൻസിൻ സംവിധാനത്തിന്റെ പരിശോധനാ സംവിധാനമായി വർത്തിക്കുന്നു.

  2. ആൻജിയോ ടെൻസിൻ - || ഗ്ലോമറുലസിലെ രക്തസമർദ്ദം കൂട്ടുന്നു.

  3. ഹെൻലി വലയത്തിന്റെ അവരോഹണാംഗം ഇലക്ട്രോലൈറ്റുകളെ യഥേഷ്ടംകടത്തിവിടുകയും ജലത്തെ കടത്തിവിടാതിരിക്കുകയും ചെയ്യുന്നു.

  4. ബോമാൻസ് ക്യാപ്സ്യൂളും ഗ്ലാമറുലസും കൂടി ഉൾപ്പെട്ടതാണ് മാൽപീജിയൻബോഡി.

ജീവകങ്ങളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന ഉം II ഉം ലിസ്റ്റിലെ പേരുകൾ ചേരുംപടി ചേർത്ത് ശരിയായ ഉത്തരം കണ്ടെത്തുക.

1) റെറ്റിനോൾ a) ആന്റി പെല്ലഗ്ര വിറ്റാമിൻ
2) നിയാസിൻ b) ആന്റി ഹെമറേജിക് വിറ്റാമിൻ
3) ടോക്കോഫെറോൾ c) ആന്റി സിറോഫ്താൽമിക് വിറ്റാമിൻ
4) ഫില്ലോ ക്വിനോൺ d) ആന്റി സ്റ്റെറിലിറ്റി വിറ്റാമിൻ

താഴെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാമാണ് ആഗോളതാപനത്തിൻറെ മനുഷ്യനിർമ്മിതമായ കാരണങ്ങൾ:

1.വനനശീകരണം

2.രാസവളങ്ങളുടെ അമിത ഉപയോഗം

3.ഫോസിൽ ഇന്ധനങ്ങൾ കത്തിക്കൽ.

4.വർദ്ധിച്ച വ്യവസായവൽക്കരണം

ഹൈഡ്രോകാർബണുകളുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സംയുക്തങ്ങളെ ഹൈഡ്രോകാർബണുകൾ എന്ന് പറയുന്നു.

2.വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനങ്ങളുടെ അപൂർണ്ണ ജ്വലനം വഴി ഇവ ഉണ്ടാകുന്നു.

3.സസ്യങ്ങളുടെ കലകൾ നശിപ്പിക്കുകയും ഇല,പൂവ്,കൊമ്പുകൾ എന്നിവ കൊഴിയാനും ഇടയാക്കുന്നു.

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.ഒരു ലിറ്റർ ജലത്തിൽ അടങ്ങിയിരിക്കുന്ന മുഴുവൻ ജൈവ പദാർഥങ്ങളുടെയും അപചയത്തിന്  ബാക്ടീരിയ ഉപയോഗിക്കുന്ന ഓക്സിജൻറെ അളവാണ് ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡ്.

2.ഗാർഹിക മലിനജലത്തിലുള്ള ജൈവ വിഘടനത്തിന്  വിധേയമാകുന്ന ജൈവ വസ്തുവിൻ്റെ അളവ് കണക്കാക്കുന്ന ഏകകം ബയോകെമിക്കൽ ഓക്സിജൻ ഡിമാൻഡാണ്.

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.വിഷ പദാർത്ഥങ്ങൾ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് ജീവികളുടെ ശരീരത്തിലെത്തി ഉയർന്ന ട്രോഫിക് തലത്തിൽ അടിഞ്ഞു കൂടുന്ന പ്രതിഭാസത്തെ ബയോ മാഗ്നിഫിക്കേഷൻ അഥവാ ജൈവാവർത്തനം എന്ന് വിളിക്കുന്നു.

2.ഏറ്റവും കൂടുതൽ ബയോ മാഗ്നിഫിക്കേഷന് കാരണമാകുന്ന രണ്ട് രാസവസ്തുക്കളാണ്  DDT, മെർക്കുറി എന്നിവ.

DDT യുടെ ദോഷവശങ്ങളെ പ്രതിപാദിച്ചുകൊണ്ട് റെയ്ച്ചൽ കാഴ്സൺ എഴുതിയ ഒരു പുസ്തകത്തിൻറെ സ്വാധീനത്താൽ അമേരിക്കയിൽ DDT നിരോധിക്കുകയുണ്ടായി ഏതാണ് ഈ പുസ്തകം ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം ചലനം ആപേക്ഷികമാണ് 

  2. ചലനത്തെക്കുറിച്ചുള്ള പഠനം ആണ് സ്റ്റാറ്റിക്സ്

  3. ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം ആണ് ക്രമാവർത്തന ചലനം

5 kg മാസ്സുള്ള ഒരു വസ്തുവില്‍ ഒരു ബലം പ്രയോഗിച്ചാൽ അതിന് 4 m/s² ത്വരണമുണ്ടായി . വസ്തുവില്‍ പ്രയോഗിച്ച ബലം കണക്കാക്കുക .

ആൽബർട്ട് ഐൻസ്റ്റീനുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഊർജ്ജ സംരക്ഷണനിയമത്തിന്റെ ഉപജ്ഞാതാവ് 

  2. ജഡത്വനിയമം ആവിഷ്കരിച്ചു 

  3. ചലനനിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ

  4. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തിന് വിശദീകരണം നൽകി

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.

വീക്ഷണ സ്ഥിരതയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക.

1. വേഗത്തിൽ ചുറ്റുന്ന തീ പന്തത്തിന്റെ പാത വൃത്താകൃതിയിൽ കാണപ്പെടുന്നു

2. വർണ്ണപമ്പരം വേഗത്തിൽ കറക്കുമ്പോൾ വെള്ള നിറത്തിൽ കാണപ്പെടുന്നു 

3. മഴ പെയ്യുമ്പോൾ മഴത്തുള്ളികൾ സ്പടിക ദണ്ട് പോലെ കാണപ്പെടുന്നത്

4. നിഴലുകളുടെ അഗ്രഭാഗം അവ്യക്തമായി കാണുന്നത്

മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?

ഇവയിൽ എന്തെല്ലാമാണ്  ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?

1.ആവാസ വ്യവസ്ഥയുടെ  നാശം.

2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.

3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.ജന്തുലോകത്തെ ചില ജീവികൾ ശിശിരകാലങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ കുറച്ച് നിദ്രാവസ്ഥയിൽ കഴിയുന്നതിനെയാണ് ശിശിരനിദ്ര എന്ന് വിളിക്കുന്നത്.

2.ശിശിരകാലത്തെ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടാനും അക്കാലങ്ങളിൽ ഭക്ഷണ ലഭ്യത കുറയുന്നതിനാലുമാണ് ജീവികൾ ശിശിരനിദ്രയിലേർപ്പെടുന്നത്.

ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണപ്പെടുകയും അവിടുത്തെ കാലാവസ്ഥയിൽ മാത്രം ഇണങ്ങി ജീവിക്കുകയും ചെയ്യുന്ന ജീവികൾ അറിയപ്പെടുന്നത്?

മറ്റു ജീവികളുടെ ശരീരത്തിനു പുറത്തോ ശരീരത്തിനകത്തോ ജീവിച്ച് അവയിൽ നിന്നും ആഹാരം സ്വീകരിക്കുന്ന ജീവികളെ വിളിക്കുന്ന പേര് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏത് ?

1.ആന്തരിക സമസ്ഥിതി പരിപാലിക്കാനുള്ള  ഒരു ജീവിയുടെ കഴിവാണ് ഹോമിയോസ്റ്റാസിസ്.

2.'ഹോമിയോസ്റ്റാസിസ്" എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1932 ൽ അമേരിക്കൻ ഫിസിയോളജിസ്‌റ്റായ  വാൾട്ടർ ബ്രാഡ്‌ഫോർഡ് കാനൻ ആണ്.

നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥാനാന്തര സമയ ഗ്രാഫ് താഴെ പറയുന്നവയിൽ ഏതാണ് ?

A)            B)         

C)           D)

താഴെ കൊടുത്തിരിക്കുന്നവയിൽ സാന്ദ്രീകരിച്ച അയിരിൽനിന്നും ലോഹത്തെ വേർതിരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം?

(i) ഉരുക്കി വേർതിരിക്കൽ

(ii) കാൽസിനേഷൻ

(iii) ലീച്ചിംഗ്

(iv) റോസ്റ്റിംഗ്

താഴെ കൊടുത്തിരിക്കുന്നതിൽ ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക:

  1. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം

  2. ഭാവി ഇന്ധനം എന്നറിയപ്പെടുന്നു.

  3. ഹൈഡ്രജന്റെ ഐസോടോപ്പാണ് ഡ്യൂട്ടീരിയം.

  4. സാധാരണ താപനിലയിൽ വാതക അവസ്ഥയിൽ കാണപ്പെടുന്നു.

താഴെപ്പറയുന്നവയിൽ ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്നത് ഏതെല്ലം ?

1.ഫിനോൾ

2.ബോറിക് ആസിഡ്

3.ക്ലോറോഫോം

4. പാരസെറ്റമോൾ 

കോൺവെക്സ് ലെൻസും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു.

  2. വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്.

  3. ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു

  4. വെള്ളെഴുത്ത് പരിഹരിക്കുവാൻ ഉപയോഗിക്കുന്നു.

താഴെപ്പറയുന്നവയിൽ ശനിയുടെ ഉപഗ്രഹം അല്ലാത്തതേത് ?

1.അറ്റ്ലസ്

2.റിയ

3.മിറാൻഡ

4.ഹെലൻ

താഴെ പറയുന്ന പ്രസ്താവനകൾ നിരീക്ഷിച് ശരിയല്ലാത്തവ തിരഞ്ഞെടുക്കുക.

1.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കൂടുതൽ ഉള്ള ദിവസമാണ് ജൂൺ 4 .

2.സൂര്യനും ഭൂമിയും തമ്മിൽ ഏറ്റവും അകലം കുറഞ്ഞ ദിവസമാണ് ജനുവരി 3 

താഴെപ്പറയുന്നവയിൽ ശുക്രനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

  1. ഏറ്റവും ചൂടുകൂടിയ ഗ്രഹമാണ് ശുക്രൻ

  2. ഏറ്റവും തിളക്കമുള്ള ഗ്രഹം

  3. സൾഫ്യൂരിക് ആസിഡിൻ്റെ മേഘപാളികൾ ഉള്ള ഗ്രഹം

  4. സൂര്യൻറെ അരുമ എന്നറിയപ്പെടുന്ന ഗ്രഹം

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ

  2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ

  3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്

  4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.

2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.

3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.

ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണമായ സ്റ്റെതസ്കോപ്പ് ആദ്യമായി നിർമ്മിച്ചതാര്?

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

i)ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

 (iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

  1. ' സൂപ്പർ വിൻഡ് ' എന്ന കൊടുങ്കാറ്റ് വീശുന്ന ഗ്രഹം
  2. സൂര്യനിൽ നിന്നുള്ള ആറാമത്തെ ഗ്രഹം      
  3. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം

ഏത് ഗ്രഹത്തെപ്പറ്റിയുള്ള പ്രസ്താവനകളാണ് മുകളിൽ നല്കിയിരിക്കുന്നത് ? 

സെർവിക്കൽ ക്യാൻസർ തടയുന്നതിന് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വാക്‌സിൻ ?

താഴെ പറയുന്നവയിൽ നിന്നും ശരിയായവ തെരഞ്ഞെടുക്കുക.

  1. ചില പ്രോട്ടീനുകളാണ് ആന്റിബോഡികൾ

  2. ആന്റിബോഡികളെ ഇമ്മ്യൂണോ ഗ്ലോബുലിനുകൾ എന്ന് വിളിക്കുന്നു

  3. വാക്സിനുകൾക്കെതിരെ ശരീരം ആന്റിബോഡികൾ നിർമ്മിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

  4. ചില സൂക്ഷ്മ ജീവികളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഔഷധങ്ങളാണ് ആന്റിബോഡികൾ.

ശനിക്ക് 83 ഉപഗ്രഹങ്ങളല്ല , 84 എണ്ണമുണ്ടായിരുന്നു , ക്രൈസാലിസ് എന്ന പേരുള്ള ഉപഗ്രഹം വർഷങ്ങൾക്കു മുമ്പ് പൊട്ടിത്തെറിച്ചതോടെയാണ് ശനിയുടെ വലയവും ഒപ്പം ചെരിവും ഉണ്ടായത് . ഇ കണ്ടുപിടിത്തം നടത്തിയത് ഏത് സർവ്വകലാശാലയിലെ ഗവേഷകരാണ് ?