Updated on: 05 Jul 2024

Share

whatsapp icon

SSC MTS 2024 


പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാർ ജോലിയിൽ പ്രവേശിക്കാൻ ഒരു സുവർണാവസരം വന്നിരിക്കുകയാണിപ്പോൾ. SSC (Staff Selection Commission) യുടെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ചു നോട്ടിഫിക്കേഷൻ വന്നിരിക്കുന്നത്. MTS എന്നാണ് പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാർ ജോലിയിൽ പ്രവേശിക്കാൻ വേണ്ടി  SSC നടത്തുന്ന പരീക്ഷയുടെ പേര്. MTS എന്നാൽ Multi tasking Staff എന്നാണ്. എന്നാൽ ഈ വർഷത്തെ MTS പരീക്ഷ വഴി MTS എന്ന പോസ്റ്റിലേക്കും ഹവിൽദാർ എന്ന  പോസ്റ്റിലേക്കും ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. 2024 ജൂൺ 27 നാണ് ഈ നോട്ടിഫിക്കേഷൻ പുറത്തു വന്നിരിക്കുന്നത്. ഈയൊരു പരീക്ഷയെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുകയാണ് ഈ ലേഖനം.


എന്താണ് MTS പരീക്ഷ ?


കേന്ദ്ര സർക്കാരിൻ്റെ വിവിധ  വകുപ്പുകളിലെ ഓഫീസുകളിൽ  ഗ്രേഡ് 'സി', 'ഡി' (നോൺ-ഗസറ്റഡ് തസ്തിക) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC ) എല്ലാ വർഷവും നടത്തുന്ന ദേശീയതല പരീക്ഷയാണ് SSC MTS പരീക്ഷ 


ഒഴിവുകളുടെ എണ്ണം 


8326 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് . MTS എന്ന പോസ്റ്റിനും ഹവിൽദാർ എന്ന പോസ്റ്റിനും കൂടിയുള്ള മൊത്തം ഒഴിവുകളുടെ എണ്ണമാണിത്. കഴിഞ്ഞ തവണ ഇത്ര ഒഴിവുകൾ ഉണ്ടായിരുന്നില്ല. ഏകദേശം 1500 ൽ താഴെയായിരുന്നു ഒഴിവുകളുടെ എണ്ണം.


യോഗ്യത 


ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ് ) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം


ശമ്പളം 


പുതുക്കിയ ശമ്പള സ്കെയിൽ അനുസരിച്ചു MTS എന്ന തസ്തികയ്ക്ക്  പ്രതിമാസ ശമ്പളം 18,000  നും 22000  നും  ഇടയിലാണ്. ഇതിൽ അടിസ്ഥാന ശമ്പളം, ഗ്രേഡ് പേ,കേന്ദ്ര സർക്കാർ അലവൻസുകൾ എന്നിവ ഉൾപ്പെടുന്നു.ഇതിന്റെ ക്രത്യമായ പട്ടിക താഴെ നൽകുന്നു 

      SSC MTS Salary Structure 2024

Post Name

Multitasking Staff, Havaldar

Pay Scale

Rs. 18,000 to Rs. 22,000/-

Salary in Hand

Rs. 16,915 to Rs. 20,245/-

Grade Pay

Rs. 1,800/-

Allowances

HRA, DA, TA, etc.

പ്രായപരിധി 


18 മുതൽ 25 വരെ പ്രായമുള്ളവർക്ക്  MTS തസ്തികയിലേക്ക് അപേക്ഷിക്കാം. എന്നാൽ ഹവിൽദാർ പോസ്റ്റിലേക്ക് 18 മുതൽ 27 വയസുവരെയുള്ളവർക്കു അപേക്ഷിക്കാം. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായപരിധിയിൽ ഇളവുകൾ ഉണ്ട്. ഇവ ഒറ്റനോട്ടത്തിൽ മനസിലാക്കുന്നതിനായി ഇത് വിശദമാക്കുന്ന table താഴെ കൊടുക്കുന്നു


Category

Age Relaxation

SC/ ST

5 years

OBC

3 years

PwBD (Unreserved)

10 years

PwBD (OBC)

13 years

PwBD (SC/ ST)

15 years

ജോലി രീതി 


MTS


കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള  ഓഫീസുകളിൽ മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS ) എന്ന പോസ്റ്റിൽ ജോലി ചെയ്യുന്നവർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളുണ്ട്. records ന്റെ maintenance അതിലൊന്നാണ്. ഫയലുകൾ  ആ ഓഫീസുകളിൽ തന്നെ എത്തിക്കേണ്ടിടത്തു എത്തിക്കുക. Photocopying, faxing and paperwork എന്നിവ ചെയ്യുക. പോസ്റ്റിങ്ങ് അനുസരിച്ചു സാധാരണ ചെറിയ ഓഫീസാണെങ്കിൽ  അസിസ്റ്റിംഗ് എന്ന വിഭാഗത്തിലെ നോൺ-ക്ലറിക്കൽ ജോലി ചെയ്യേണ്ടി വരും. മുറികൾ തുറക്കലും അടയ്ക്കലും പൊടി വൃത്തിയാക്കൽ മുതലായവ ചെയ്യേണ്ടി വരും .


Havildar


കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള  ഓഫീസുകളിൽ വാച്ച്മാൻ ജോലി അല്ലെങ്കിൽ വാർഡ് ഡ്യൂട്ടി ചെയ്യേണ്ടിവരും. മേലുദ്യോഗസ്ഥർ ചുമതലപ്പെടുത്തിയ ജോലികൾ ചെയ്യേണ്ടി വരും. റെയ്ഡിലും മറ്റ് ഫീൽഡ് വർക്കുകളിലും മേലുദ്യോഗസ്ഥരുടെ സഹായികളായി പോകേണ്ടി വരും 


അപേക്ഷാ ഫീസ്


SC/ST/PWD/Ex-servicemen എന്നീ വിഭാഗത്തിൽപ്പെട്ടവരും സ്ത്രീ ഉദ്യോഗാർത്ഥികളും ഒഴിച്ച് ബാക്കി എല്ലാ വിഭാഗത്തിലുമുള്ള അപേക്ഷകർക്കും 100 രൂപ ആണ് അപേക്ഷാ ഫീസ്. ഓൺലൈനായി ഡെബിറ്റ് കാർഡ് , ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. 


അപേക്ഷിക്കാനുള്ള ഘട്ടങ്ങൾ


  • SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് (https://ssc.nic.in/)സന്ദർശിക്കുക
  • Home പേജിൽ നിന്ന് 'Apply Online' ഓപ്ഷൻ തിരഞ്ഞെടുക്കുക. 
  • ആദ്യമായി അപേക്ഷ സമർപ്പിക്കുകയാണെങ്കിൽ  'New User Registration' ൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം.
  • അപ്പോൾ ഇ-മെയിലിൽ പാസ്‍വേർഡും അപേക്ഷ നമ്പറും ലഭിക്കും 
  •  ഈ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  •  ആവശ്യമായ രേഖകൾ Scan ചെയ്ത് upload ചെയ്യുക. 
  • നിങ്ങളുടെ അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. 
  • അപേക്ഷാ ഫോം submit ചെയ്യുക 
  • പിന്നീടുള്ള ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ്   ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.


തെരഞ്ഞെടുപ്പ് നടപടിക്രമം 


SSC MTS, ഹവൽദാർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ രണ്ടും രണ്ടു രീതിയിലാണ് 


  • MTS : MTS പോസ്റ്റിലേക്ക് ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനായി രണ്ടു സെക്ഷനായി  കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തുന്നു. സെക്ഷ ൻ-I, സെക്ഷൻ-II. ആദ്യ സെക്ഷൻ പരീക്ഷയിൽ നിശ്ചിത മാർക്ക് നേടി യോഗ്യത നേടുന്നവർക്കാണ് രണ്ടാമത്തെ സെക്ഷൻ പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുക.


  • ഹവൽദാർ : ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഇനിപ്പറയുന്നവ നടപടിക്രമങ്ങളിലൂടെയാണ് തെരഞ്ഞെടുക്കപ്പെടുന്നത്  


  1. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ
  2. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് 


SSC Havildar Physical Efficiency Test


ഹവിൽദാർ തസ്തികയ്ക്ക് പരീക്ഷ കൂടാതെ Physical Efficiency Test , Physical Standard Test കൂടിയുണ്ടല്ലോ.ആ ടെസ്റ്റിന്റെ യോഗ്യത മാനദണ്ഡങ്ങളാണ് താഴെ കൊടുക്കുന്നത് 


Physical Efficiency Test

    SSC Havildar Physical Efficiency Test


Male

Female

Walking

1600 metres in 15 minutes

1 km in 20 minutes

Cycling

8 km in 30 minutes

3 km in 25 minutes

Physical Standard Test

    SSC Havildar Physical Standard Test


Male

Female

Height

157.5 cms

152 cms

Chest

76 cms 

--

Weight

--

48 kg

പരീക്ഷ തീയതി


MTS, ഹവൽദാർ എന്നീ തസ്തികകളിലേക്കുള്ള  പരീക്ഷാ തീയതികൾ ഇതുവരെ ഒദ്യോഗികമായി പ്രഖ്യാപിച്ചട്ടില്ല. എന്നിരുന്നാലും, ചില അനൗദ്യോഗിക അറിയിപ്പ് പ്രകാരം പരീക്ഷ ഒക്‌ടോബറിലോ നവംബറിലോ നടത്താനാണ്  സാധ്യത. പരീക്ഷാ തീയതിയും ഇത് സംബന്ധിച്ച പുതിയ updates കളും മനസിലാക്കാൻ ഉദ്യോഗാർത്ഥികൾ പതിവായി SSC വെബ്‌സൈറ്റ് പരിശോധിക്കണം.ഈ പോസ്റ്റുമായി ബന്ധപ്പെട്ട പ്രധാന തീയതികൾ താഴെ കാണുന്ന പട്ടിക നോക്കി മനസിലാക്കു

SSC MTS ,ഹവൽദാർ പ്രധാന തീയതികൾ

NOTIFICATION  തീയതി

2024 ജൂൺ 27

ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിക്കുന്നത്

2024 ജൂൺ 27

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി

2024 ജൂലൈ 31

ഒഴിവുകളുടെ എണ്ണം

8326 ( MTS + ഹവൽദാർ )

SSC MTS പരീക്ഷാ തീയതി

2024 ഒക്ടോബർ - നവംബർ 

SSC ഹവൽദാർ പരീക്ഷാ തീയതി

2024 ഒക്ടോബർ - നവംബർ 

Frequently Asked Questions

1.

2024-ൽ SSC MTS പരീക്ഷകൾ എപ്പോൾ നടക്കും?

A. പരീക്ഷ 2024 ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തും. പരീക്ഷയുടെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചട്ടില്ല

2.

അപേക്ഷാ ഫീസ് എങ്ങനെ അടക്കണം?

A. ഉദ്യോഗാർത്ഥികൾക്ക് BHIM UPI, നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ്കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചോ അപേക്ഷാ ഫീസ് അടയ്ക്കാം.

3.

അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ഏതാണ് ?

A. അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി ജൂലൈ 31ന് അവസാനിക്കും.

Related Contents: