'അസാധാരണനും അതുല്യവുമായ ഒരു വിശിഷ്ട വ്യക്തി' എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ച വ്യക്തി ?
Aകെ കെ എൻ കുറുപ്പ്
Bകെ എം പണിക്കർ
Cതലയ്ക്കൽ ചന്തു
Dടി എച്ച് ബേബർ
Answer:
D. ടി എച്ച് ബേബർ
Read Explanation:
ടി എച്ച് ബേബർ:
പഴശ്ശിരാജായുടെ ഭൗതിക ശരീരം തോമസ് ഹാർവെ ബാബർ യുടെ നേതൃത്വത്തിൽ മാനന്തവാടിയിലേക്ക് കൊണ്ടു വരികയും എല്ലാ ബഹുമതികൾ ഓടുകൂടി തന്നെ അടക്കം ചെയ്യുകയും ചെയ്തു .
'കലാപകാരി ആണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറ പ്രകാരം ഉള്ള നാടുവാഴിയാണ്. ഒരു പരാജിത ശത്രു എന്നതിനേക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ നോക്കികാണുന്നത്.' എന്നാണു ബേബർ എഴുതിയ ഒരു കത്തിലെ വാചകം
'അസാധാരണനും അതുല്യവുമായ ഒരു വിശിഷ്ട വ്യക്തി' എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ച വ്യക്തിയാണ് : ടി എച്ച് ബേബർ
'മരണത്തിനു പോലും മായ്ക്കാനാവാത്ത ആരാധന സ്പർശിയായ സ്നേഹാദരങ്ങളോടെ ജനങ്ങൾ വീക്ഷിച്ചിരുന്ന പഴശ്ശിരാജാവിന്റെ കാര്യത്തിൽ എല്ലാ വർഗ്ഗത്തിൽപ്പെട്ടവർക്കും സുസ്ഥിര താൽപര്യങ്ങൾ ഉണ്ടായതായി ഞാൻ കണ്ടു' എന്ന് പഴശ്ശിരാജയെ കുറിച്ച് ടീ എച്ച ബേബർ പറഞ്ഞു