Question:
ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിക്കപ്പെട്ട നദിയേതാണ്?
Aഗംഗ
Bകാവേരി
Cസിന്ധു
Dബ്രഹ്മപുത്ര
Answer:
B. കാവേരി
Explanation:
കാവേരി നദി
- തമിഴ്‌നാട്ടിലെ പ്രധാന നദി.
- കർണാടകയിലെ ബ്രഹ്മഗിരി മലനിരകളിലെ തലക്കാവേരിയിൽ നിന്ന് ഉത്ഭവിക്കുന്നു.
- 765 കിലോമീറ്റർ നീളമുള്ള നദി
- ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദി.
- മേട്ടൂര്‍ അണക്കെട്ട് സ്ഥിതി ചെയുന്ന നദി.
- ശിവസമുദ്രം, ഹൊഗനക്കല്‍ എന്നീ വെള്ളച്ചാട്ടങ്ങൾ ഈ നദിയിൽ സ്ഥിതി ചെയുന്നു.
- മധ്യകാലഘട്ടത്തിൽ ചോള സാമ്രാജ്യത്തിലെ ഏറ്റവും പ്രധാന നദി.
- കരികാല ചോളൻ ഒന്നാം ശതകത്തില്‍ കാവേരിയില്‍ പണികഴിപ്പിച്ച കല്ലണൈ ആണ് ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട്.
- കാവേരി നദിയിലെ ആദ്യത്തെ അണക്കെട്ടായ കല്ലണൈയുടെ ഇപ്പോഴത്തെ പേര് - ഗ്രാന്റ് അണക്കെട്ട്.
- കാവേരി ഡെൽറ്റ പ്രദേശത്തെ "Protected Special Agricultural Zone" ആയി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
- വ്യാവസായികാടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ മേജർ ജലവൈദ്യുത പദ്ധതിയായ ശിവസമുദ്രം പദ്ധതി (1902) നിലവിൽ വന്ന നദി.
- കബനി, ഭവാനി, അമരാവതി, പാമ്പാർ, ലക്ഷ്മണതീർത്ഥം, അർക്കാവതി, നോയൽ എന്നിവയാണ് കാവേരി നദിയുടെ പ്രധാന പോഷകനദികൾ.
- കാവേരി നദി ജല തർക്കങ്ങളിൽ ഉൾപ്പെട്ട സംസ്ഥാനങ്ങൾ - തമിഴ്നാട്, കർണാടക, കേരളം, പുതുച്ചേരി
- കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണൽ നിലവിൽ വന്നത് - 1990
- കാവേരി നദീജല തർക്ക പരിഹാര ട്രൈബ്യൂണലിന്റെ വിധിപ്രകാരം കേരളത്തിന് കാവേരി നദിയിൽ നിന്ന് ലഭിക്കുന്ന ജലത്തിന്റെ അളവ് - 30 ടി.എം.സി അടി വെള്ളം