ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
പത്രങ്ങൾ നേതൃത്വം നൽകിയവർ
i) ഫ്രീ ഹിന്ദുസ്ഥാൻ - താരകനാഥ് ദാസ്
ii) ദി ലീഡർ - മദൻ മോഹൻ മാളവ്യ
iii) കോമൺ വീൽ - ആനി ബസന്റ്
iv) ഉദ്ബോധന - ലാലാ ലജ്പത് റായ്
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.
2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.
ശരിയായ പ്രസ്താവന ഏത് ?
1.1742 മുതൽ 1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലേ ആയിരുന്നു.
2.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലയളവ് മുതലാണ്.
ബക്സർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ബക്സാർ യുദ്ധ സമയത്ത് ബംഗാളിലെ ഗവർണർ ആയിരുന്നു ഹെൻട്രി വാൻസിറ്റാർട്ട്.
2.1765 ലെ അലഹബാദ് ഉടമ്പടിയിലാണ് ബക്‌സർ യുദ്ധം അവസാനിച്ചത്
3.അലഹബാദ് ഉടമ്പടി ഒപ്പിട്ട ബംഗാൾ ഗവർണർ റോബർട്ട് ക്ലൈവ് ആയിരുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.1487 ൽ ജോൺ രണ്ടാമൻ രാജാവിന്റെ നിർദ്ദേശപ്രകാരം ബർത്തലോമിയോ ഡയസ് എന്ന നാവികൻ ഇന്ത്യ കണ്ടെത്തുന്നതിനായി ലിസ്ബണിൽ നിന്നും യാത്ര തിരിച്ചു.
2.എങ്കിലും ഡയസിന് തൻ്റെ സമുദ്ര പര്യടനം പൂർത്തിയാക്കാൻ കഴിയാത്തതോടെ,കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ വിദേശി എന്ന വിശേഷണം വാസ്കോഡഗാമക്ക് ലഭിച്ചു.
താഴെ നൽകിയിട്ടുള്ള പ്രസ്താവനകളെ പരിഗണിക്കുക ?
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.ഒന്നാം കർണാടിക് യുദ്ധാനന്തരം ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിൽ ഉണ്ടാക്കിയ ആക്‌സലാ ചാപ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് മദ്രാസ് തിരികെ ലഭിച്ചു.
2.ഈ ഉടമ്പടി പ്രകാരം തന്നെ അമേരിക്കയിലെ ലൂയിസ് ബർഗ് എന്ന പ്രദേശം ഫ്രഞ്ചുകാർക്ക് തിരികെ ബ്രിട്ടീഷുകാർ വിട്ടുനൽകി
ശരിയായ പ്രസ്താവന ഏത് ?
1.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം ഒരു വശത്തും ബംഗാൾ നവാബായ മിർ കാസിം; അവധിലെ നവാബായ ഷൂജ ഉദ്-ദൗള; മുഗൾ ചക്രവർത്തിയായ ഷാ ആലം രണ്ടാമൻ എന്നിവരുടെ സൈന്യങ്ങൾ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സർ യുദ്ധം.
2. ഈ നിർണ്ണായകമായ യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പരാജയപെട്ടു.
മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.
2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ
3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.
4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.
താഴെ കൊടുത്തിരിക്കുന്നവയിൽ പഞ്ചശീലതത്ത്വങ്ങളുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?
(i) 1954-ൽ ചൈനയുമായി അതിർത്തിത്തർക്കം ഉണ്ടായപ്പോൾ ഇന്ത്യ ചൈനയുമായി ഒപ്പുവെച്ച കരാർ.
(ii) ഇരു രാജ്യങ്ങളുടെയും അതിർത്തിയും പരമാധികാരവും പരസ്പരം അംഗീകരിക്കുക എന്നത് ഇതിലെ പ്രധാന തത്വമാണ്.
(iii) ലാൽ ബഹദൂർ ശാസ്ത്രിയും മുഹമ്മദ് ആയൂബ്‌ഖാനുമാണ് കരാറിൽ ഒപ്പുവെച്ചത്.
(iv) ജവഹർലാൽ നെഹ്റുവും ചൗ എൻ ലായുമാണ് കരാറിൽ ഒപ്പുവെച്ചത്.
