കേരള റബ്ബർ ലിമിറ്റഡ് എംഡിയായി കേരള സർക്കാർ നിയമിച്ചത് ആരെയാണ് ?

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?

മാർഗ്ഗി സതി ഏതു കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇ. എം. എസ്. നമ്പൂതിരിപ്പാടിൻ്റെ ആദ്യമന്ത്രിസഭയിൽ ധനകാര്യമന്ത്രി ആരായിരുന്നു ?

സ്തനാർബുദം മുൻകൂട്ടി നിർണയിക്കാൻ സഹായിക്കുന്ന ട്യൂമർ കോശങ്ങളിലെ മൈക്രോ ആർ.എൻ.എയുടെ സാന്നിധ്യം കണ്ടുപിടിച്ചതിന് ഓസ്ട്രേലിയൻ ബാറ്റൻ ലഭിച്ച മലയാളി ?

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർക്ക് പരാതി അറിയിക്കാൻ കേരള പോലീസ് ആരംഭിച്ച ടോൾ ഫ്രീ നമ്പർ ഏതാണ് ?

ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?

കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറിയ സ്ഥാപനം ഏതാണ് ?

ജനന, മരണ, വിവാഹ രജിസ്ട്രേഷനുകൾ നടത്തുന്നതിനും സർട്ടിഫിക്കറ്റുകൾ നല്കുന്നതിനുമുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?

കേരള സർക്കാർ HLL ലൈഫ്കെയർ ലിമിറ്റഡുമായി ചേർന്ന് ' safe and healthy periods ' എന്ന ലക്ഷ്യത്തോടെ മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് ?

കേരള ഹൈക്കോടതിയിൽ ഇപ്പോഴുള്ള ജഡ്ജിമാരുടെ എണ്ണം ?

' ജീവിതാമൃതം ' എന്ന ആത്മകഥ രചിച്ച രാഷ്ട്രീയ നേതാവ് ആരാണ് ?

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കുന്ന ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം നിലവിൽ വരുന്ന ജില്ലകൾ ഏതൊക്കെയാണ് ?

പത്മശ്രീ നൽകി രാജ്യം ആദരിച്ച ഡോ K A എബ്രഹാം ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?

നഗര - ഗ്രാമ സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തിരിച്ചതിൽ ഏറ്റവും കൂടുതൽ നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകൾ ഏത് ജില്ലയിലാണ് ഉള്ളത് ?

ശരിയായ ജോഡി കണ്ടെത്തുക ?

കേരളത്തിലെ ജില്ലകളും ലീഡ് ബാങ്കുകളും 

i) തിരുവനന്തപുരം - ഇന്ത്യൻ ഓവർസീസ് ബാങ്ക് 

ii) കൊല്ലം - കാനറാ ബാങ്ക് 

iii) ഇടുക്കി - ഇന്ത്യൻ ബാങ്ക് 

iv) തൃശ്ശൂർ - യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 

കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്

എസ് വി പീർ മുഹമ്മദ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

താഴെ പറയുന്നതിൽ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതികൾ ഏതൊക്കെയാണ് ?

  1. ഇ – സഞ്ജീവനി

  2. ആർദ്രം മിഷൻ

  3. ജീവദായിനി

  4. കാരുണ്യ ബനവലന്റ് ഫണ്ട്

കേരളത്തിലെ ആദ്യ പി എം വാണി പബ്ലിക് ഡേറ്റ ഓഫീസ് ആരംഭിച്ചത് എവിടെയാണ് ?

കുടുംബശ്രീയുടെ ' മുറ്റത്തെ മുല്ല ' പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. 2018 ൽ പാലക്കാട് ജില്ലയിലാണ് പദ്ധതി ആരംഭിച്ചത് 

  2. പദ്ധതി വഴി 1000 രൂപ മുതൽ 50000 രൂപ വരെ വായ്‌പ്പ ലഭിക്കുന്നു 

  3. 52 ആഴ്ച കാലാവധിയിലാണ് വായ്‌പ നല്‍കുന്നത് 

കേരള സർക്കാരിന്റെ ദിശ ഹെൽപ് ലൈൻ നമ്പർ എത്ര?

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.

  1. കേരള സർവീസ് റൂൾസ് - 1956 

  2. കേരള പബ്ലിക് സർവീസ് നിയമം  - 1968  

  3. കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമം    - 1959  

  4. കേരള അഡ്മിനിസ്ട്രേറ്റീവ്  സർവീസ് നിയമം- 2018

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി  ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ  തിരഞ്ഞെടുക്കുക.

1. 2005 ലെ  ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.

2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം 

3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ് 

4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത് 

സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ  ഏത്?

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം 

2.  എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു 

3.  വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത് 

4. 30,000 രൂപയാണ് ലഭിക്കുന്നത്  

മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ  ഏവ ? 

1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം 

2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു 

3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു 

4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത് 

2021ലെ വൈലോപ്പിള്ളി കവിതാ പുരസ്കാരം നേടിയത് ?

