Updated on: 13 May 2024

Share

whatsapp icon

 

കേരള ലാസ്റ്റ് ഗ്രേഡ് സെർവന്റ് (LGS) 2024 

ഏഴാം ക്ലാസ് യോഗ്യതയുള്ള ആർക്കും സർക്കാർ ജോലി നേടാനുള്ള അവസരം നൽകുന്ന ഒരു തസ്തികയാണ് LGS  അല്ലെങ്കിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്. സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും  ഒരു വലിയ അവസരമാണിത് .കഴിഞ്ഞ ഡിസംബർ 15 നു നോട്ടിഫിക്കേഷൻ വന്നിരുന്നു  .ജനുവരിയിൽ P S C പരീക്ഷ കലണ്ടർ പുറത്തിറങ്ങിയപ്പോൾ പരീക്ഷയുടെ തീയതി മനസിലാക്കാൻ കഴിഞ്ഞു.ഇതിൻ പ്രകാരം  സെപ്റ്റംബർ -നവംബർ മാസങ്ങളിലാണ് പരീക്ഷ നടക്കുന്നത് .ഇനിയും 4  മാസങ്ങളോളം പഠിക്കാൻ സമയമുണ്ട്  .ചിട്ടയായ പഠനക്രമവും മികച്ച പരിശ്രമവും  ഉണ്ടെങ്കിൽ, ആർക്കും ഈ പരീക്ഷ എളുപ്പത്തിൽ മറികടക്കാൻ കഴിയും.ഈ തസ്തികയുടെ വിശദാംശങ്ങളും ഈ ജോലി ലഭിക്കുന്നതിനായി എഴുതേണ്ട പരീക്ഷയുടെ വിശദാംശങ്ങളും നമുക്ക് നോക്കാം

ലാസ്റ്റ് ഗ്രേഡ് സെർവന്റ്  പരീക്ഷയെക്കുറിച്ചറിയാം

ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്കും ഡിഗ്രി നേടാൻ കഴിയാത്തവർക്കും ഉള്ള അവസരമാണിത് .ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ പറ്റില്ല എന്നുമുള്ളതു കൊണ്ട് എൽ ഡി സി യുടെ അത്തരം കോമ്പറ്റിഷൻ ഈ പരീക്ഷക്ക് ഉണ്ടാവില്ല. എങ്കിൽക്കൂടി മികച്ച മത്സര നിലവാരം പുലർത്തുന്ന പരീക്ഷയാണിത് .കാരണം ഒരു ജോലി വേണമെന്ന് നന്നായി ആഗ്രഹിക്കുന്ന ആളുകൾ അവരുടെ യോഗ്യത എന്തുമാകട്ടെ അവർ നന്നായി പ്രയത്നിച്ചു ആ ജോലി വാങ്ങിച്ചെടുക്കും എന്ന മത്സര ബുദ്ധിയോടെയാണ് വരുന്നത് അതിനാൽ ഈയൊരു കടമ്പ കടക്കണമെങ്കിൽ നന്നായി പ്രയത്നിക്കണം. ഇത് നേരിട്ടുള്ള നിയമനമാണ് .prelims ഉണ്ടായിരിക്കുന്നതല്ല .Mains പരീക്ഷ മാത്രമാണ് ഉള്ളത് .ഒറ്റതവണ പരീക്ഷയാണ് 

ജോലി രീതി 

ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികളിലെ /കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിങ്ങനെയുള്ള വകുപ്പുകളിലാണ് ഇവർക്ക് ജോലി ലഭിക്കുന്നത് .ജോലി ലഭിക്കുന്നവർ  വിവിധ സർക്കാർ വകുപ്പുകളിലെ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫായി ജോലി ചെയ്യണം.ജോലിയുടെ സ്വഭാവം പരിശോധിക്കുമ്പോൾ  ജനങ്ങൾക്ക് വേണ്ടിയുള്ള  സേവനങ്ങൾക്ക് വേണ്ടി അല്ലെങ്കിൽ ഗവൺമെന്റിന്റെ ഉത്തരവുകൾ നടപ്പാക്കുന്നതിലേക്ക് വേണ്ടി ഓഫീസിലെ കാര്യങ്ങൾ ഒരുക്കുക എന്നുള്ളതാണ്  അതായത് ഓഫീസിനെ ക്രമീകരിക്കുക .ഉദ്യോഗസ്ഥർക്ക് അതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക അതിനുവേണ്ട ഡോക്യുമെൻസ് അറേഞ്ച് ചെയ്യുക എന്നിവ . LGS ആയി ജോലി ചെയ്യുന്ന ഒരാൾക്ക്  ഒരു മെസഞ്ചർ ആയിട്ടൊക്കെ വർക്ക് ചെയ്യേണ്ടി വന്നേക്കാം.അതായത് ഒരു ഡിപ്പാർട്ട്മെന്റിൽ  നിന്ന് മറ്റൊരു ഡിപ്പാർട്ട്മെന്റിലേക്കു  അദ്ദേഹത്തിന് യാത്രകൾ ചെയ്യേണ്ടിവരുന്ന സാഹചര്യമുണ്ടാകാം. അതുപോലെ തന്നെ ഓഫീസിലെ സേവനമായി ബന്ധപ്പെട്ട എന്തെങ്കിലും ഫയലുകൾ എടുക്കാനോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും നിന്ന് കൊണ്ടുവരാൻ ഒക്കെ അദ്ദേഹത്തിൻറെ സേവനം വേണ്ടി വരും.

പ്രൊമോഷൻ സാധ്യതകൾ 

ഒരു ലസ്റ് ഗ്രേഡ് സെർവെന്റിന്റെ പ്രൊമോഷനെക്കുറിച്ചു ചിന്തിക്കുമ്പോൾ  ആദ്യം നമ്മൾക്ക്  വരുന്ന ഒരു സംശയം ഒരു എൽജിഎസ് കാരൻ എപ്പോഴാണ് എൽഡിസി അല്ലെങ്കിൽ ഒരു ക്ലർക്ക് ആയിട്ട് മാറുക എന്നുള്ളത്.രണ്ട് ഓപ്ഷനാണ് അദ്ദേഹത്തിന്റെ മുന്നിലുള്ളത് ഒന്നുകിൽ എത്തുവർഷത്തെ നോർമൽ സർവീസിന് ശേഷം കിട്ടുന്ന പ്രൊമോഷനിലൂടെ ഒരു ക്ലർക്ക് ആയിട്ട് മാറാം അല്ലെങ്കിൽ ഒരു വർഷത്തെ പ്രൊബേഷൻ  പീരിയഡ് കംപ്ലീറ്റ് ചെയ്തതിനുശേഷം  പിഎസ്സിയുടെ സൈറ്റിൽ  എൽഡിസിയുടെ നോട്ടിഫിക്കേഷൻ വരുന്ന സമയത്തു അതിനായി ബെട്രാൻസ്ഫെർ ഓപ്ഷൻ വഴി അപേക്ഷിക്കുകയാണ് .40 മാർക്കാണ് ഇതിനു വാങ്ങേണ്ടത് എല്ലാവർഷവും ഈ കട്ട് ഓഫ് മാറത്തൊന്നുമില്ല.40 മാർക്ക് നേടി റാങ്ക് ലിസ്റ്റിൽ ഇടം നേടിയാൽ ഈ റാങ്ക് ലിസ്റ്റ്  കുറെ കാലത്തേക്ക് നിലനിൽക്കുന്നതിനാൽ ജോലി ലഭിക്കാൻ എളുപ്പമാണ് .ഈ LGS തസ്തികകളിൽ ക്ലീനർമാർ, വാച്ചർമാർ, ഗേറ്റ് കീപ്പർമാർ തുടങ്ങിയവർ ഉൾപ്പെടുന്നു .ജോലിയിൽ പ്രവേശിച്ചശേഷം വർഷങ്ങൾക്കുള്ളിൽ ഇവർക്ക് പ്രൊമോഷൻ ലഭിക്കുന്നതാണ്.   നൈറ്റ് വാച്ച്മാൻ പോലുള്ള തസ്തികയിൽ പ്രവേശിക്കുന്നവര്‍ക്ക് ആദ്യത്തെ സ്ഥാനക്കയറ്റം അറ്റൻഡര്‍ തസ്തികയിലേക്കാണ്. തുടര്‍ന്ന്, ക്ലറിക്കൽ അസിസ്റ്റൻ്റ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും

യോഗ്യത

ഏഴാം ക്ലാസ് പാസായിരിക്കണം കൂടാതെ ഏതെങ്കിലും ബിരുദം നേടിയിരിക്കരുത്.

പ്രായപരിധി

കേരള പിഎസ്‌സി എൽജിഎസ് തസ്തികയുടെ കുറഞ്ഞ പ്രായപരിധി 18-36 വയസ്സാണ്. ഇത് മറ്റൊരു റിസർവേഷൻ ഇല്ലാത്ത  വിഭാഗം ഉദ്യോഗാർത്ഥികൾക്കുള്ളതാണ്, കൂടാതെ SC/ST/OBC/PwD ഉദ്യോഗാർത്ഥികൾക്ക് കേരള സർക്കാർ നിയമപ്രകാരമുള്ള  ഇളവിനുള്ള വ്യവസ്ഥയുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയ

കേരള സർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ട് ഘട്ടങ്ങളുണ്ട്, എഴുത്ത് പരീക്ഷയും ,document verification നും .ആദ്യമായി വിവിധ ഘട്ടങ്ങളിലായി വിവിധ ജില്ലകളിൽ എഴുത്തുപരീക്ഷ നടത്തും .എഴുത്തുപരീക്ഷയിൽ  ഉന്നത മാർക്ക് നേടി വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ഓരോ ജില്ലയിലെയും അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കും .അതിനു ശേഷം  സെലക്ഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിലേക്ക് വിളിക്കും അതായത് document verification ന് .

കേരള LGS 2024  പരീക്ഷ തീയതി 

ഡിസംബർ 16 നു നോട്ടിഫിക്കേഷൻ വന്നപ്പോൾ മനസിലാക്കാൻ കഴിഞ്ഞത്   LGS പരീക്ഷയ്ക്ക്  ഒറ്റ പരീക്ഷ മാത്രമായിരിക്കും ഉണ്ടാകുക.പരീക്ഷയുടെ തീയതി ജനുവരി ആദ്യം പുറത്തിറങ്ങി. .ഇതിന് പ്രകാരം സെപ്റ്റംബർ -നവംബർ മാസങ്ങളിലാണ് പരീക്ഷ നടക്കുന്നത് . ഒരു ദിവസം 2 ജില്ലകൾക്കു വീതം 7 ഘട്ടമായിട്ടായിരിക്കും LGS പരീക്ഷ നടത്തുക. 

Related Contents: