App Logo

No.1 PSC Learning App

1M+ Downloads
ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ആര്?

Aജെ.ജെ.തോംസൺ

Bഇർവിൻ ഷ്റോഡിംഗർ

Cറൂഥർഫോർഡ്

Dറിച്ചാർഡ് സൂഷ്മാൻ

Answer:

A. ജെ.ജെ.തോംസൺ

Read Explanation:

പ്ലം പുഡ്ഡിംഗ് മാതൃക 

  • ഗോളാകൃതിയിലുള്ള പോസിറ്റീവ് ചാർജിൽ  നെഗറ്റീവ് ചാർജുള്ള കണികകൾ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു.

  • പോസിറ്റീവ് ചാർജുള്ള  പുഡിങ് ഗിൽ അങ്ങിങ്ങായി നെഗറ്റീവ് ചാർജുള്ള പ്ലം മുകൾ വച്ചിരിക്കുന്നതു പോലെയാണ്  ഇതിന്റെ രൂപം .

  • ഒരു തണ്ണിമത്തന്റെ രൂപമായും ഇതിനെ സാദൃശ്യപ്പെടുത്താം .

  • കോർപ്പസ്‌കിൾ  എന്നാണ് തോംസൺ നെഗറ്റീവ് ചാർജുള്ള കണങ്ങളെ (ഇലക്ട്രോൺ )വിളിച്ചത് .

  • 1909-ൽ നടന്ന സ്വർണ്ണ ഫലക പരീക്ഷണവും (GOLD FOIL EXPERIMENT )1911-ൽ ഏണസ്റ്റ് റൂഥർഫോർഡ് അതിനു നൽകിയ വിശദീകരണവും പ്രകാരം ഈ മാതൃക തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.


Related Questions:

Electrons enter the 4s sub-level before the 3d sub-level because...
Who is credited with the discovery of electron ?
ഒരു ഗ്രാം ആറ്റം ഓക്സിജനിൽ അടങ്ങിയിട്ടുള്ള ഓക്സിജൻ ആറ്റങ്ങളുടെ എണ്ണമെത്ര ?
അനുയോജ്യമായ ഫോട്ടോണുകൾ ഉപയോഗിച്ചിട്ടുള്ള ഒരു മൈക്രോാപ്പിൻ്റെ സഹായത്താൽ ഒരു ആറ്റത്തിലെ ഇലക്ട്രോണിൻ്റെ സ്ഥാനം 0.1A അകലത്തിനുള്ളിൽ കണ്ടെത്താനായി. എങ്കിൽ അതിൻ്റെ പ്രവേഗം അളക്കുമ്പോഴുള്ള അനിശ്ചിതത്വം എത്രയായിരിക്കും?
താഴെ പറയുന്നവയിൽ ഏത് ക്വാണ്ടം സംഖ്യയാണ് സാധ്യമല്ലാത്തത്