കേരള പുരസ്കാരങ്ങൾ
പത്മ പുരസ്‌ക്കാരങ്ങളുടെ മാതൃകയിൽ കേരള സർക്കാർ നൽകുന്ന പരമോന്നത പുരസ്‌ക്കാരമാണ് കേരള പുരസ്‌കാരങ്ങൾ. എല്ലാ വർഷവും നവംബർ മാസം ഒന്നാം തീയതി കേരളപ്പിറവി ദിനത്തിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.
3 പുരസ്‌കാരങ്ങളാണ് ഇതിൽ ഉൾപ്പെട്ടത്.
- കേരള ജ്യോതി
- കേരള പ്രഭ
- കേരള ശ്രീ
- ആദ്യമായി പുരസ്‌കാരം നൽകിയ വർഷം - 2022
- കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും കേരള പ്രഭ 2 പേർക്കും കേരള ശ്രീ 5 പേർക്കുമാണ് നൽകുക.
(കൂടുതൽ പേർക്കു നൽകേണ്ടി വന്നാൽ ഒരു വർഷം ആകെ ജേതാക്കളുടെ എണ്ണം 10 ൽ കൂടാൻ പാടില്ല)
കേരള ജ്യോതി
- കേരള അവാർഡിലെ ഏറ്റവും ഉയർന്ന സംസ്ഥാന പുരസ്കാരം.
- ഒരാൾക്ക് എല്ലാ വർഷവും കേരള ജ്യോതി പുരസ്‌കാരം നൽകുന്നു.
- പ്രഥമ ജേതാവ് (2022) - എം.ടി. വാസുദേവൻ
- 2023ലെ ജേതാവ് : ടി.പത്മനാഭൻ
കേരള പ്രഭ
- കേരള അവാർഡിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അവാർഡ്
- വിവിധ മേഖലകളിലെ സംഭാവനകൾക്ക് പ്രതിവർഷം 2 പേർക്കാണ് നൽകുന്നത്.
2023
- ജസ്റ്റിസ് എം.ഫാത്തിമ ബീവി (സാമൂഹിക സേവനം, സിവിൽ സർവീസ്)
- നടരാജ കൃഷ്ണമൂർത്തി (സൂര്യ കൃഷ്ണമൂർത്തി– കല)
പ്രഥമ കേരള ജ്യോതി വിജയികൾ (2022)
- ഓംചേരി എൻ.എൻ. പിള്ള (കല, നാടകം, സാമൂഹിക സേവനം, പബ്ലിക് സർവീസ്),
- ടി. മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹിക സേവനം)
- മമ്മൂട്ടി (കല)
കേരള ശ്രീ
- കേരള പുരസ്‌കാരങ്ങളിലെ മൂന്നാമത്തെ പരമോന്നത പുരസ്‌കാരം
- വിവിധ മേഖലകളിലെ മികച്ച സംഭാവനകൾക്ക് പ്രതിവർഷം 5 പേർക്കാണ് നൽകുന്നത്.
2023 -ലെ ജേതാക്കൾ
- പുനലൂർ സോമരാജൻ (സാമൂഹ്യ സേവനമേഖല)
- ഡോ വി പി ഗംഗാധരൻ (ആരോഗ്യം)
- രവി ഡി സി (വ്യവസായ വാണിജ്യ മേഖല)
- കെ എം ചന്ദ്രശേഖർ (സിവിൽ സർവീസ്)
- പണ്ഡിറ്റ് രമേശ് നാരായണൻ (സംഗീതം)
പ്രഥമ കേരള ശ്രീ പുരസ്‌കാര ജേതാക്കൾ
- ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) (ശാസ്ത്രം),
- ഗോപിനാഥ് മുതുകാട് (സാമൂഹിക സേവനം, കല),
- കാനായി കുഞ്ഞിരാമൻ (കല),
- കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (സാമൂഹിക സേവനം, വ്യവസായം),
- എം.പി. പരമേശ്വരൻ (ശാസ്ത്രം, സാമൂഹിക സേവനം),
- വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി)