1+11121+\frac{1} {1-\frac{1}{2}} =

A, B എന്നീ രണ്ട് ഇൻലെറ്റ് പൈപ്പുകൾക്ക് ഒരുമിച്ച് 24 മിനുട്ടിനുള്ളിൽ ഒരു ടാങ്ക് നിറയ്ക്കാൻ കഴിയും, ഇനി ടാങ്കിൽ ഒരു ചോർച്ച ഉണ്ടായാൽ നിറയാൻ 6 മിനുട്ട് കൂടി എടുക്കും. ചോർച്ചയിലൂടെ മാത്രം ടാങ്ക് കാലിയാവാൻ എടുക്കുന്ന സമയം കണ്ടെത്തുക.

A യ്ക്ക് 25 ദിവസത്തിനുള്ളിൽ ഒരു ജോലിയും B യ്ക്ക് അതേ ജോലി 35 ദിവസത്തിനുള്ളിലും ചെയ്യാൻ കഴിയും. അവർ 10 ദിവസം ഒരുമിച്ച് പ്രവർത്തിക്കുകയാണെങ്കിൽ, ശേഷിക്കുന്ന ജോലിയുടെ അംശം എന്താണ് ?

ഒരു ഘനത്തിന്റെ വശം പകുതിയാക്കുകയാണെങ്കിൽ, അതിന്റെ വ്യാപ്തം അതിന്റെ യഥാർത്ഥ വ്യാപ്തത്തിന്റെ _______ മടങ്ങായി കുറയുന്നു.

രണ്ട് ഘനങ്ങളുടെയും ഉപരിതല വിസ്തീർണ്ണത്തിന്റെ അനുപാതം 81 ∶ 121 ആണെങ്കിൽ, ഈ രണ്ട് ഘനങ്ങളുടെയും വ്യാപ്തത്തിന്റെ അനുപാതം കണ്ടെത്തുക.

ഒരു വൃത്തസ്തൂപികയുടെ ഉയരവും, ചരിഞ്ഞ ഉയരവും യഥാക്രമം 20 സെന്റിമീറ്ററും 25 സെന്റിമീറ്ററുമാണ്, വൃത്തസ്തൂപികയുടെ വ്യാപ്തം കണ്ടെത്തുക.

ഒരു വൃത്തസ്തൂപികയുടെ വക്ര ഉപരിതല വിസ്തീർണ്ണം 12320 ചതുരശ്ര സെന്റിമീറ്ററാണ്, അതിന്റെ പാദത്തിന്റെ ആരം 56 സെന്റിമീറ്ററാണെങ്കിൽ, അതിന്റെ ഉയരം കണ്ടെത്തുക.

ഒരു അമ്മ മകളേക്കാൾ 5 മടങ്ങു മൂത്തതാണ്. നാലു വർഷം ശേഷം അവരുടെ വയസ്സിന്റെ തുക 44 എങ്കിൽ മകളുടെ ഇപ്പോഴത്തെ വയസ്സ് ?

122.992 - ? = 57.76 + 31.1

110+3100+51000\frac{1}{10}+\frac{3}{100}+\frac{5}{1000} എന്നതിന്റെ ദശാംശ രൂപം ? 

12 സെന്റിമീറ്റർ വ്യാസമുള്ള ഒരു ഘന ഗോളം ഉരുക്കുകയും മൂന്ന് ചെറിയത് നിർമിക്കുകയും ചെയ്യുന്നു. രണ്ട് ചെറിയതിന്റെ വ്യാസം യഥാക്രമം 6 സെന്റീമീറ്ററും 10 സെന്റിമീറ്ററുമാണെങ്കിൽ, മൂന്നാമത്തെ ചെറിയതിന്റെ ഉപരിതല വിസ്തീർണ്ണം എന്താണ് ?

A ,B ,C , D എന്നിവർയ്‌ക്കിടയിൽ 46,800 Rs വിഭജിച്ചിരിക്കുന്നു, A,D എന്നിവരുടെ സംയുക്‌ത വിഹിതവും B,C എന്നിവരുടെ സംയുക്‌ത വിഹിതവും തമ്മിലുള്ള അനുപാതം 8 : 5 ആണ്. B യും C ഉം തമ്മിലുള്ള ഷെയറിന്റെ അനുപാതം 5 : 4 ആണ്. A യ്ക് 18,400 ലഭിക്കുന്നു. X എന്നത് A , B എന്നിവരുടെ ഷെയറുകൾ തമ്മിലുള്ള വ്യത്യാസവും Y എന്നത് C, D എന്നിവരുടെ ഷെയറുകൾ തമ്മിലുള്ള വ്യത്യാസവും ആണെങ്കിൽ, (X – Y) യുടെ മൂല്യം എന്താണ്?