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത് 

1.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 5 ആണ്. 

2.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം.  

3.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡന്റ്  ആണ്.

കേരള സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയുടെ ചെയർമാൻ ?

കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി?

രാജ്യത്തെ ആദ്യ ഫസ്റ്റ് എയ്ഡ് സാക്ഷരത പഞ്ചായത്തായി 2019ലെ പ്രഖ്യാപിച്ചത് കേരളത്തിലെ ഏത് പഞ്ചായത്താണ്?

വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?

പൊതുജനങ്ങൾക്ക് ലഹരി വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിൽ അറിയിക്കുന്നതിന് വേണ്ടി കൊച്ചി സിറ്റി പോലീസ് ആരംഭിച്ച ആപ്ലിക്കേഷൻ ഏത് ?

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ?

വിവേകോദയം പത്രത്തിനെ സംബന്ധിച്ച് താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്ഥാന തിരഞ്ഞെടുക്കുക.

  1. 1904 മെയ് 13നാണ് വിവേകോദയം മാസിക പ്രസിദ്ധപ്പെടുത്തിയത്. 

  2. എസ്. എൻ . ഡി. പിയുടെ ആദ്യത്തെ മുഖപത്രമാണ് വിവേകോദയം

  3. ഈഴവ ഗസറ്റ് എന്നും ഇത് അറിയപ്പെടുന്നു.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഈഴവ വനിതകളുടെ ഉന്നമനത്തിനായി ആരംഭിച്ച പത്രമാണ് സംഘമിത്ര.  

2.സ്ത്രീകൾക്ക് വേണ്ടി സ്ത്രീകൾ തുടങ്ങിയ മലയാള മാസികയാണ് ശാരദ 

3. സ്ത്രീകൾക്ക് വേണ്ടി പുരുഷന്മാർ ആദ്യമായി തുടങ്ങിയ ഒരു പ്രസിദ്ധീകരണമാണ്  കേരള സുഗുണബോധിനി . 

പ്രഥമ K M ബഷീർ മാധ്യമ പുരസ്‌കാരം നേടിയത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ സംബന്ധിച്ച്  ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ.  

2.ഇദ്ദേഹത്തിന്റെ പുസ്തകമായ"വൃത്താന്തപത്രപ്രവർത്തനം" പത്രപ്രവർത്തകരുടെ ബൈബിൾ "എന്ന്  അറിയപ്പെടുന്നു. 

3.1910 സെപ്റ്റംബർ-ൽ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുനെൽവേലിയിലേക്ക്  നാടുകടത്തി. 

 

കേണൽ മൺറോയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

I) തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാനായിരിന്നു 

II) ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകൾക്ക് ബ്ലൗസ് ധരിക്കാനുള്ള അനുവാദം നൽകിയ തിരുവിതാംകൂർ  ദിവാനാണ് ഇദ്ദേഹം 

III) കൊല്ലത്തു ദിവാൻ ഉൾപ്പെടെ 5 ജഡ്ജിമരടങ്ങുന്ന ഒരു അപ്പീൽ കോടതി കൂടി ഇദ്ദേഹം കൊണ്ടുവന്നു  

  അയ്യപ്പൻ മാർത്താണ്ഡപിള്ളയുമായി ബന്ധപ്പെട്ട്  തെറ്റായ വസ്തുതകൾ ഏവ 

          1) രാജ്യത്തിനുള്ളിലെ തരിശുഭൂമികളെ വികസിപ്പിച്ചു കൃഷിഭൂമികൾ ആക്കി മാറ്റി 

          2)വർക്കല നഗരത്തിന്റെ സ്ഥാപകൻ 

          3)ധർമ്മരാജയുടെ പ്രശസ്തനായ ദിവനായിരുന്നു അയ്യപ്പൻ മാർത്താണ്ഡപിള്ള

          4)തെക്കേമുഖം,  പടിഞ്ഞാറേമുഖം, വടക്കേമുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചു 

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

"കാവൽ പ്ലസ്" പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. 2019ലാണ്‌ സംസ്ഥാന തലത്തിൽ പദ്ധതി ആരംഭിച്ചത്‌. 

  2. വനിതാ – ശിശു വികസന വകുപ്പും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. 

  3. ഓരോ ജില്ലയിലും ഡിസ്‌ട്രിക്‌റ്റ്‌ ചൈൽഡ്‌ പ്രൊട്ടക്ഷൻ യൂണിറ്റിനും ചൈൽഡ്‌ വെൽഫയർ കമ്മിറ്റിക്കു (CWC)മാണ്‌ ഇൻചാർജ്‌.

  4. നിയമ നടപടികളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്ന കുട്ടികൾക്ക്‌ സാമൂഹികവും ശാരീരികവും മാനസികവുമായ പിന്തുണ നൽകുന്നതാണ്‌ കാവൽ പ്ലസ്‌ പദ്ധതി.