App Logo

No.1 PSC Learning App

1M+ Downloads

അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോൾ ഉണ്ടാകുന്ന വർണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?

Aഅപവർത്തനം

Bവിസരണം

Cപ്രകീർണ്ണനം

Dആന്തര പ്രതിപതനം

Answer:

C. പ്രകീർണ്ണനം

Read Explanation:

പ്രകീർണനം

  • ഒന്നിൽ കൂടുതൽ വർണ്ണങ്ങൾസംയോജിച്ച് ഉണ്ടാകുന്ന പ്രകാശം - സമന്വിത പ്രകാശം
  • സമന്വിത പ്രകാശം അതിൻറെ ഘടക വർണ്ണങ്ങൾ ആയി പിരിയുന്ന പ്രതിഭാസം - പ്രകീർണനം
  • പ്രകീർണനത്തിനു കാരണം -ഘടക വർണ്ണങ്ങളുടെ തരംഗദൈർഘ്യത്തിൽ ഉള്ള വ്യത്യാസം
  • പ്രകീർണ്ണന ഫലമായി ഉണ്ടാകുന്ന വർണങ്ങളുടെ ക്രമമായ വിതരണത്തെ പറയുന്നത് - വർണരാജി
  • സമന്വിത പ്രകാശത്തെ അതിന്റെ ഘടകവർണങ്ങളാക്കി മാറ്റുന്ന ഉപകരണം - പ്രിസം
  • സൂര്യപ്രകാശം 7 ഘടകവർണങ്ങളായി മാറുന്ന പ്രതിഭാസം - പ്രകീർണനം
  • പ്രകാശ പ്രകീർണനത്തിന് കാരണമായ പ്രതിഭാസം - അപവർത്തനം
  • മഴവില്ല് ഉണ്ടാകുവാൻ കാരണമാകുന്ന പ്രധാന പ്രതിഭാസം - പ്രകീർണനം

Related Questions:

“ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് '', അളക്കാൻ ഉപയോഗിക്കുന്ന SI യൂണിറ്റ് ഏത് ?

The scientific principle behind the working of a transformer is

വൈദ്യുത ചാർജിന്റെ യൂണിറ്റ് ?

പ്രവൃത്തിയുടെ യൂണിറ്റ് ?

ശബ്ദ തരംഗവുമായി ബന്ധപെട്ടു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക ? 

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നതു .
  2. ശബ്ദത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് .
  3. സാധാരണഗതിയിൽ ഒരാൾക്ക് 20 ഹെട്സ് മുതൽ 20000 ഹെട്സ് വരെ ആവൃതിയിലുള്ള ശബ്ദം കേൾക്കാൻ കഴിയും .
  4. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വായുവിലാണ് .