താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1990-കളിൽ രൂപീകൃതമായ യുണൈറ്റിംഗ് ഫോർ കൺസെൻസസ്  അഥവാ, കോഫി ക്ലബ് എന്ന് വിളിപ്പേരുള്ള പ്രസ്ഥാനം, ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗത്വ വിപുലീകരണത്തെ എതിർക്കുന്നു.

  2. ഇറ്റലിയുടെ നേതൃത്വത്തിൽ,രൂപീകൃതമായ ഈ പ്രസ്ഥാനം, G4 രാജ്യങ്ങളുടെ (ബ്രസീൽ, ജർമ്മനി, ഇന്ത്യ, ജപ്പാൻ)   സ്ഥിരാംഗത്വത്തിനായുള്ള ആവശ്യത്തിനെ പ്രതിരോധിക്കുന്നു.

സൂയസ് കനാൽ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ ഏത് ?

  1. ഈജിപ്തിലെ മുൻ പ്രസിഡന്റായ അബ്ദുൾ നാസർ, 1956 ജൂലൈ 26 നു സൂയസ് കനാൽ ദേശസാത്കരിച്ചതോടെയാണ് സൂയസ് പ്രതിസന്ധി ഉടലെടുത്തത്. 

  2. സൂയസ് കനാൽ ദേശസാത്കരിച്ചതോടെ ഈജിപ്ത് ഒരു ഭാഗത്തും, ഇസ്രയേൽ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ മറുഭാഗത്തുമായി സൈനിക നീക്കങ്ങൾ രൂപം കൊണ്ടു.

  3. എന്നാൽ ഐക്യരാഷ്ട്രസഭയുടെ ശക്തമായ ഇടപെടൽ മൂലം സഖ്യസേനകൾ യുദ്ധത്തിൽ നിന്ന് പിന്മാറി.

 ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം.

2.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.

3.ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. 

4.യു.എൻ. രക്ഷാ സമിതിയുടെ നിർദ്ദേശ പ്രകാരം അമേരിക്ക ജനറൽ മക്‌ ആർതറെ സൈന്യത്തോടൊപ്പം കൊറിയയിലേക്ക് അയച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ഉത്തരകൊറിയ സമാധാന കരാറിൽ ഒപ്പിട്ടു.

ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?

2022 ഫിഫ ക്ലബ്ബ് ലോകകപ്പ് കിരീടം നേടിയ ക്ലബ് ?

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?

ജർമനിയുടെ പ്രസിഡന്റ് ?

നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

മോണ്ടെസ്ക്യൂയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ബ്രിട്ടനിലെ ഭരണഘടനാപരമായ രാജവാഴ്ച അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു.

  2. അധികാര വിഭജനത്തിന്റെയും ജനകീയ പരമാധികാരത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.

  3. ഫ്രാൻസിന്റെ സമ്പൂർണ്ണ രാജവാഴ്ചയെ എല്ലാ തിന്മകളുടെയും മാതാവായി അദ്ദേഹം കണക്കാക്കി.

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1.എസ്റ്റേറ്റ് ജനറലിൻ്റെ രൂപീകരണത്തിൽ നിന്ന് ആരംഭിച്ച് ഫ്രഞ്ച് കോൺസുലേറ്റിന്റെ രൂപീകരണത്തോടെ അവസാനിച്ച ഫ്രാൻസിലെ സമൂലമായ രാഷ്ട്രീയ സാമൂഹിക മാറ്റത്തിന്റെ സംഭവബഹുലമായ കാലഘട്ടമായിരുന്നു ഫ്രഞ്ച് വിപ്ലവം.

2. ഫ്രഞ്ച് വിപ്ലവം കാലാകാലങ്ങളായി നിലനിൽക്കുന്ന സമ്പൂർണ്ണ രാജവാഴ്ചയ്ക്കും ഫ്യൂഡൽ നിയമങ്ങൾക്കും സാമൂഹിക അസമത്വത്തിനും അറുതിവരുത്തി.

3.രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് ഫ്രഞ്ച് വിപ്ലവത്തിലെ ഒരു നിർണ്ണായകസംഭവമായിരുന്നു.

ഫ്രഞ്ച് വിപ്ലവം സംഭവിച്ചതിൻ്റെ രാഷ്ട്രീയ കാരണമായി ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതെല്ലാമാണ് പരിഗണിക്കേണ്ടത്?

1. സ്വേച്ഛാധിപത്യത്തിലും രാജവാഴ്ചയിലും അടിസ്ഥാനപ്പെടുത്തിയ ഭരണമായിരുന്നു ഫ്രാൻസിൽ നിലനിന്നിരുന്നത്.

2.സംസ്ഥാനത്തിന് കീഴിലുള്ള എല്ലാ ഉന്നത ഓഫീസുകളും പ്രഭുക്കന്മാരുടെയും പുരോഹിതന്മാരുടെയും നിയന്ത്രണത്തിന് കീഴിലായിരുന്നു.

3.ഫ്രഞ്ച് സമൂഹത്തിലെ രാഷ്ട്രീയം ഫ്യൂഡൽ വീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഫ്യൂഡൽ പ്രഭുക്കന്മാർ ഉയർന്ന അധികാരവും പ്രതാപവും ആസ്വദിക്കുകയായിരുന്നു.

റഷ്യയിൽ ബോൾഷെവിക്കുകൾ അധികാരത്തിലെത്തിയ 1917-ലെ ഒക്ടോബർ വിപ്ലവത്തിൻറെ മുഖ്യ നേതാവ് ആരായിരുന്നു ?

ഫ്രഞ്ച് വിപ്ലവത്തിലെ സുപ്രധാന സംഭവമായ ബാസ്റ്റൈൽ കോട്ടയുടെ ആക്രമണവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം? 1. 2. 3. . 4.

  1. 1788 ൽ വിപ്ലവകാരികൾ ബാസ്റ്റൈൽ കോട്ട തകർക്കുകയും തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

  2. ഫ്രഞ്ചുവിപ്ലവകാരികൾ ആയുധമെടുത്ത് പോരാടിയ ആദ്യസംഭവമായിരുന്നു ഇത്.

  3. ജൂലൈ 14 ബാസ്റ്റൈൽ ദിനമായി ഫ്രഞ്ച് ജനത ആചരിക്കുന്നു

ഫ്രഞ്ച് വിപ്ലവാനന്തരം ഫ്രാൻസിൽ രൂപപ്പെട്ട ഡയറക്ടറി എന്ന ഭരണസംവിധാനത്തിനെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1790 ൽ നിലവിൽവന്ന ഡയറക്ടറി എന്ന ഇൻസ്റ്റിറ്റ്യൂഷൻ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങൾ  കൈകാര്യം ചെയ്യുന്നതിലും ഒരുപോലെ പരാജയപ്പെട്ടു.

2.അംഗങ്ങൾ തമ്മിൽ ഐക്യത്തോടെയും ഒരുമയോടെയും സംയുക്തമായി ഭരിക്കാതെ  തർക്കങ്ങളിലും പിണക്കങ്ങളിലും  മുന്നോട്ടു പോകുന്ന ഒരു ഇൻസ്റ്റിറ്റ്യൂഷൻ ആയിരുന്നു ഡയറക്ടറി. 

3.ഡയറക്ടറിയിലെ ഓരോ അംഗങ്ങളും തങ്ങളുടെ സ്വാർത്ഥ താല്പര്യം മുന്നിൽ കണ്ടു കൊണ്ട് മാത്രമായിരുന്നു ഭരിച്ചിരുന്നത്.

4.ഡയറക്ടറിയുടെ ഭരണത്തിന് കീഴിൽ ഫ്രാൻസിൽ സാമ്പത്തിക മാന്ദ്യം വർദ്ധിച്ചു.


ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.നെപ്പോളിയൻ ബോണപാർട്ട് 'കോൺകോർഡാറ്റ്' എന്നറിയപ്പെടുന്ന കരാർ ആത്മീയ നേതാവായ പോപ്പും ആയി ഉണ്ടാക്കി.

2.ഫ്രാൻസിൽ മതപരമായിട്ടുളള ഒരു സമാധാനം പുനസ്ഥാപിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു കരാർ ഒപ്പിട്ടത്.

3.1805 ലായിരുന്നു 'കോൺകോർഡാറ്റ്' എന്ന കരാർ നെപ്പോളിയനും പോപ്പും  തമ്മിൽ ഒപ്പു വെച്ചത്

ഫ്രാൻസിൽ നെപ്പോളിയൻ ബോണപ്പാർട്ട് അവതരിപ്പിച്ച വിദ്യാഭ്യാസ പരിഷ്കാരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

1. നെപ്പോളിയൻ ബോണപാർട്ടിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പൗരന്മാർക്കിടയിൽ അച്ചടക്കബോധം വളർത്തിയെടുക്കുവാൻ തക്ക രീതിയിൽ രൂപപ്പെടുത്തിയത് ആയിരുന്നു 

2.രാഷ്ട്രത്തോടുള്ള വിശ്വസ്തത പ്രോത്സാഹിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയ വിദ്യാഭ്യാസപദ്ധതി ആയിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.

3.മിലിറ്ററി സ്കൂളുകൾക്ക് സമാനമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റിയെടുത്തു. 

4.നെപ്പോളിയൻറെ ആശയങ്ങൾ പ്രകാരം രൂപമാറ്റം വരുത്തിയ പുതിയ സ്കൂളുകളെ " Leycee" (ലെയ്‌സി ) എന്നാണ് അറിയപ്പെട്ടിരുന്നത്.

ഹരിത ഇന്ധനം ഉത്പാദിപ്പിക്കുന്നതിനായ് രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിക്കുന്നതിനും അത് വഴി അയൽ രാജ്യങ്ങളായ നെതർലാൻഡ് , ജർമ്മനി , ബെൽജിയം എന്നിവയുമായി വൈദ്യുതി പങ്കിടുന്നതിനുമായി കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യം ഏതാണ് ?

ജപ്പാൻ സ്പേസ് ഏജൻസിയുടെ ഹയബൂസ 2 എന്ന ഉപഗ്രഹം ഏത് ഛിന്നഗ്രഹത്തിൽ നിന്നുമാണ് റോക്ക് സാമ്പിൾ കൊണ്ടുവന്നത് ?

ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?

ഫുട്ബോൾ സംഘടനയായ ഫിഫ രൂപം കൊണ്ട വർഷം ഏത് ?

2022ലെ ലോക വനിതാ ദിനത്തിന്റെ പ്രമേയം ?

2021 ലെ കോപ്പ അമേരിക്ക വിജയിച്ച രാജ്യം ഏത് ?

തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.

  2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.

  3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.

സന്തോഷ് ട്രോഫിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഇന്ത്യയിലെ ഒരു അന്തർസംസ്ഥാന ഫുട്ബോൾ മത്സരമാണ് സന്തോഷ് ട്രോഫി

  2. 1941-ലാണ് സന്തോഷ് ട്രോഫി ഫുട്ബോൾ ആരംഭിച്ചത്. 

  3. പ്രഥമ സന്തോഷ് ട്രോഫി വിജയികൾ ബംഗാൾ ആയിരുന്നു.

  4. കേരളത്തിന് അവസാനമായി സന്തോഷ് ട്രോഫി ലഭിച്ചത് 2022 ലാണ്.

പോൾവാൾട്ടിൽ 6.16 മീറ്റർ ചാടി ലോക റെക്കോർഡ് നേടിയ കായിക താരം ?

ഒരു ഫുട്ബോളിൻ്റെ ഭാരം എത്രയാണ് ?

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ടിട്ടുള്ളതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഏറ്റവും കൂടുതൽ തവണ ഫിഫ ലോകകപ്പ് നേടിയ രാജ്യം  -  അർജന്റീന

  2. ഇതുവരെ നടന്നിട്ടുള്ള എല്ലാ ഫിഫ ലോകകപ്പും കളിച്ച ഏക രാജ്യം  -  ബ്രസീൽ 

  3. ഫിഫ ലോകകപ്പിൽ പങ്കെടുത്ത ആദ്യ ഏഷ്യൻ രാജ്യം  -   ഇൻഡോനേഷ്യ.