ശരിയായജോഡികൾ തിരഞ്ഞെടുക്കുക
വർഷം സംഭവം
(i) 1766 - (a) മസ്ദൂർ കിസാൻ ശക്തിസംഘടനരൂപീകരണം
(ii) 1987 - (b) ഫ്രീഡംഓഫ്ഇൻഫർമേഷൻ ഇന്ത്യനിയമം
(iii) 1997 - (c ) സ്വീഡൻ ആദ്യമായി വിവരാവകാശനിയമം
കൊണ്ടുവന്നു
(iv) 2002 - (d) RTI ആക്ട്പാസാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനമായി
തമിഴ്നാട്
Which of the following statements related to 'Bardoli Satyagraha' are true?
1.The satyagraha was started by the peasants of Gujarat under the leadership of Vallabhai Patel.
2.Due to the stiff protest by the peasents,the British returned confiscated land back to them.
3.Following the success of the satyagraha Vallabhai Patel was given the title “Sardar” by Jawaharlal Nehru.
ദത്തവകാശ നിയോധന നിയമത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്ത സ്ഥലങ്ങളും വർഷങ്ങളും . ശരിയായ ജോഡി ഏതൊക്കെയാണ് ?
1.സത്താറ - 1848
2.ജയ്പ്പൂർ - 1849
3.സാംബൽപ്പൂർ - 1850
4.നാഗ്പൂർ - 1855
നാലാം ആംഗ്ലോ-മൈസൂർ യുദ്ധവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.കർണാടക സംസ്ഥാനത്തിലെ മാണ്ഡ്യ ജില്ലയിലെ മലവല്ലി എന്ന പ്രദേശത്ത് വച്ചാണ് ബ്രിട്ടീഷ് സൈന്യവും ടിപ്പുസുൽത്താന്റെ സൈന്യവും തമ്മിൽ ഏറ്റുമുട്ടിയത്.
2.ഈ യുദ്ധത്തിൽ മൈസൂർ സാമ്രാജ്യം നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു.
3. ഈ യുദ്ധത്തിൽ ടിപ്പു പരാജയപ്പെടുകയും ശ്രീരംഗപട്ടണം ബ്രിട്ടീഷ് അധീനതയിൽ ആവുകയും ചെയ്തു.
താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?
1.നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തെ നയിച്ചത് ആർതർ വെല്ലസ്ലി ആയിരുന്നു
2.നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷം കാനറ, കോയമ്പത്തൂർ, മൈസൂരിലെ തീരദേശ പ്രദേശങ്ങൾ എന്നിവ ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിൻ കീഴിലായി മാറി.
3.നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടന്ന സമയത്തെ ഗവർണർ ജനറൽ റിച്ചാർഡ് വെല്ലസ്ലി ആയിരുന്നു.
താഴെ പറയുന്നവയിൽ വില്യം ബെൻറ്റിക് പ്രഭുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഉദാരമനസ്കനായ ഗവർണർ ജനറൽ എന്ന് അറിയപ്പെട്ടു
2) ഇന്ത്യ ഇന്ത്യക്കാർക്കു വേണ്ടി എന്ന ആശയവുമായി ഭരണം നടത്തി
3) കറുപ്പ് കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി
4) 1829 ൽ ബംഗാളിൽ സതി നിരോധിച്ചു
താഴെ പറയുന്നവയിൽ ചാൾസ് മെറ്റ്കാഫുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
1) ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ചു
2) ലാഹോർ സന്ധി ഒപ്പുവെച്ചു
3) ഇന്ത്യൻ പ്രസിൻ്റെ മോചകൻ എന്നറിയപ്പെട്ടു
4) ഇന്ത്യയിൽ ആദ്യമായി മെഡിക്കൽ കോളേജ് സ്ഥാപിച്ചു
Which of the following statements are true?
1. The communal award of 1932 was announced by British PM Ramsay Mc Donald.
2.This was yet another expression of British policy of divide and rule.
Which of the following statements are true?
1.The August Offer was made by Viceroy Linlithgow in 8th August 1945.
2.The August Offer ensured to give dominion status freedom to frame a constitution based on representative nature .
Which of the following proposals are put in the August offer of 1940?
1.A representative Indian body would be formed after the war to frame a constitution for India. Dominion status was the objective for India.
2.The Viceroy’s Executive Council would be expanded right away to include for the first time more Indians than whites.