4 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും 15 ദിവസത്തിനുള്ളിൽ ഒരു ജോലി പൂർത്തിയാക്കാൻ കഴിയും, അതേസമയം 9 പുരുഷന്മാർക്കും 6 സ്ത്രീകൾക്കും 10 ദിവസം കൊണ്ട് അത് പൂർത്തിയാക്കാൻ കഴിയും. ഇതേ ജോലി 7 ദിവസം കൊണ്ട് പൂർത്തിയാക്കാൻ, 4 പുരുഷന്മാരെ എത്ര സ്ത്രീകൾ സഹായിക്കണം?

ഓൺലൈനായി പണമടയ്ക്കുകയാണെങ്കിൽ വിലയിൽ 10% കിഴിവ് വാഗ്ദാനം ചെയ്യുന്നു. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 5% അധിക കിഴിവ് നൽകുന്നു. ഒരു വ്യക്തി 60,000 രൂപ വിലയുള്ള ഒരു വാച്ച് ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി പണമടച്ച് വാങ്ങാൻ ആഗ്രഹിക്കുന്നു. അയാൾ അടയ്ക്കേണ്ട തുക എത്ര ?

ഒരു പരീക്ഷയിൽ, ഒരു വിദ്യാർത്ഥിയുടെ ശരാശരി മാർക്ക് 71 ആയിരുന്നു. അവൻ സയൻസിൽ 35 മാർക്ക് , ചരിത്രത്തിൽ 11 മാർക്ക് , കമ്പ്യൂട്ടർ സയൻസിൽ 4 മാർക്ക് കൂടി നേടിയിരുന്നെങ്കിൽ അവന്റെ ശരാശരി മാർക്ക് 76 ആയിരിക്കും. പരീക്ഷയിൽ എത്ര പേപ്പറുകൾ ഉണ്ടായിരുന്നു?

റിലയൻസ് കമ്പനിയിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 15000 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം പ്രതിമാസം 45000 രൂപയും, ഓഫീസർമാരല്ലാത്തവരുടെ ശമ്പളം പ്രതിമാസം 10000 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 20 ആണെങ്കിൽ, റിലയൻസ് കമ്പനിയിലെ ഓഫീസർമാരല്ലാത്തവരുടെ എണ്ണം കണ്ടെത്തുക.

സാധാരണ പലിശയുള്ള ഒരു പദ്ധതിയിൽ നിക്ഷേപിക്കുമ്പോൾ, 4 വർഷത്തിനുള്ളിൽ,18,000 രൂപ 36,000 രൂപയായി മാറുന്നു. അതേ തുക, അതേ വാർഷിക പലിശ നിരക്കിൽ, കൂട്ടുപലിശയുടെ ഒരു പദ്ധതിയിൽ നിക്ഷേപിച്ചാൽ, 2 വർഷത്തിന് ശേഷം എത്ര തുക ലഭിക്കും?

ഒരു ഗ്രാമത്തിലെ ജനസംഖ്യ 25,000 ആണ്. അഞ്ചിലൊന്ന് സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 5% പുരുഷന്മാരും 40% സ്ത്രീകളും വിദ്യാഭ്യാസമില്ലാത്തവരാണ്. മൊത്തത്തിൽ എത്ര ശതമാനം വിദ്യാഭ്യാസമുള്ളവരാണ്?

ഒരു ചതുരസ്തംഭാകൃതിയിലുള്ള ബോക്സിന്റെ നീളം അതിന്റെ വീതിയുടെ 4/3 മടങ്ങാണ്. അതിന്റെ ഉയരം അതിന്റെ നീളത്തിന്റെ പകുതിയാണ്. ബോക്സിന്റെ വ്യാപ്തം 1536 ആണെങ്കിൽ, ബോക്സിന്റെ നീളം എന്താണ്?

രണ്ട് സംഖ്യകളുടെ ലസാഗു, ഉസാഘ എന്നിവ യഥാക്രമം 144, 2 എന്നിവയാണ്. ഒരു പൂർണ്ണ വർഗ്ഗം ആക്കുന്നതിന്, രണ്ട് സംഖ്യകളുടെ ഗുണനഫലത്തോട് കൂട്ടേണ്ട, ഏറ്റവും ചെറിയ പോസിറ്റീവ് പൂർണ്ണ സംഖ്യ കണ്ടെത്തുക.

100 വിദ്യാർത്ഥികളുള്ള ഒരു ക്ലാസ്സിൽ 50 വിദ്യാർത്ഥികൾ കണക്കിലും 70 പേർ ഇംഗ്ലീഷിലും വിജയിച്ചു, 5 വിദ്യാർത്ഥികൾ കണക്കിലും ഇംഗ്ലീഷിലും പരാജയപ്പെട്ടു. രണ്ട് വിഷയങ്ങളിലും എത്ര വിദ്യാർത്ഥികൾ വിജയിച്ചു?

ഒരു ഫാക്ടറി പ്രതിദിനം 120000 പെൻസിലുകൾ നിർമ്മിക്കുന്നു. സിലിണ്ടർ ആകൃതിയിൽ ഉള്ള പെൻസിലുകൾക്ക്‌ ഓരോന്നിനും 25 സെന്റീമീറ്റർ നീളവും ബേസിന്റെ ചുറ്റളവ് 1.5 സെന്റിമീറ്ററുമാണ്. ഒരു ദിവസം കൊണ്ട് നിർമ്മിക്കുന്ന പെൻസിലുകളുടെ വളഞ്ഞ പ്രതലങ്ങൾക്ക് 0.05 dm² രൂപ നിരക്കിൽ നിറം നൽകുന്നതിനുള്ള ചെലവ് നിർണ്ണയിക്കുക.

ഒരു കൂട്ടത്തിലെ പകുതി മാനുകൾ വയലിൽ മേയുന്നു, ബാക്കിയുള്ളതിൽ 3/4 ഭാഗം സമീപത്ത് കളിക്കുന്നു. ബാക്കി 9 എണ്ണം കുളത്തിലെ വെള്ളം കുടിക്കുന്നു. കൂട്ടത്തിലെ മാനുകളുടെ എണ്ണം കണ്ടെത്തുക.

തുടർച്ചയായ മൂന്ന് സംഖ്യകൾ എടുത്ത് യഥാക്രമം 2,3, 4 എന്നിവ കൊണ്ട് ഗുണിക്കുമ്പോൾ അവയുടെ തുക 74 ആകുന്നു . സംഖ്യകൾ കണ്ടെത്തുക.

ഒരു ബസ് 10 m/s വേഗതയിൽ നീങ്ങുന്നു. ഒരു സ്കൂട്ടർ 100 സെക്കൻഡിൽ ബസിനെ മറികടക്കാൻ ആഗ്രഹിക്കുന്നു. ബസ് സ്കൂട്ടറിൽ നിന്ന് 1 കിലോമീറ്റർ അകലെയാണെങ്കിൽ, സ്കൂട്ടർ എത്ര സ്പീഡിൽ ബസിനെ പിന്തുടരണം?

42 മീറ്റർ വ്യാസമുള്ള ഒരു വൃത്താകൃതിയിലുള്ള പുൽത്തകിടിയ്ക്ക് ചുറ്റും 3 മീറ്റർ വീതിയുള്ള പാതയുണ്ട്. ഒരു ചതുരശ്ര മീറ്ററിന് 7 രൂപ നിരക്കിൽ പാത കരിങ്കല്ല് ഇടുന്നതിനുള്ള ചെലവ് കണ്ടെത്തുക.

രണ്ടക്ക സംഖ്യയുടെ രണ്ട് അക്കങ്ങളിൽ ഒന്ന് മറ്റേ അക്കത്തിന്റെ മൂന്നിരട്ടിയാണ്. ഈ രണ്ടക്ക സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറ്റി, തത്ഫലമായുണ്ടാകുന്ന സംഖ്യ യഥാർത്ഥ യഥാർത്ഥനമ്പറിനോട് കൂട്ടുകയാണെങ്കിൽ 88 ലഭിക്കും. യഥാർത്ഥ നമ്പർ എന്താണ്?

ഒരു പരീക്ഷയിൽ, ശരിയായ ഉത്തരത്തിന് 4 മാർക്കും തെറ്റായ ഉത്തരത്തിന് −2 മാർക്കും ലഭിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി ആശ 26 മാർക്ക് നേടി.ആശയ്ക്ക് 9 ഉത്തരങ്ങളാണ് ശരിയായത് . വരുണും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി, അഞ്ച് ശരിയുത്തരങ്ങൾ നൽകി 2 മാർക്ക് നേടി. എത്ര ചോദ്യങ്ങൾക്ക് ആണ് ഓരോരുത്തരും തെറ്റായ ഉത്തരം നൽകിയത്?

ഒരു ത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെയും നീളം 5:12:13 എന്ന അനുപാതത്തിലാണ്. ഈ ത്രികോണത്തിന്റെ ഏറ്റവും വലിയ വശവും ഈ ത്രികോണത്തിന്റെ ഏറ്റവും ചെറിയ വശവും തമ്മിലുള്ള വ്യത്യാസം 1.6 സെന്റീമീറ്ററാണ്. ത്രികോണത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക ?

പൊതുവ്യത്യാസം പൂജ്യം അല്ലാത്ത ഒരു സമാന്തര ശ്രേണിയുടെ നൂറാം പദത്തിന്റെ നൂറുമടങ്ങ് അമ്പതാം പദത്തിന്റെ 50 മടങ്ങിന് തുല്യമാണ് . എങ്കിൽ ശ്രേണിയുടെ 150-ാം പദം എത്ര?

ഒരു മീറ്റിംഗ് ഹാളിൽ ആദ്യ നിരയിൽ 20 സീറ്റുകളും രണ്ടാം നിരയിൽ 24 സീറ്റുകളും മൂന്നാം നിരയിൽ 28 സീറ്റുകളും എന്ന ക്രമത്തിൽ നിരത്തിയിരിക്കുന്നു. 30 വരികളിലായി മീറ്റിംഗ് ഹാളിൽ എത്ര സീറ്റുകളുണ്ട്?

ഒരേ നീളമുള്ള രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 46 കിലോമീറ്ററും മണിക്കൂറിൽ 36 കിലോമീറ്ററും വേഗതയിൽ ഒരേ ദിശയിലേക്ക് നീങ്ങുന്നു. വേഗതയേറിയ ട്രെയിൻ 36 സെക്കൻഡിനുള്ളിൽ വേഗത കുറഞ്ഞ ട്രെയിനിനെ മറികടക്കുന്നു. ഓരോ ട്രെയിനിന്റെയും നീളം എത്രയാണ്?

രാവിലെ 9 മണിക്ക് സ്റ്റേഷൻ A യിൽ നിന്ന് സ്റ്റേഷൻ B യിലേക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വേഗതയിൽ, ഒരു ട്രെയിൻ പുറപ്പെടുന്നു. 2 മണിക്കൂറിന് ശേഷം, മറ്റൊരു ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന് സ്റ്റേഷൻ A യിലേക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ പുറപ്പെടുന്നു. രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം 320 കിലോമീറ്ററാണെങ്കിൽ, ഏത് സമയത്താണ് ട്രെയിനുകൾ ഒരുമിച്ചെത്തുന്നത്?

കിലോഗ്രാമിന് 40 രൂപയുള്ള അരി, കിലോഗ്രാമിന് 48 രൂപയുള്ള അരിയുമായി ഏത് അനുപാതത്തിൽ ചേർത്താലാണ്, ഈ മിശ്രിതം കിലോഗ്രാമിന് 54 രൂപയ്ക്കു വിൽക്കുമ്പോൾ 20% ലാഭം ലഭിക്കുക?

24: 19 എന്ന അനുപാതത്തിൽ, ഒരു പാത്രത്തിൽ പാലും വെള്ളവും അടങ്ങിയിരിക്കുന്ന 86 ലിറ്റർ മിശ്രിതമുണ്ട് . കൂടുതൽ ലാഭം നേടാനായി, രാകേഷ് x ലിറ്റർ വെള്ളം ചേർക്കുമ്പോൾ ഈ വെള്ളത്തിന്റെയും പാലിന്റെയും അനുപാതം 13: 12 ആയി മാറുന്നു. X ന്റെ മൂല്യം കണ്ടെത്തുക?

ഒരേ ചുറ്റളവുള്ള ഒരു സമചതുരത്തിന്റെ വിസ്തീർണ്ണവും ഒരു വൃത്തത്തിന്റെ വിസ്തീർണ്ണവും തമ്മിലുള്ള അനുപാതം ഇതാണ്:

മൂന്ന് സംഖ്യകളുടെ ആകെത്തുക 15 ആണ്. ആദ്യത്തെ സംഖ്യയുടെയും മൂന്നാമത്തെ സംഖ്യയുടെയും ആകെത്തുകയിൽ നിന്ന് രണ്ടാമത്തെ സംഖ്യ കുറച്ചാൽ, 5 ലഭിക്കും .ആദ്യത്തെ സംഖ്യയുടെ 2 മടങ്ങിനോട് രണ്ടാമത്തെ സംഖ്യ കൂട്ടിയാൽ കിട്ടുന്ന തുകയിൽ നിന്നും മൂന്നാമത്തെ സംഖ്യ കുറച്ചാൽ നമുക്ക് 4 ലഭിക്കും. എങ്കിൽ, ആദ്യത്തെ സംഖ്യ?

ഒൻപത് സംഖ്യകളുടെ ശരാശരി 60 ആണ്. അതിൽ ആദ്യത്തെ അഞ്ച് സംഖ്യകളുടേത് 55 ഉം, അടുത്ത മൂന്ന് സംഖ്യകളുടേത് 65 ഉം ആണ്. ഒമ്പതാമത്തെ സംഖ്യ പത്താമത്തെ സംഖ്യയേക്കാൾ 10 കുറവാണ്. അപ്പോൾ, പത്താമത്തെ സംഖ്യ എന്നത്-

A യും B യും ചേർന്ന് 20 ദിവസം കൊണ്ട് ഒരു പ്രവൃത്തി ചെയ്യാൻ കഴിയും. അവർ ഒരുമിച്ച് പ്രവൃത്തി ആരംഭിക്കുന്നു, പക്ഷേ പ്രവൃത്തി പൂർത്തിയാകുന്നതിന് 5 ദിവസം മുമ്പ് A യ്ക്ക് വിട്ടുപോകേണ്ടി വരുന്നു. ബാക്കിയുള്ള പ്രവൃത്തി 18 ദിവസം കൊണ്ട് പൂർത്തിയാക്കാൻ B യ്ക്ക് കഴിയുമെങ്കിൽ, B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കും?

1/81 = 9/(3x) ആണെങ്കില്‍, 8(x -3) യുടെ മൂല്യം കണ്ടുപിടിക്കുക.

3 പുരുഷന്മാർക്കും 4 കുട്ടികൾക്കും 7 ദിവസത്തിനുള്ളിൽ 756 രൂപ സമ്പാദിക്കാം, 11 പുരുഷന്മാർക്കും 13 കുട്ടികൾക്കും 8 ദിവസത്തിനുള്ളിൽ 3008 രൂപ സമ്പാദിക്കാൻ കഴിയും, എത്ര ദിവസത്തിനുള്ളിൽ 7 പുരുഷന്മാർക്കും 9 കുട്ടികൾക്കും 2480 രൂപ സമ്പാദിക്കാൻ കഴിയും?

Which one of the following is a prime number?

448 രൂപയ്ക്ക് സാധനം വിൽക്കുന്നതിലൂടെ ജോൺ 12% ലാഭം നേടുന്നു. എങ്കിൽ ചിലവായ തുക എത്ര ?

Choose the least number which when divided by 8, 9, 15, 24, 32 and 36 leaves reminders 3, 4,10,19,27 and 31 respectively :

((a + b) :(b + c)) :(c + a) = (6 : 7) : 8 ഉം (a + b + c) = 14 ഉം ആണെങ്കിൽ c യുടെ മൂല്യം

|x - 2| + Ix - 6| = 10 ആണെങ്കിൽ X ന്റെ വിലകൾ ഏവ ?

237 ÷ ____ = 23700

എല്ലാ രണ്ട് അക്ക സംഖ്യകളുടെയും ആകെ തുകയെ 7 കൊണ്ട് ഭരിക്കുമ്പോൾ ശേഷിക്കുന്നത് 5 ആണെങ്കിൽ ഏത് സംഖ്യ ഇതിന് തുല്യമായിരിക്കും ?

7 3/8 + 11 1/2 - 7 2/3 + 5 5/6 =?

രവി ദിവസവും മണിക്കൂർ പഠിക്കുന്നു. ശാസ്ത്രത്തിനും ഗണിതത്തിനും വേണ്ടി അവൻ തന്റെ സമയത്തിന്റെ 2 മണിക്കൂർ നീക്കി വയ്ക്കുന്നു. മറ്റ് വിഷയങ്ങൾക്കായി അവൻ എത്ര സമയം ചെലവഴിക്കുന്നു ?