  4. ആദ്യത്തെ ഫിഫ ലോകകപ്പ് വിജയ്   -  ഉറുഗ്വേയ്

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ദേശീയ ഫുട്ബോൾ ലീഗ് നിലവിൽ വന്ന വർഷം 1996 ആണ്.

2. 2007 മുതൽ ഇത് ഐ- ലീഗ് എന്ന് അറിയപ്പെടാൻ തുടങ്ങി. 

3.ഇന്ത്യയിലെ ഔദ്യോഗിക പ്രൊഫഷണൽ ഫുട്‌ബോൾ ലീഗാണ്‌ ഐ-ലീഗ്‌ 

ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റായി അധികാരമേറ്റത് ?

ഒരു രാജ്യത്തിന്റെ തീരത്തുനിന്നും എത്ര മൈൽ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് " ടെറിട്ടോറിയല്‍ വാട്ടര്‍ " ?

'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഏറ്റവും കൂടുതൽ ലോകകപ്പ് ക്രിക്കറ്റ് നേടിയ രാജ്യം ഓസ്ട്രേലിയ ആണ്.

2. 4 തവണയാണ് ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയത്.

3.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരം ഗ്ലെൻ മഗ്രാത്ത് ആണ്.

4.ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം സച്ചിൻ ടെണ്ടുൽക്കർ ആണ്

'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?

ഇസ്ലാം വിദ്വേഷ വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ?

താഴെ തന്നിരിക്കുന്നവയിൽ ചെസ്സുമായി ബന്ധപ്പെട്ട പദങ്ങൾ ഏതെല്ലാം ആണ് ?

  1. ബിഷപ്പ്

  2. റൂക്ക്

  3. ചെക്ക് മേറ്റ്

  4. ബുൾസ് ഐ

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ് ?

മുപ്പത്തിരണ്ടാമത് ടോക്യോ ഒളിമ്പിക്സിലെ ആകെ മത്സരയിനങ്ങളുടെ എണ്ണം?

2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ കായിക താരം ആര് ?

കായികതാരം നീരജ് ചോപ്രയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.ഒരു ഇന്ത്യൻ ജാവലിൻ ത്രോ താരമാണ് നീരജ് ചോപ്ര.

2.ഒളിമ്പിക് അത്‌ലറ്റിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

3.അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിമ്പിക്‌സ് വ്യക്തിഗത വിഭാഗത്തിൽ സ്വർണം നേടുന്ന താരവും നീരജ് ആണ്.

താഴെപ്പറയുന്നവരിൽ ആരാണ് 2021-ലെ ഖേൽരത്‌ന അവാർഡിന് അർഹനാകാത്തത്?

താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് 2021-ലെ ഖേൽരത്ന അവാർഡ് ലഭിച്ച ഹോക്കി കളിക്കാരെ തിരഞ്ഞെടുക്കുക:

2021-ലെ ഖേൽരത്‌ന പുരസ്‌കാര ജേതാക്കളിൽ ഒരാളാണ് കൃഷ്ണ നഗർ. അദ്ദേഹം ഏത് സംസ്ഥാനക്കാരനാണ്?

2021ലെ മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡിന് പ്രമോദ് ഭഗത് തിരഞ്ഞെടുക്കപ്പെട്ടത് ഏത് കായിക ഇനത്തിലാണ്?

ടോക്കിയോ പാരാലിമ്പിക്‌സ് മെഡൽ ജേതാവ് അവനി ലേഖറയ്ക്ക് 2021-ലെ ഖേൽരത്‌ന പുരസ്‌കാരം നൽകുകയുണ്ടായി.ഏതു സംസ്ഥാന സ്വദേശിയാണ് അവനി ലേഖറ?

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

2022 മിയാമി ഓപ്പൺ വനിതാ ടെന്നീസ് ടൂർണ്ണമെന്റ് കിരീടം നേടിയത് ?

2022 ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ രാജ്യം ?

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?

പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?

"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?